അടുക്കളയിൽ നിന്ന് ഈച്ചകളെയും കീടങ്ങളെയും അകറ്റാം, 4 ലളിതമായ വഴികൾ ഇതാ

നമ്മുടെ മിക്ക വീടുകളിലേയും അടുക്കളകളിലെ സ്ഥിരം കാഴ്ചയാണ് ഈച്ചകളും കീടങ്ങളും. ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലത്ത് ഈച്ചകളേയും കീടങ്ങളേയും കാണുന്നത് തന്നെ വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്.

മാത്രമല്ല ഈ ഈച്ചകളും മറ്റും ഭക്ഷണത്തിൽ വന്നിരുന്ന് നമുക്ക് രോഗങ്ങളുണ്ടാക്കാനുളള സാധ്യതയും വളരെ കൂടുതലാണ്. വിഷാംശമുള്ള രാസവസ്തുക്കൾ ഉപയോഗിക്കാതെ തന്നെ അടുക്കളയിൽ നിന്ന് ഇവയെ തുരത്താനാകും. അതിനുളള 4 ലളിതമായ വഴികൾ ഇതാ:

1. ആപ്പിൾ സൈഡർ വിനഗർ

ഒരു ചെറിയ പാത്രത്തിൽ കുറച്ച് ആപ്പിൾ സൈഡർ വിനഗർ എടുക്കുക. അതിലേക്ക് ഒരു തുള്ളി ഡിഷ് വാഷ് സപ്പും ചേർക്കുക. ഈ പാത്രം ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി, അതിൽ ചെറിയ ദ്വാരങ്ങൾ ഇടുക. വിനഗറിന്റെ മണം പിടിച്ച് എത്തുന്ന ഈച്ചകൾ ഇതിനുള്ളിലേക്ക് കടക്കുകയും, ഡിഷ് വാഷ് സോപ്പ് ഉള്ളതിനാൽ വെള്ളത്തിൽ താണുപോവുകയും ചെയ്യും.

Kitchen Hacks

2. ഈർപ്പമില്ലാതെ സൂക്ഷിക്കുക, ഭക്ഷണം മൂടിവെക്കുക

സിങ്കിന് ചുറ്റുമോ പാത്രങ്ങൾ കഴുകി വെക്കുന്നിടത്തോ വെള്ളം കെട്ടിക്കിടക്കുന്നത് ഈച്ചകളെയും പാറ്റകളെയും ആകർഷിക്കും. അതിനാൽ അടുക്കളയിലെ പ്രതലങ്ങൾ എപ്പോഴും ഉണങ്ങി സൂക്ഷിക്കുക. അതുപോലെ തന്നെ ഭക്ഷണ സാധനങ്ങളും ധാന്യങ്ങളും വായുകടക്കാത്ത അടപ്പുള്ള പാത്രങ്ങളിൽ സൂക്ഷിച്ചാൽ അവയുടെ മണം പുറത്തുവരുന്നത് തടയാനും ഈച്ചകളെ അകറ്റാനും സാധിക്കും.

3. പ്രകൃതിദത്ത എണ്ണകൾ

പുതിന, യൂക്കാലിപ്റ്റസ്, ലെമൺഗ്രാസ്/സിട്രോനെല്ല തുടങ്ങിയ എണ്ണകൾക്ക് കീടങ്ങളെ അകറ്റാനുള്ള കഴിവുണ്ട്. ഇവയുടെ മണം ഈച്ചകളുടെയും ഉറുമ്പുകളുയും ആശയക്കുഴപ്പത്തിലാക്കുന്നു. ഇത്തരം എണ്ണകൾ കുറച്ച് വെള്ളത്തിൽ കലർത്തി ജനലുകളിലും വാതിലുകളിലും തളിക്കുന്നത് ഈച്ചകളും മറ്റ് പ്രാണികളും അകത്തേക്ക് കടക്കാതിരിക്കാൻ സഹായിക്കും.

4. മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യുക

ഈച്ചകൾ മുട്ടയിടാനും പെരുകാനും ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത് ചവറ്റുകുട്ടകളാണ്. വേസ്റ്റ് ബിനുകൾ ദിവസവും തട്ടിക്കളയുക മാത്രമല്ല ചെയ്യേണ്ടത്, അവ സോപ്പു വെള്ളം ഉപയോഗിച്ച് കൃത്യമായി കഴുകി ഉണക്കുകയും വേണം. ചവറ്റുകുട്ടയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളുടെ മണം പോലും ഈച്ചകളെ ആകർഷിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma