മീൻ ഫ്രഷ് ആണോ,എങ്ങനെ അറിയാം? മത്തിയായാലും അയലയായാലും വാങ്ങും മുമ്പ് ശ്രദ്ധിക്കേണ്ടത് ഇക്കാര്യം
നല്ല പൊരിച്ച മീനും ചോറും അല്ലെങ്കിൽ നല്ല ചൂട് ചോറും മത്തിക്കറിയും.. കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം ഊറുന്നുണ്ടല്ലേ...എന്നാൽ മീൻ കൊണ്ടുള്ള വിഭവം ഉണ്ടാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
മീൻ കറി നല്ല രുചികരമാകണമെങ്കിൽ ആദ്യം നല്ല ഫ്രഷ് മീൻ കിട്ടണം. നിങ്ങളുടെ മീൻ ഫ്രഷ് ആണോ അല്ലയോ എന്ന് എങ്ങനെ മനസ്സിലാക്കാം. മീൻ വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

മീനിന്റെ തിളക്കവും ഉറപ്പും: മത്സ്യത്തിന്റെ മാസം സ്പർശിക്കുമ്പോൾ തന്നെ തിരികെ കുതിച്ചുയരണം. മത്സ്യത്തിന് നല്ല തിളക്കം ഉണ്ടെന്ന് ഉറപ്പാക്കണം.. തൊലി വിണ്ടുകീറിയതോ അയഞ്ഞ ചെതുമ്പലോ ആണെങ്കിൽ മത്സ്യം ചീഞ്ഞതാവാനാണ് സാധ്യത.
മത്സ്യം മണത്ത് നോക്കുക: രൂക്ഷമായ മണമോ പുളിച്ച മണമോ ഉള്ള മത്സ്യം ചീത്ത ആയതാവാനാണ് സാധ്യത. അത്തരം മത്സ്യം വാങ്ങരുത്. പുഴയിൽ നിന്നോ കടലിൽ നിന്നോ പിടിക്കുന്ന മീനുകൾക്ക് പഴയകിയ മണം ഉണ്ടാവില്ല. പഴകിയ മത്സ്യത്തിന് ട്രൈമെത്തിലാ മൈനിന്റെ രൂക്ഷ ഗന്ധം ആയിരിക്കും.
മീനിന്റെ കണ്ണ് നോക്കുക: മത്സ്യം പുതിയതാണോ അല്ലയോ എന്ന് പരിശോധിക്കാൻ ഏറ്റവും നല്ല മാർഗം കണ്ണ് നോക്കുന്നതാണ്. തുറിച്ചുനിൽക്കുന്ന തിളക്കമുള്ള കണ്ണുകളാണെങ്കിൽ മീൻ പഴകിയത് ആയിരിക്കില്ല. കലങ്ങിയതോ മേഘാവൃതവുമായിരിക്കരുത്.
4. ചെകിള നോക്കുക: മീനിന്റെ ചെകിള നോക്കിയാൽ തന്നെ മീൻ ഫ്രഷ് ആണോ അതോ പഴകിയതാണോ എന്ന് നമുക്ക് മനസ്സിലാകും. മീനിന്റെ ചെകിള പൊളിച്ച് നോക്കിയാൽ മതി. മീൻ ഫ്രഷ് ആണെങ്കിൽ ചെകിളയുടെ അടിഭാഗം നല്ല ചുവന്നിരിക്കും.
5. മറ്റ് അടയാളങ്ങൾ: ഏതെങ്കിലും തരത്തിലുള്ള നിറവ്യത്യാസം, അരികുകൾക്ക് ചുറ്റും തവിട്ട് അല്ലെങ്കിൽ മഞ്ഞ നിറം, അല്ലെങ്കിൽ സ്പോഞ്ച് പോലെ ഉണ്ടോ എന്നിവ പരിശോധിക്കുക, ഇവയെല്ലാം പഴയ മത്സ്യത്തിന്റെ ലക്ഷണങ്ങളാണ്.
മീൻ വാങ്ങുമ്പോൾ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. നല്ല മീൻ കിട്ടിയാൽ മാത്രമേ നല്ല മീൻ വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ. മത്സ്യം വിൽക്കുന്നവർ മീൻ ഫ്രഷ് ആണെന്ന് പറഞ്ഞാലും നിങ്ങൾ അത് പരിശോധിച്ച് ശരയാണെന്ന് ഉറപ്പാക്കണം.












Click it and Unblock the Notifications