പുഴുങ്ങിയ മുട്ട എത്ര ദിവസം ഫ്രിഡ്ജിൽ വെയ്ക്കാം? എന്തൊക്കെ ശ്രദ്ധിക്കണം? ഈ അബദ്ധങ്ങൾ ചെയ്യരുത്
മുട്ട ഒരുവിധം എല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണ സാധനമാണ്. പുഴുങ്ങിയ മുട്ടി രുചികരവും പോഷകപ്രദവുമായ ഭക്ഷണമാണ്. പ്രോട്ടീനിന്റെയും മറ്റ് പോഷകങ്ങളുടേയും മികച്ച ഉറവിടമാണ്. എന്നാൽ പുഴുങ്ങിയ മുട്ട എങ്ങനെയാണ് സുരക്ഷിതമായി സൂക്ഷിക്കുക എന്ന് അറിയാമോ?
പച്ച മുട്ടയാണെങ്കിൽ കേടാവാതിരക്കാൻ നമ്മൾ ഫ്രിഡ്ജിൽ വെയ്ക്കാറുണ്ട്. പക്ഷേ പുഴുങ്ങിയ മുട്ട് കേട് വരാതിരിക്കാൻ എന്താണ് ചെയ്യാറുള്ളത്? ഫ്രിഡ്ജിൽ വെയ്ക്കാറുണ്ടോ? പുഴങ്ങിയ മുട്ട ഫ്രിഡ്ജിൽ വെയ്ക്കുമ്പോൾ എന്തൊക്കെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. പുഴുങ്ങിയ മുട്ട സൂക്ഷിക്കാനുള്ള ചില മാർഗങ്ങളാണ് പറയുന്നത്.

ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. മുട്ട പുഴങ്ങിയ ഉടനെ വെള്ളത്തിൽ ഇട്ട് വെയ്ക്കാം. അത് തണുത്ത ശേഷം ഒരു ടവൽ ഉപയോഗിച്ച് മുട്ടിയുടെ വെള്ളം കളഞ്ഞ് ഉണക്കി ഉടനെ ഫ്രിഡ്ജിൽ വെയ്ക്കാം. മുട്ടകളിൽ ബാക്ടീരിയകളും മറ്റും വളരുന്നത് തടയാൻ സാധിക്കും.
2. മുട്ടകൾ പുഴുങ്ങി 2 മണിക്കൂറിനുള്ളിൽ തന്നെ ഫ്രിഡ്ജിൽ വെയ്ക്കണം. കഴിയുമെങ്കിൽ മുട്ട തണുത്ത ഉടൻ ഫ്രിഡ്ജിൽ വെയ്ക്കുക. മുട്ട ഉടനടി ഫ്രിഡ്ജിൽ വച്ചില്ലെങ്കിൽ, അവ കഴിക്കുന്നത് അപകടരമായേക്കാം. ഊഷ്മളമായ താപനില മുട്ടയിൽ സാൽമൊണല്ല പോലുള്ള ബാക്ടീരിയകൾ ഉണ്ടാവാൻ കാരണമാകും.
രണ്ടോ അധിലധികമോ മണിക്കൂർ പുറത്ത് വെച്ച മുട്ട പിന്നീട് ഫ്രിഡ്ജിൽ വെയ്ക്കാതിരിക്കാം. ഒന്നുകിൽ പെട്ടെന്ന് തന്നെ ഫ്രിഡ്ജിൽ വെയ്ക്കാം. രണ്ട് മണിക്കൂറിന് അധികം മുട്ടകൾ ഫ്രിഡ്ജിന് പുറത്താണെങ്കിൽ അവ ഉപേക്ഷിക്കാം.
3. ഫ്രിഡ്ജിൽ വെയ്ക്കുമ്പോൾ തോട് കളയാതെ തന്നെ വെയ്ക്കണം. മുട്ടകൾ തോടോട് കൂടി വെയ്ക്കുമ്പോൾ മുട്ട് കേട് വരുന്നത് തടയും. ഒരു അടച്ച പാത്രത്തിൽ തോടോട് കൂടി മുട്ട സൂക്ഷിക്കാം. പുഴുങ്ങിയ മുട്ട ഒരിക്കലും ഫ്രിഡ്ജിന്റെ ഡോറിൽ വെയ്ക്കാതിരിക്കാം. ഡോർ ആവർത്തിച്ച് തുറക്കുന്നത് താപനില വ്യതിയാനത്തിന് കാരണമാകും. ഇത് മുട്ട വേഗത്തിൽ കേടാവാൻ കാരണമാകും.
രുചിയിൽ മാറ്റം വരാതിരിക്കാൻ വെളുത്തുള്ളി അല്ലെങ്കിൽ ചീസ് പോലുള്ള ഭക്ഷണങ്ങൾ വേവിച്ച മുട്ടകളിൽ നിന്ന് അകറ്റി നിർത്തുക.
തോട് കളഞ്ഞാലും ഇല്ലെങ്കിലും പുഴുങ്ങിയ മുട്ടകൾ പരമാവധി 5-7 ദിവസം വരെ മാത്രമേ കേടുകൂടാതെ നിൽക്കുകയുള്ളൂ. അതിൽക്കൂടുതൽ സൂക്ഷിച്ച മുട്ട കഴിക്കുന്നത് അപകടരമാണ്.












Click it and Unblock the Notifications