Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇൻഡക്ഷൻ സ്റ്റൗ ഉപയോ​ഗിക്കാറുണ്ടോ? വൃത്തിയാക്കുമ്പോൾ ഈ അബദ്ധങ്ങൾ ചെയ്യല്ലേ

പാചകം ചെയ്യാൻ ​ഗ്യാസ് സ്റ്റൗ മാത്രമല്ല നമ്മൾ ഉപോയ​ഗിക്കുന്നത്. ഇൻഡക്ഷൻ സ്റ്റൗവും ഉപയോ​ഗിക്കാറുണ്ട്. കറന്റ് ഉണ്ടെങ്കിൽ‌ ഇൻഡക്ഷൻ സ്റ്റൗവ് വളരെ സൗകര്യപ്രദമായ ഒരു ഉപകരണമാണ്. ഇത് പോർട്ടബിൾ കൂടിയാണ്. യാത്രയൊക്കെ പോകുമ്പോൾ കൊണ്ടുപോകാൻ സാധിക്കും. എന്നാൽ ഇവ വൃത്തിയായ സൂക്ഷിക്കേണ്ടത് ആവശ്യമാണ്. ‌‌

ഇൻഡക്ഷൻ സ്റ്റൗ എങ്ങനെയാണ് വൃത്തിയാക്കേണ്ടത്, എന്തൊക്കെയാണ് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്നൊക്കെയാണ് പറയാൻ പോകുന്നത്. നിങ്ങളുടെ ഇൻഡക്ഷൻ സ്റ്റൗ വൃത്തിയുള്ളതാക്കാനും നന്നായി പരിപാലിക്കാനും നിലനിർത്താനും നിങ്ങളെ സഹായിക്കുന്ന ചില ലളിതമായ ടിപ്പുകൾ ഇതാ. നിങ്ങളുടെ ഇൻഡക്ഷൻ സ്റ്റൗ മികച്ച നിലയിലാണെന്ന് ഉറപ്പാക്കാൻ, ഈ ലളിതവും എന്നാൽ ഫലപ്രദവുമായ ക്ലീനിംഗ് ടിപ്പുകൾ പിന്തുടരുക.

induction

നിങ്ങളുടെ ഇൻഡക്ഷൻ സ്റ്റൗ വൃത്തിയാക്കുന്നതിനുള്ള ടിപ്പുകളും മുൻകുതലുകളും:

1. വിനാ​ഗിരി ലായനി: ഉണങ്ങിയ തുണി ഉപയോ​ഗിച്ച് സ്റ്റൗവിന്റെ ഉപരിതലം തുടച്ച് കൊണ്ട് നമുക്ക് വൃത്തിയാക്കാൻ ആരംഭിക്കാം. വിനാ​ഗിരിയും വെള്ളവും തുല്യമായ അളവിൽ കലർത്തി ഒരു മിശ്രിതം ഉണ്ടാക്കാം. ഈ ലായനിയിൽ ഒരു തുണി മുക്കി ഇൻ‌ഡക്ഷൻ പ്രതലത്തിലെ കറകളോ
അവശിഷ്ടങ്ങളോ പതുക്കെ തുടയ്ക്കുക.

2. ബേക്കിംഗ് സോഡ: ഇൻഡക്ഷൻ സ്റ്റൗ വൃത്തിയാക്കാൻ ബേക്കിം​ഗ് സോഡ മികച്ച ഒരു വഴിയാണ്. ചെറു ചൂടുവെള്ളത്തിൽ ഒരു മിശ്രിതം തയ്യാറാക്കാം. മൃദുവായ തുണി ഉപയോ​ഗിച്ച് കഠിനമായ കറയും അഴുക്കും നീക്കം ചെയ്യാൻ ഉപരിതലത്തിൽ സ്‌ക്രബ് ചെയ്യുക

നിങ്ങളുടെ ഇൻഡക്ഷൻ സ്റ്റൗ വൃത്തിയാക്കുന്നതിനുള്ള മുൻകരുതലുകൾ:

1. ഏതെങ്കിലും വൈദ്യത അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ വൃത്തിയാക്കൽ പ്രകിയ ആരംഭിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും സ്റ്റൗ അൺപ്ല​ഗ് ചെയ്യുക

2. വൃത്തിയാക്കുന്നതിന് മുമ്പ് സ്റ്റൈ പൂർണ്ണമായും തണുക്കാൻ അനുവദിക്കുക. എന്തെങ്കിലും പാകം ചെയ്തിരിക്കുകയാണെങ്കിൽ ചൂട് പോകും വരെ കാക്കാം. ചൂടുള്ള ഉപരിതലത്തിലെ ഏത് ​ദ്രാവകവും കേടുപാടുകൾക്ക് കാരണമാകും.
3. വൃത്തിയാക്കുന്ന സമയത്ത് വെള്ളം അമിതമായി ഉപയോ​ഗിക്കുന്നത് ഒഴിവാക്കുക. കാരണം അത് വൈദ്യുത ഘടകങ്ങളെ ദോഷകരമായി ബാധിക്കും.

ഇക്കാര്യങ്ങൾ സ്റ്റൗ വൃത്തിയാക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കണം. നിങ്ങൾക്ക് കുറെ കാലം കേട് പാടുകൾ ഇല്ലാതെ ഇൻഡക്ഷൻ സ്റ്റൗ സൂക്ഷിക്കാൻ കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+