Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നോ രണ്ടോ ദിവസം കൊണ്ട് തൈര് കേടാവുന്നോ? ഇക്കാര്യങ്ങൾ ചെയ്ത് നോക്കൂ!

തൈര് ഒട്ടുമിക്ക ആളുകൾക്കും ഇഷ്ടമുള്ള ഒന്ന് തന്നെയായിരിക്കും. ഒരിത്തിരി തൈര് കിട്ടിയാൽ ചോറിന് വേറെ കറിയൊന്നും വേണ്ടെന്ന് പറയുന്നവരും ഉണ്ടാവും. പക്ഷേ ഉപയോ​ഗം കഴിഞ്ഞ് ഫ്രിഡ‍്ജിൽ വെച്ചാലും ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ തൈര് പുളിച്ച് പോകും, അല്ലെങ്കിൽ രുചി ഇല്ലാതാവും. എന്നാൽ ഇനി അക്കാര്യം ഓർത്ത് ടെൻഷൻ വേണ്ട. തൈരിന്റെ ഷെൽഫ് ലൈഫ് വർദ്ധിപ്പാക്കാൻ ഉള്ള ചില വഴികളാണ് പറയുന്നത്.

നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1. സംഭരണം: തൈര് ഈർപ്പവും വായുവും ഇല്ലാത്ത വിധത്തിൽ വേണം സൂക്ഷിക്കാൻ. അത് കൊണ്ട് തൈര് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുന്നതാണ് നല്ലത്. എയർ ടൈറ്റ് കണ്ടെയ്നറുകളിൽ കഴിയുന്നത്ര കാലം നിങ്ങളുടെ ഭക്ഷണം ഫ്രഷായി സൂക്ഷിക്കുക. ഓരോ തവണയും നിങ്ങൾ പാത്രത്തിൽ നിന്ന് തൈര് പുറത്തെടുക്കുമ്പോൾ കണ്ടെയ്നറിന്റെ അടപ്പ് അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.

Curd

2. ഫ്രീസ് ചെയ്യുക; ഫ്രീസ് ചെയ്യുമ്പോൾ തൈര് കേടാവുന്നത് മന്ദ​ഗതിയിലാക്കുന്നു. സൂക്ഷ്മാണുക്കൾ വളരുന്നതിൽ നിന്ന് തടയുന്നതിലൂടെ തൈര് സുരക്ഷിതമായി സൂക്ഷിക്കുന്നു. അത് കൊണ്ട് തൈര് ഉപയോ​ഗിച്ച ശേഷം ബാക്കി വരുനു്ന തൈര് ഫ്രിഡ്ജിൽ വെയ്ക്കാം. ‌

3. ആവശ്യമുള്ള തൈര് മാത്രം എടുക്കുക: നിങ്ങൾക്ക് ആവശ്യമുള്ള തൈര് മാത്രം എടുക്കുക. മറ്റ് കറികൾ വിളമ്പിയ തവി കൊണ്ട് തൈര് വിളമ്പാതെയിരിക്കുക. ആവശ്യമുള്ളത് മാത്രം എടുത്ത് ബാക്കിയുള്ളത് ഫ്രിഡ്ജിൽ വെയ്ക്കാം.

4. ഫ്രിഡ്ജിൻറെ ഡോറിൽ തൈര് സൂക്ഷിക്കരുത്: ഫ്രിഡ്ജിന്റെ ഡോറിൽ നിങ്ങൾ തൈര് സൂക്ഷിക്കുമ്പോൾ ഓരോ തവണ ഫ്രിഡ്ജ് തുറക്കുമ്പോഴും അത് തൈര് പെട്ടെന്ന് കേടാവാൻ കാരണമാകും. അത് കൊണ്ട് ഒരുപാട് കാലം കേട് കൂടാതെ തൈര് സൂക്ഷിക്കണമെങ്കിൽ ഫ്രിഡ്ജിന്റെ ഏറ്റവും താഴെയുള്ള ഷെൽഫിൽ എപ്പോഴും തൈര് സൂക്ഷിക്കുന്നത് നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+