തേങ്ങാമുറി പെട്ടെന്ന് കേടുവരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്? ചെയ്യാം ഇക്കാര്യങ്ങൾ..ഫലം ഉറപ്പ്
പച്ചക്കറി കേടാവാതിരിക്കാനും ചിക്കൻ കേട് വരാതിരിക്കാനുമൊക്കെയുള്ള ടിപ്പുകൾ ഒരുപാട് കേട്ടിട്ടുണ്ടാകും അല്ലേ... എന്നാൽ മുറിച്ച് വെച്ച തേങ്ങ കേട് വരാതിരിക്കാനുള്ള ടിപ്പ് അറിയാമോ..
ഒരു വലിയ തേങ്ങ ഉടച്ചാൽ പാതി ഉപയോഗിച്ച ശേഷം വരുന്ന തേങ്ങ കേട് വരാതെ സൂക്ഷിക്കുക എന്ന കാര്യം അത്ര എളുപ്പമല്ല.. പലപ്പോഴും അവ കേടായിപ്പോകും. എന്നാൽ ഈ പൊടിക്കൈകൾ പ്രയോഗിച്ചാൽ തേങ്ങാ മുറി കേടായിപ്പോവുന്ന പ്രശ്‌നം ഉണ്ടാകില്ല.
തേങ്ങാ മുറിയിൽ കുറച്ച് വിനാഗിരിയോ ഉപ്പോ പുരട്ടി വെച്ചാൽ തേങ്ങ കേടാവാതിരിക്കും. അതുപോലെ തന്നെ തേങ്ങ ചിരട്ടയോട് തന്നെ ഉപ്പ് വെള്ളത്തിൽ കമിഴ്ത്ത് വെച്ചാലും തേങ്ങയ്ക്ക് പെട്ടെന്ന് കേട് വരില്ല. തേങ്ങ പൊട്ടിക്കുന്നതിന് മുമ്പ് തന്നെ ആ തേങ്ങ നല്ലതാണോ ചീത്തയാണോ എന്ന് നമുക്ക് അറിയാൻ പറ്റും.

തേങ്ങയുടെ കണ്ണിന് മുകളിൽ നനവ് ഉണ്ടെങ്കിൽ ആ തേങ്ങ കേട് വന്നതായിരിക്കും.. അതുപോലെ തന്നെ രണ്ട് മുറിത്തേങ്ങയിൽ നമ്മൾ ആദ്യം ഉപയോഗിക്കേണ്ടത് കണ്ണുള്ള മുറിയാണ്.
കണ്ണുള്ള മുറിയാണ് വേഗത്തിൽ കേടു വരാൻ സാധ്യത. അതുകൊണ്ട് ആ മുറി ആദ്യം എടുത്ത് തീർക്കാം. അതുപോലെ തന്നെ തേങ്ങ പൊട്ടിക്കുമ്പോൾ കണ്ണുള്ള ഭാഗത്തെ ചകിരി കളയാതെ വെച്ചാലും തേങ്ങ പെട്ടെന്ന് ചീത്തയാവാതിരിക്കും. തേങ്ങ പൊട്ടിക്കുമ്പോൾ മിക്കവാറും ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് ആകൃതി തെറ്റി പൊട്ടുന്ന തേങ്ങ.
ഇത് ചിരകാനും ഭയങ്കര ബുദ്ധിമുട്ടാണ്. തേങ്ങ പൊട്ടിക്കുന്നതിന് മുമ്പ് ചെറിയ ഒരു കാര്യം ചെയ്താൽ മതി , തേങ്ങ കൃത്യമായി പൊട്ടിക്കാം. തേങ്ങ പൊട്ടിക്കുന്നതിന് മുൻപ് തേങ്ങ വെള്ളത്തിൽ മുക്കി വെച്ചാൽ തേങ്ങ പൊട്ടിക്കുമ്പോൾ കൃത്യമായി നടുവേ തന്നെ പൊട്ടി വരും.
കറിക്ക് തേങ്ങ പിഴിയുന്ന സമയത്ത് കുറച്ച് ഉപ്പ് ചേർത്താൽ പാല് നല്ലവണ്ണം വേർപിട്ട് ലഭിക്കും. തേങ്ങ പൊട്ടിച്ച് വെയ്ക്കുമ്പോഴേയ്ക്കും തേങ്ങയുടെ നിറം മാറുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ചെറിയ മഞ്ഞനിറം തേങ്ങയുടെ അകത്ത് വരാറുണ്ട്. ഇത് ഇല്ലാതാക്കാൻ വഴിയുണ്ട്.
ചിരട്ടയോടെ ഉപ്പു വെള്ളത്തിൽ ഇട്ടുവെച്ചാൽ തേങ്ങയുടെ നിറം മാറില്ല. .ഇനി ഈ പൊടിക്കെകൾ ഒന്ന് പരീക്ഷിച്ചുനോക്കൂ.. തേങ്ങ മുറി ചീത്തയാകുന്ന പ്രശ്നം പരിഹരിക്കാം












Click it and Unblock the Notifications