Get Updates
Get notified of breaking news, exclusive insights, and must-see stories!

പാചകം അലുമിനിയം പാത്രത്തിലാണോ? പ്രത്യേകിച്ച് ഈ ഭക്ഷണസാധനങ്ങൾ; കാത്തിരിക്കുന്നത് അപകടം

നിങ്ങൾ ഏത് പാത്രത്തിലാണ് ഭക്ഷണം പാകം ചെയ്യാറുള്ളത്? ചിലർ സ്റ്റീൽ പാത്രങ്ങളിൽ ആയിരിക്കും ചിലർ മൺ പാത്രത്തിലായിരിക്കും അലുമിനിയം പാത്രത്തിൽ പാചകം ചെയ്യുന്നവരും ഉണ്ടാവും. എന്നാൽ അലുമിനിയം പാത്രത്തിൽ ദിവസേന പാചകം ചെയ്യുന്നത് അപകടമാണെന്നാണ് പറയുന്നത്. എന്തുകൊണ്ട് അങ്ങനെ പറയുന്നത് എന്ന് അറിയാമോ?

പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ, ഈ ലോഹത്തിന്റെ ഏകദേശം 1-2 മില്ലിഗ്രാം നിങ്ങളുടെ ഭക്ഷണത്തിൽ അറിയാതെ കലരുന്നുവെന്നാണ് പറയുന്നത്, ഇത് ഡിമെൻഷ്യ, അൽഷിമേഴ്‌സ് രോഗം, വൃക്കരോഗങ്ങൾ എന്നിവ പോലുള്ള നിരവധി രോ​ഗങ്ങൾക്ക് കാരണം ആയേക്കാം എന്നാണ് പറയപ്പെടുന്നത്.

Kitchen

മനുഷ്യശരീരം അലൂമിനിയത്തിന്റെ അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ കഴിച്ചാൽ, അത് അവരുടെ ജീവന് ഗുരുതരമായ ഭീഷണി ഉയർത്തും.‌‌‌‌‌‌ അതുകൊണ്ട് തന്നെയാണ് ദിവസവും അലുമിനിയം പാത്രത്തിൽ പാചകം ചെയ്യുന്നത് അപകടരമാകുന്നത്. അലുമിനിയം പാത്രങ്ങളിൽ പാകം ചെയ്യുന്നത് അപകടകരം ആണെന്ന് കണക്കാക്കുന്നതിനുള്ള ചില പൊതു കാരണങ്ങൾ വിശദമായി അറിയാം.

മസ്തിഷ്ക കോശങ്ങളെ ബാധിക്കും: ചില സമീപകാല പഠനങ്ങൾ അനുസരിച്ച്, അലുമിനിയം പാത്രം ഉപയോ​ഗിച്ച് ഉപയോഗിച്ച് പാചകം ചെയ്യുന്നത് അൽഷിമേഴ്സ് രോഗം വികസിപ്പിക്കാനായി ഉള്ള സാധ്യത വർദ്ധിപ്പിക്കും.

വിവിധ പഠനങ്ങളിൽ, അൽഷിമേഴ്സ് രോഗവും പാർക്കിൻസോണിസം ഡിമെൻഷ്യയും ബാധിച്ച ചില രോഗികളുടെ മസ്തിഷ്ക കോശങ്ങളിൽ അലൂമിനിയത്തിന്റെ അളവ് വർദ്ധിച്ചതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു.

എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യം ആണ്. അലുമിനിയം പാത്രങ്ങൾ ഇടയ്ക്കിടെ തലവേദന ഉണ്ടാക്കുന്നതായും കണ്ടിട്ടുണ്ട്.

അസിഡിക് പ്രതികരണങ്ങൾക്ക് കാരണമാകും: അലുമിനിയം പാത്രത്തിൽ പാചകം ചെയ്യുമ്പോൾ അത് വിനാ​ഗിര, തക്കാളി, നാരങ്ങ തുടങ്ങിയ അസിഡിറ്റി ഭക്ഷണങ്ങളുമായി പ്രതിപ്രവർത്തിക്കുന്നു. ഇത് അലുമിനിയം അയോണുകളെ ഭക്ഷണത്തിൽ ലയിപ്പിക്കുന്നു,

ഇത് ഭക്ഷണത്തിൽ അലുമിനിയം അധികം ആകാനുള്ള കാരണം ആകും, ഇത് നമ്മുടെ ശരീരത്തിലെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇതുകൊണ്ടാണ് അലൂമിനിയം ഭക്ഷണം അസിഡിറ്റി ഉള്ള വിഭവങ്ങൾ പാചകം ചെയ്യാൻ അനുയോജ്യമല്ലാത്തത്.

ക്യാൻസറിനുള്ള സാധ്യത കൂട്ടും?
ഈ അവകാശവാദത്തിന് പിന്നിൽ ശാസ്ത്രീയ തെളിവുൾ ഒന്നും തന്നെയില്ല, എന്നാൽ അലൂമിനിയം പാത്രത്തിൽ പാകം ചെയ്യുന്ന ഭക്ഷണം ശരീരത്തിൽ വിഷാംശം വർദ്ധിപ്പിക്കും എന്നും ഇത് ക്യാൻസർ കോശങ്ങളെ കൂടുതൽ വികസിപ്പിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+