ചില്ലുപാത്രങ്ങള്‍ അലമാരയില്‍ വെച്ച് പൂട്ടേണ്ട? വൃത്തിയാക്കാന്‍ ഇനി എളുപ്പമാണ്, ഡൈനിംഗ് തിളങ്ങട്ടെ
വൃത്തിയുള്ളതും മനോഹരവും തിളങ്ങുന്നതുമായ ഗ്ലാസ് പാത്രങ്ങള്‍ ഏതൊരു വീട്ടിലേയും ഡൈനിംഗിന് ആകര്‍ഷണമാണ്. എന്നാല്‍ പൊതുവെ എല്ലാവരുടേയും വീട്ടിലെ ഷോകേസുകളില്‍ ആയിരിക്കും ഇത്തരം ചില്ലുപാത്രങ്ങളുടെ സ്ഥാനം. പെട്ടെന്ന് കറപിടിച്ചേക്കാം എന്നതും അത് വൃത്തിയാക്കാന്‍ സാധിക്കില്ല എന്നതുമാണ് ഇതിന് കാരണമായി പറയുന്നത്. എന്നാല്‍ ഇനി ഈ പേടിയുടെ പേരില്‍ ചില്ല് പാത്രങ്ങള്‍ അലമാരയ്ക്കുള്ളില്‍ വെച്ച് പൂട്ടേണ്ട.
വീട്ടില്‍ വെച്ച് തന്നെ ഇത്തരം പാടുകള്‍ നമുക്ക് കഴുകി കളയാന്‍ സാധിക്കും. ഇത് വഴി തിളക്കം നഷ്ടപ്പെട്ട ചില്ല് പാത്രങ്ങളുടെ തിളക്കം തിരികെ കൊണ്ടുവരാനും ഇവ എന്നും പുതിയതായി തന്നെ നിലനിര്‍ത്താനും സഹായിക്കും. എങ്ങനെയാണ് ചില്ല് പാത്രങ്ങളുടെ കറ കളയേണ്ടത് എന്ന് നമുക്ക് നോക്കാം.

കറയും പുകയും പിടിച്ച ചില്ലുപാത്രങ്ങള്‍ വൈറ്റ് വിനാഗിരിയില്‍ അഞ്ച് മുതല്‍ ഏഴ് മിനിറ്റ് വരെ മുക്കിവയ്ക്കുക. വിനാഗിരിയിലെ ആസിഡ് ഹാര്‍ഡ് വാട്ടര്‍ മിനറലുകളെ എളുപ്പത്തില്‍ അലിയിക്കാന്‍ സഹായിക്കുന്നു. നിശ്ചിത സമയത്തിന് ശേഷം ഒഴുകുന്ന വെള്ളത്തിനടിയില്‍ വെച്ച് ഇത് കഴുകിക്കളയാം. ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക. ാസിലെ ക്ലൗഡ് മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍ ബേക്കിംഗ് സോഡ സഹായിക്കും.
അല്പം ബേക്കിംഗ് സോഡ എടുത്ത് ഗ്ലാസില്‍ പുരട്ടി പതുക്കെ തടവുക. ബേക്കിംഗ് സോഡ നേരിയ തോതില്‍ ഉരച്ചിലുകളുള്ളതും പോറലുകള്‍ക്ക് കാരണമായേക്കാം എന്നതിനാല്‍ മൃദുവായി വേണം ഇത് ചെയ്യാന്‍. അല്പം വെള്ളം ചേര്‍ത്ത് വേണം ഇത് തേക്കാന്‍. ന്യൂസ് പേപ്പര്‍ കൊണ്ടും ഗ്ലാസ് തുടക്കാം. കടലാസിലെ കറുത്ത പ്രിന്റുകള്‍ പാടുകള്‍ ആഗിരണം ചെയ്യാന്‍. സഹായിക്കുന്നു. പേപ്പര്‍ വെള്ളത്തില്‍ മുക്കി പതുക്കെ തടവിയ ശേഷം വൃത്തിയാക്കാന്‍ ഉണങ്ങിയ തുണി ഉപയോഗിച്ച് തുടയ്ക്കാം.
ചൂടുവെള്ളം ഉപയോഗിച്ച് ഗ്ലാസിലെ കഠിനമായ പാടുകള്‍ നീക്കം ചെയ്യാം. ഗ്ലാസ് ചൂടുവെള്ളത്തില്‍ മുക്കി വൃത്തിയുള്ള ഗ്ലാസ് ഉപയോഗിച്ച് പതുക്കെ സ്ക്രബ് ചെയ്യുക. ശേഷം ഇത് ഉണക്കുക. നാരങ്ങ നീരും ബേക്കിംഗ് സോഡ ലായനിയും ഉപയോഗിച്ച് വൃത്തിയാക്കുന്നത് വഴിയും ചില്ലു പാത്രങ്ങള്‍ക്ക് നഷ്ടപ്പെട്ട തിളക്കം ലഭിക്കും. വിനാഗിരിക്ക് പകരം നാരങ്ങ നീര് ഉപയോഗിച്ചാലും മതി.
നാരങ്ങയുടെ ആസിഡ് ധാതുക്കളെ ലയിപ്പിക്കാന്‍ സഹായിക്കുന്നു, ബേക്കിംഗ് സോഡ മൃദുവായ സ്ക്രബ്ബിംഗ് ഏജന്റായി പ്രവര്‍ത്തിക്കുന്നു. പലപ്പോഴും ചില്ലുപാത്രങ്ങളിലെ ലേബലിന്റെ പാട് ഇവയുടെ മനോഹാരിത നശിപ്പിക്കും. ഒട്ടിപ്പിടിച്ച ഇത്തരം ലേബലുകള്‍ നിങ്ങളുടെ ചില്ലുപാത്രത്തെ നശിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനും പരിഹാരമുണ്ട്.
ചെറുചൂടുള്ള വെള്ളത്തില്‍ ഗ്ലാസ് കുതിര്‍ക്കാന്‍ വെക്കുക. ഈ വെള്ളം തണുക്കുന്നത് വരെ ഇങ്ങനെ സൂക്ഷിക്കുക. അതിനുശേഷം ലേബലില്‍ പതുക്കെ ഒരു തുണി ഉപയോഗിച്ച് തടവുക. ശേഷം ഒരു ഡിഷ് വാഷിംഗ് ജെല്‍ അല്ലെങ്കില്‍ ബാര്‍ ഉപയോഗിച്ച് ഗ്ലാസ് കഴുകിയാല്‍ മതി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications