Get Updates
Get notified of breaking news, exclusive insights, and must-see stories!

മുളക് പൊടിയും മഞ്ഞൾപ്പൊടിയും ഫ്രിഡ്ജിൽ വെയ്ക്കാമോ? ഈ അബദ്ധങ്ങൾ ചെയ്യല്ലേ

മഞ്ഞൾ, മല്ലി, ​ഗരം മസാല, കറുവപ്പട്ട, ഉലുവ, കായം പൊടി, കുരുമുളക് പൊടി തുടങ്ങിയ മസാലകൾ ഇല്ലാതെ ഇന്ത്യൻ പാചകം പൂർണമാകില്ല. മസാലകളുടെ അളവാണ് കറിയുടെ രുചിയിൽ നിർണായക പങ്ക് വഹിക്കുന്നത്. എന്നാൽ മസാലകൾ സൂക്ഷിക്കുന്നത് അത് എളുപ്പമല്ല. കാരണം ചില അബന്ധങ്ങൾ ഇവ മോശമാകാൻ കാരണമാകും.

മസാലകൾ എത്ര മാസത്തേക്ക് സൂക്ഷിക്കാൻ പറ്റുമെന്ന് പറയാൻ പറ്റില്ല. കാരണം ഓരോ മസാലയും വ്യത്യസ്തമാണ്. ഘടന, പൊടിച്ച രീതി, ഉപയോഗിച്ച പാത്രം മുതലായവയ്ക്ക് അനുസരിച്ചിരിക്കും അത്. മസാലകൾ എന്നെന്നേക്കുമായി നിലനിൽക്കില്ല. ശരിയായി സൂക്ഷിച്ചില്ലെങ്കിൽ സു​ഗന്ധവും ​ഗുണനിലവാരവും നഷ്ടമാകും. മസാലകൾ സൂക്ഷിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് സൂക്ഷിക്കേണ്ടത് എന്ന് അറിഞ്ഞാലോ?

tip

ശരിയായ പാത്രം ഉപയോ​ഗിക്കുക: മസാലകൾ ശരിയായി പാത്രത്തിൽ സൂക്ഷിക്കുക. ഇത് മണവും ​ഗുണവും കൂടുതൽ കാലം നിലനിർത്താൻ സഹായിക്കുന്നു. വിവിധ ജാറുകൾ ലഭ്യമാണ്. എന്നാൽ മസാലകൾ ​ഗ്ലാസ് പാത്രങ്ങളിൽ സൂക്ഷിക്കാൻ ആണ് പറയുന്നത്. ഗ്ലാസ് പോലുള്ള വായു കടക്കാത്ത ജാറുകളിൽ മസാലകൾ കേട് കൂടാതെ സൂക്ഷിക്കാം.

സംഭരിക്കുന്നതിന് അനുയോജ്യമായ ഒരു സ്ഥലം തിരഞ്ഞെടുക്കുക: നിങ്ങൾ മസാലകൾ സൂക്ഷിക്കുന്ന സ്ഥലവും വളരെ പ്രധാനപ്പെട്ടതാണ്. കാരണം അവ കൂടുതൽ കാലം കേട് കൂടാതെ സൂക്ഷിക്കുക എന്നതാണ് ലക്ഷ്യം. നേരിട്ട് സൂര്യ പ്രകാശമോ ഈർപ്പമോ ഏൽക്കാത്ത തണുത്ത ഇരുണ്ട സ്ഥലമാണ് മസാലകൾ സൂക്ഷിക്കാൻ നല്ല സ്ഥലം. അത് പോലെ നിങ്ങൾ മസാലകൾ സൂക്ഷിക്കുന്ന സ്ഥലം അടുപ്പിന് മുകളില്ലല്ലെന്ന് ഉറപ്പാക്കണം.

നനഞ്ഞ സ്പൂണുകൾ ഉപയോ​ഗിക്കുന്നത് ഒഴിവാക്കുക: പാത്രങ്ങളിൽ നിന്ന് മസാലകൾ എടുക്കുന്നതിനോ അളക്കുന്നതിനോ നനഞ്ഞ സ്പൂണുകൾ ഉപയോ​ഗിക്കുന്നത് ഒഴിവാക്കുക. ഇങ്ങനെ ചെയ്യുന്നത് മസാല മോശമാകാകാൻ കാരണമായേക്കാം. മസാലകൾക്ക് ഈർപ്പമേക്കാതെ സൂക്ഷിക്കണം. ഒരു കാരണവശാലും നനഞ്ഞ സ്പൂൺ ഉപയോ​ഗിക്കരുത്.

മസാലകൾ ഫ്രിഡ്ജിൽ വെയ്ക്കാമോ?

സാധാരണ ഭക്ഷണ സാധനങ്ങൾ കേടാവാതിരിക്കാൻ ഫ്രിഡ്ജിൽ വെയ്ക്കാറുണ്ട്. എന്നാൽ മസാലകൾ ഫ്രിഡ്ജിൽ വെയ്ക്കാമോ? ഫ്രിഡ്ജിലെ ഈർപ്പം വിവിധ സു​ഗന്ധവ്യഞ്ജനങ്ങളുടെ രുചി മാറുന്നതിനോ പൂപ്പലോ ബാക്ടീരിയയോ വളരാൻ പോലും കാരണമാകും. സുഗന്ധവ്യഞ്ജനങ്ങൾ വാക്വം സീൽ ചെയ്തിട്ടില്ലെങ്കിൽ ഫ്രീസറിലോ റഫ്രിജറേറ്ററിലോ സൂക്ഷിക്കുന്നത് ഒഴിവാക്കുക, അപ്പോൾ ഇക്കാര്യങ്ങളൊക്കെ സൂക്ഷിക്കുമല്ലോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+