ബ്രഡ് ഫ്രിഡ്ജിൽ വെയ്ക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ..
ബ്രഡ് വാങ്ങിച്ചാൽ നമ്മൾ നേരിടുന്ന പ്രധാന പ്രശ്നമാണ് അത് സൂക്ഷിക്കുക എന്നത്. കാരണം ഇത് പെട്ടെന്ന് കേട് വന്നുപോകുന്ന ഒന്നാണ്. വൃത്തിയിൽ സൂക്ഷിച്ചില്ലെങ്കിൽ ബ്രഡിന്റെ രുചിയും മാറും. എങ്ങനെയാണ് ശരിയായി ബ്രഡ് സൂക്ഷിക്കേണ്ടത് എന്ന് വിശദമായി അറിയാം. എല്ലാവർക്കും ഉള്ള ഒരു സംശയമാണ് ഫ്രിഡ്ജിൽ ബ്രഡ് സൂക്ഷിക്കാൻ പറ്റുമോ എന്നത്. ഇത് ആരോഗ്യത്തിന് നല്ലതാണോ, രുചിയെ ബാധിക്കുമോ എന്നൊക്കെ സംശയം ഉണ്ടാവും...
ഡിജിറ്റൽ ജേണലായ കിംബർലി ബേക്കർ, ക്ലെംസൺ യൂണിവേഴ്‌സിറ്റിയിലെ എക്‌സ്‌റ്റൻഷൻസ് ഫുഡ് പ്രോഗ്രാമുകളും സേഫ്റ്റി ഡയറക്‌ടറുമായ കിംബർലി ബേക്കറിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, ബ്രഡ് ഫ്രിഡ്ജിൽ വെയ്ക്കുന്നത് കൊണ്ട് അതിന്റെ ആരോഗ്യ ഘടകത്തിന് തടസ്സം സംഭിവക്കുന്നില്ല, എന്നാൽ തണുത്ത ബ്രഡ് അത്ര രുചികരമായിരിക്കില്ല.

ഫ്രിഡ്ജിലെ താപനില ബ്രഡിലെ അന്നജത്തെ വീണ്ടും ക്രിസ്റ്രിലൈസ് ചെയ്യുകയും ഈർപ്പം നഷ്ടപ്പെടുത്തുകയും ചെയ്യു. ഈർപ്പം നഷ്ടപ്പെടുന്നത് ബ്രെഡ് വരണ്ടതും കടുപ്പമുള്ളതുമാക്കുകയും ചെയ്യും.
വീട്ടിൽ ഉണ്ടാക്കുന്ന ബ്രഡ് സാധാരണ റൂം താപനിലയിൽ പോലും പെട്ടെന്ന് കേടാവില്ല മൂന്നോ അഞ്ചോ ദിവസത്തിനുള്ളിൽ ഉപയോഗിച്ചാൽ മതി.
എന്നാൽ വാണിജ്യപരമായി ഉണ്ടാക്കുന്ന ബ്രഡുകളുടെ കാര്യത്തിൽ, കാര്യം അൽപ്പം ബുദ്ധിമുട്ട് ആയിരിക്കും.
വാണിജ്യപരമായി തയ്യാറാക്കിയ ബ്രഡുകൾ 5- 7 ദിവസത്തെ എക്സപയറി ഡേറ്റ് ഓടെയാണ് വരുന്നത്. അത് കൊണ്ട് നിശ്ചിത സമയപരിധിക്കുള്ളിൽ ബ്രഡ് കഴിക്കുന്നതായിരിക്കും നല്ലത്, നിശ്ചിത സമയപരിധിക്ക് ശേഷം നിങ്ങൾക്ക് ബ്രെഡ് കഴിക്കണമെങ്കിൽ, നിങ്ങൾക്ക് ബ്രെഡ് ഫ്രിഡ്ജിൽ വയ്ക്കാം. ബ്രെഡിന്റെ ഫ്രഷ്‌നെസ് വളരെ കാലം നിലനിർത്താൻ ഇത് സഹായിക്കും.
അല്ലെങ്കിൽ ബ്രഡ് ഒരു എയർ ടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കുന്നത് നല്ലതാണ്.
ഒരു പ്ലാസ്റ്റിക് ക്ളിംഗ് ഫിലിമിൽ പൊതിഞ്ഞ് നിങ്ങൾക്ക് ബ്രഡ് ഫ്രീസ് ചെയ്യാം, വായു അല്ലെങ്കിൽ ഈർപ്പം ഉള്ളിലേക്ക് പ്രവേശിക്കാൻ ഇടമില്ലെന്ന് ഉറപ്പാക്കണം. ബ്രഡ് ഫ്രഷായി സൂക്ഷിക്കാനുള്ള മറ്റൊരു മാർഗം പ്ലാസ്റ്റിക് റപ്പ് ഉപയോഗിച്ച് ബ്രഡ് നന്നായി പൊതിഞ്ഞ് അലുമിനിയം ഫോയിൽ കൊണ്ട് മുടുക എന്നതാണ്. ഇത് ബ്രഡ് ഫ്രഷായി സൂക്ഷിക്കാൻ സഹായിക്കും.
ബ്രഡ് ഫ്രിഡ്ജിൽ വെയ്ക്കാം, ഇത് ആറ് മാസം വരെ നീണ്ട് നിൽക്കും, എന്നാലും നിശ്ചിത സമയപരിധിക്കുള്ളിൽ കഴിക്കുന്നതാണ് നല്ലത്. എക്സപയറി ഡേറ്റ് കഴിഞ്ഞത് കഴിക്കാതിരിക്കുന്നതതാണ് നല്ലത്. നിങ്ങൾക്ക് സാധാരണ റൂം താപനിലയിൽ ബ്രെഡ് സൂക്ഷിക്കുകയും 2-3 ദിവസത്തിനുള്ളിൽ കഴിക്കുകയും ചെയ്യാം.












Click it and Unblock the Notifications