കവർ പൊട്ടിച്ച പാൽ എത്ര ദിവസം ഉപയോഗിക്കാം, ഫ്രിഡ്ജിൽ വെയ്ക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
രാവിലെ ചായ നിർബന്ധം ഉള്ളവരായിരിക്കും ഭൂരിഭാഗവും അല്ലേ..? അപ്പോൾ രാവിലെ എഴുന്നേറ്റ് ചായ വെയ്ക്കാൻ നോക്കുമ്പോൾ പാൽ മോശമായാൽ എന്തായിരിക്കും അവസ്ഥ. ഭൂരിഭാഗവും ഈയൊരു അവസ്ഥയിലൂടെ കടന്നുപോയിക്കാണും. അത് പോലെ ഫ്രിഡ്ജിൽ വെച്ച പാൽ എത്ര ദിവസം വരെ ഉപയോഗിക്കാം എന്ന സംശയമൊക്കെ നിങ്ങൾക്ക് ഉണ്ടാവാം? നിങ്ങൾ വാങ്ങിക്കുന്ന പാൽ പരമാവധി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടോ? ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിനും ഫ്രീസ് ചെയ്യുന്നതിനുമൊക്കെയുള്ള വഴികൾ ഉൾപ്പെടെയാണ് ഇവിടെ പറയുന്നത്.
പാൽ വാങ്ങി വീട്ടിൽ എത്തിയ ഉടൻ പാൽ ഫ്രിഡ്ജിൽ വെയ്ക്കാം. നിങ്ങളുടെ റഫ്രിജറേറ്റർ 40 °F (4 °C) അല്ലെങ്കിൽ അതിൽ താഴെയായി സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. അത് പോലെ തന്നെ പാൽ വെയ്ക്കുമ്പോഴും ശ്രദ്ധിക്കേണം. മിക്ക ആളുകളും പാൽ ഫ്രിഡ്ജിന്റെ ഡോറിലാണ് സൂക്ഷിക്കുക, എന്നാൽ അത് പാൽ മോശമാകാൻ കാരണമാകും,. പാൽ കേടാവാതിരിക്കാൻ ഫ്രിഡ്ജിന്റെ ഡോറിൽ വെയ്ക്കാതെ തട്ടുകളിൽ വെയ്ക്കുക.

നിങ്ങൾ പാൽ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക. ഫ്രിഡ്ജിൽ വെയ്ക്കുമ്പോഴും ഇക്കാര്യങ്ങൾ സൂക്ഷിക്കുക. ഇത് പാൽ കൂടുതൽ നേരം കേട് കൂടാതെയിരിക്കാൻ നിങ്ങളെ സഹായിക്കും.
കുപ്പിയിൽ മുടി വെയ്ക്കുക: ഫ്രിഡ്ജിൽ മറ്റ് ഭക്ഷണ സാധനങ്ങൾ ഉണ്ടാവും അവയിൽ നിന്നുള്ള ദുർഗന്ധം പാൽ ആഗിരണം ചെയ്യാതിരിക്കാൻ കുപ്പിയുടെ മൂടി ഉറക്കെ ഇടുക. മറ്റ ഭക്ഷണ സാധനങ്ങളിൽ നിന്ന് വേറിട്ട് സൂക്ഷിക്കണം.
പാൽ വെളിച്ചം കാണിക്കുന്നത് ഒഴിവാക്കുക: പാലിലെ വൈറ്റമിൻ ഡി, റൈബോഫ്ലേവിൻ തുടങ്ങിയ പല വിറ്റാമിനുകളേയും പോഷകങ്ങളേയും നശിപ്പിക്കാൻ പ്രകാശത്തിന് കഴിയും.
വളരെക്കാലം സൂക്ഷിക്കാൻ പാൽ ഫ്രീസ് ചെയ്യാം. നിങ്ങൾക്ക് 3 മാസം വരെ പാൽ ഫ്രീസ് ചെയ്യാം. എന്നാൽ ഘടനയും രുചിയും അല്പം ബാധിച്ചേക്കാം, പക്ഷേ പാൽ സുരക്ഷിതവും ഉപയോഗയോഗ്യവുമായിരിക്കും.
അതേ സമയം, പാലിൽ അച്ചടിച്ച വിൽപ്പനയ്ക്കുള്ള തീയതി മുതൽ അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിൽ പാൽ ഉപയോഗിക്കാം. ഒരിക്കൽ തുറന്നുകഴിഞ്ഞാൽ മൂന്ന് ദിവസത്തിനുള്ളിൽ പാൽ ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് ഫുഡ് സ്പെഷ്യലിസ്റ്റുകൾ നിർദ്ദേശിക്കുന്നുത്. അപ്പോൾ പാൽ വാങ്ങുമ്പോഴും അത് ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോഴും ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുമല്ലോ.












Click it and Unblock the Notifications