നിങ്ങളുടെ ചായപ്പൊടിയിൽ ഇരുമ്പ് പൊടിയുണ്ടോ? എങ്ങനെ വീട്ടിൽ വെച്ച് തന്നെ കണ്ടുപിടിക്കാം? അറിയാം

നമ്മൾ മലയാളികൾക്ക് ഒരു ഗ്ലാസ് ചൂട് ചായ ഇല്ലാതെ ഒരു ദിവസം തുടങ്ങുന്നത് ആലോചിക്കാനാകുമോ. നല്ലൊരു ചായ രാവിലെ തന്നെ കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസം തന്നെ പോയി എന്നതാണ് നമ്മളിൽ പലരുടേയും അവസ്ഥ.

നമ്മൾ കുടിക്കുന്നത് നല്ല ചായ തന്നെ ആണോ എന്ന് എങ്ങനെ അറിയാം ? അതായത് വിപണയിൽ ലഭ്യമായ ചായപ്പൊടികളെല്ലാം നൂറ് ശതമാനം ശുദ്ധമാണെന്ന് പറയാനാകില്ല. പലതിലും മായം കലർന്നിട്ടുളളതാകും. കൃത്രിമ നിറങ്ങളും ഇരുമ്പ് പൊടിയും അടക്കമുളള വസ്തുക്കൾ ചായപ്പൊടിയിൽ കലർത്തി വിൽപ്പന നടത്തുന്നുണ്ട് എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

നിങ്ങൾ ഉപയോഗിക്കുന്ന ചായപ്പൊടിയിൽ മായം കലർത്തിയിട്ടുണ്ടോ എന്ന് വീട്ടിൽ വെച്ച് തന്നെ കണ്ട് പിടിക്കാനാകുമോ? ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിർദ്ദേശിക്കുന്ന രണ്ട് ലളിതമായ പരീക്ഷണങ്ങൾ നോക്കാം..

Kitchen

തൂക്കം കൂട്ടാനും കടും നിറം നൽകാനുമാണ് ചായപ്പൊടിയിൽ ഇരുമ്പുപൊടി ചേർക്കുന്നത്. ഇത് കണ്ടെത്താൻ ഒരു പ്ലേറ്റിലോ പേപ്പറിലോ അല്പം ഉണങ്ങിയ ചായപ്പൊടി വിതറുക. ഒരു കാന്തം എടുത്ത് ചായപ്പൊടിക്ക് തൊട്ടുമുകളിലായി പതുക്കെ ചലിപ്പിക്കുക. കാന്തം ചായപ്പൊടിയിൽ മുട്ടിക്കരുത്. ഏതെങ്കിലും തരികൾ കാന്തത്തിലേക്ക് ആകർഷിക്കപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.

ശുദ്ധമായ ചായപ്പൊടി കാന്തത്തിൽ പിടിക്കില്ല. ചെറിയ കറുപ്പോ ചാരനിറമോ ഉള്ള കണികകൾ കാന്തത്തിൽ ഒട്ടിപ്പിടിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ചായപ്പൊടിയിൽ ഇരുമ്പുപൊടിയുടെ സാന്നിധ്യമുണ്ടെന്ന് മനസ്സിലാക്കാം.

മായം കണ്ടെത്താനുളള മറ്റൊരു വഴി ഫിൽട്ടർ പേപ്പർ ടെസ്റ്റ് ആണ്. ചായപ്പൊടിക്ക് കൂടുതൽ നിറം കിട്ടാൻ ഡൈകളോ കെമിക്കലുകളോ ചേർത്തിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ഈ പരീക്ഷണം. അതിനായി ഒരു വെള്ള ഫിൽട്ടർ പേപ്പറിലോ, ബ്ലോട്ടിംഗ് പേപ്പറിലോ, ടിഷ്യൂ പേപ്പറിലോ ഒരു നുള്ളു ചായപ്പൊടി വിതറുക. അതിലേക്ക് ഏതാനും തുളളി വെള്ളം ഒഴക്കുക. ഒരു മിനുറ്റ് നേരം കാത്തിരിക്കുക. നല്ല ചായപ്പൊടി ആണെങ്കിൽ പേപ്പറിലേക്ക് പതുക്കെ മാത്രമേ നിറം പടരുകയുളളൂ. വളരെ വേഗത്തിൽ നിറം പടരുന്നുണ്ട് എങ്കിൽ അതിനർത്ഥം ആ ചായപ്പൊടിയിൽ കൃത്രിമ നിറം ചേർത്തിട്ടഉണ്ട് എന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma