Get Updates
Get notified of breaking news, exclusive insights, and must-see stories!

നാരങ്ങാനീര് മുതൽ മൗത്ത് വാഷ് വരെ; കയ്യിലെ മോശം മണം കളയാൻ ഇനി പെടാപ്പാട് വേണ്ട..

ബിരിയാണിയുടേയോ ചിക്കൻ കറിയുടേയോ ബീഫ് കറിയുടേയോ ഒക്കെ മണം അടിച്ചാൽ നാവിൽ വെള്ളം ഊറാറില്ലേ. എന്നാൽ ഭക്ഷണം കഴിച്ച ശേഷം നമ്മുടെ കയ്യിലും വിരലുകളിലും ഒക്കെ ഈ മണം ഉണ്ടെങ്കിൽ അത് അത്ര സുഖമുള്ള കാര്യമല്ല. ഒന്നിലധികം തവണ കൈ കഴുകിയാലും ചിലപ്പോൾ കയ്യിലെ മണം പോകില്ല.ഷേയ്ക്ക് ഹാൻഡൊക്കെ ചെയ്യുമ്പോൾ നമുക്ക് വല്ലാത്ത അസ്വസ്ഥത തോന്നും.

പെട്ടെന്നുള്ള പരിഹാരമെന്ന നിലയിൽ നിങ്ങൾ സു​ഗന്ധമുള്ള പെർഫ്യൂം അടിക്കുകയോ വില കൂടിയ ഹാൻഡ് ക്രീം പുരട്ടുകയോ ചെയ്യും. എന്നാൽ ഇത് അടിയന്തിര സാഹചര്യങ്ങളിൽ സഹായികമാകുമെങ്കിലും സ്ഥിരമായുള്ള പരിഹാരമല്ലല്ലോ. കയ്യിലെ ദുർഗന്ധം ശാശ്വതമായി ഇല്ലാതാക്കാനുള്ള വഴികൾ‌ ആണ് ഇനി പറയാൻ പോകുന്നത്.

നിങ്ങളുടെ വിരലുകളിൽ നിന്ന് ഭക്ഷണ ദുർഗന്ധം ഇല്ലാതാക്കാനുള്ള ടിപ്പുകൾ:

tips

ടൂത്ത് പേസ്റ്റ് അല്ലെങ്കിൽ മൗത്ത് വാഷ്: ടൂത്ത് പേസ്റ്റോ അല്ലെങ്കില്ഡ‍ മൗത്ത് വാഷോ ഉപയോ​ഗിച്ച് കൈ കഴുകുക. ഇത് ഏറ്റവും എളപ്പമുള്ള മാർ​ഗമാണ്. നിങ്ങളുടെ കൈപ്പത്തിയിൽ ടൂത്ത് പേസ്റ്റ് പുരട്ടുക. കൈക്കൾക്കിടയിൽ നന്നായി തടവുക. നന്നായി കഴുകുക. നിങ്ങൾക്ക് ടൂത്ത് പേസ്റ്റിന് ബദലായി മൗത്ത് വാഷ് ഉപയോ
​ഗിക്കാം. ദുർഗന്ധത്തെ ചെറുക്കുന്ന കുരുമുളക്, ഉപ്പ്, മറ്റ് രാസവസ്തുക്കൾ എന്നിവ നിങ്ങളുടെ കയ്യിലെ മണം ഇല്ലാതാക്കാനും സഹായിക്കും.

നാരങ്ങ പിഴിഞ്ഞത്: ദർ​ഗന്ധം ഇല്ലാതാക്കാൻ നാരങ്ങനീര് ഉപയോ​ഗിക്കാറുണ്ട്. നാരങ്ങയിലെ സിട്രിക്ക് ആസിഡ് നിങ്ങളുടെ ചർമ്മത്തിന് ​ഗുണം ചെയ്യുമ്പോൾ ദുർ​ഗന്ധം ഇല്ലാതാക്കാനും സഹായിക്കും. നിങ്ങളുടെ കയ്യിൽ കുറച്ച് നാരങ്ങ നീര് പുരട്ടി കഴുകുക.

തക്കാളി ജ്യൂസ്; ദുർ​ഗന്ധം ഇല്ലാതാക്കാനുള്ള മികച്ച മാർ​ഗമാണ് തക്കാളി ജ്യൂസ് കയ്യിൽ പുരട്ടുക. ഇത് നിങ്ങളുടെ കൈകൾ മോയ്ചറൈസ് ചെയ്യുന്നു. ഇത് നിങ്ങളുടെ ക.യ്യിലെ ദുർ​ഗന്ധവും മാറ്റുംം.

കാപ്പി പാെടി: കാപ്പി പൊടിയും കയ്യിലെ മോശം മാണം മാറ്റും. ദുർ​ഗന്ധത്തിനെതിരെ പ്രകൃതിദത്തമായ സ്ക്രബായി പ്രവർത്തിക്കാൻ കഴിയും എന്നതിനാൽ ഇത് നിങ്ങൾക്ക് കൈ വൃത്തിയാക്കുമ്പോൾ ഉപയോ​ഗിക്കാം. കാപ്പിയുടെ ശക്തമായ മണവും അതിന്റെ സ്വാഭാവിക ​ഗുണങ്ങളും‌നിങ്ങളുടെ കൈകളിൽ നിന്ന് രൂക്ഷമായ മണം ഇല്ലാതാക്കാൻ സഹായിക്കും. അപ്പോൾ ഈ വഴികൾ ഉടൻ പരീക്ഷിച്ച് നോക്കൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+