Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓറഞ്ച് മുതൽ വിനാ​ഗിരി വരെ; അടുക്കളയും ബാത്ത് റൂമും വൃത്തിയാക്കാം ..ദുർ​ഗന്ധം ഇല്ലാതാക്കാം

നിങ്ങൾ എത്ര പ്രാവശ്യം തുടച്ചാലും വൃത്തിയാക്കിയാലും വീട്ടിനകത്ത് ചില സമയത്ത് മോശം ​ഗന്ധം അങ്ങനെതന്നെ നിൽക്കും. അടുക്കള, കുളിമുറി, കിടപ്പുമുറി, സ്വീകരണമുറി എന്നിവടങ്ങളിലൊക്കെ ദുർഗന്ധം ഉണ്ടാവും. എങ്ങനെയാണ് ഈ ദുർ​ഗന്ധം ഇല്ലാതാക്കുക.

അടുക്കളയിലും ബാത്ത്റൂമിലും ആയിരിക്കും ഇത്തരത്തിൽ ദുർ​ഗന്ധം കൂടുതൽ ഉണ്ടാവുക. ദുർ​ഗന്ധം മാറ്റാൻ പല വഴികൾ നോക്കി പരാജയപ്പെട്ടവരാണോ നിങ്ങൾചില ടിപ്പുകൾ നോക്കിയാലോ..

Tip 1222

നിങ്ങളുടെ ചവറ്റുകൊട്ട വൃത്തിയാക്കുക: നിങ്ങൾ മറ്റ് മാലിന്യങ്ങൾ ഇടുന്ന ചവറ്റുകൊട്ടയാണ് ദുർ​ഗന്ധം വരുന്ന പ്രധാനപ്പെട്ട ഏരിയ. ബേക്കിം​ഗ് സോഡ വിതറിക്കൊടുത്താൽ ഈ മണം ഒഴിവാക്കാം. ബാക്ടീരിയയെ നശിപ്പിക്കാൻ ലൈസോൾ പോലെയുള്ള അണുനാശിനി സ്പ്രേ ഉപയോഗിച്ച് സ്പ്രേ ചെയ്യുക.

നിങ്ങളുടെ മൈക്രോവേവിൽ നാരങ്ങ കഷ്ണങ്ങളും വെള്ളവും തിളപ്പിക്കുക: മൈക്രോ വേവിലാണ് എല്ലാം നിങ്ങൾ പാകം ചെയ്യുന്നത്. അതിനാൽ പല തരം ​ഗന്ധം ഉണ്ടാകാം. എല്ലാം മണവും ചേർന്ന് വല്ലാത്തൊരു ദുർ​ഗന്ധം ആയിരിക്കും. ഈ ​ഗന്ധം ഒഴിവാക്കാൻ മാർ​ഗമുണ്ട്. കുറച്ച് വെള്ളത്തില്‍ നാരങ്ങ കഷ്ണങ്ങൾ ഇട്ട് കുറച്ച് മിനിറ്റ് തിളപ്പിച്ച് നീണ്ടുനിൽക്കുന്ന ദുർഗന്ധം ഒഴിവാക്കുക. മൈക്രോവേവ് വൃത്തിയായി തുടയ്ക്കുക, വായു സഞ്ചാരം ലഭിക്കുന്ന തരത്തിൽ കുറച്ച് നേരം തുറന്നിടാം.

കട്ടിംഗ് ബോർഡുകൾ അണുവിമുക്തമാക്കം: കട്ടിം​ഗ് ബോർഡിലാണ് രൂക്ഷ ​ഗന്ധം ഉള്ള ഉള്ളി, വെളുത്തുള്ളി എന്നിവ മുറിക്കുന്നത്. ഈ മണം കളയുക എന്നത് എളപ്പമുള്ള കാര്യമല്ല. ഉപ്പിൽ മുക്കിയ നാരങ്ങ കഷണം കൊണ്ട് കട്ടിം​ഗ് ബോർഡ് വൃത്തിയാക്കിയാൽ ഈ രൂക്ഷ ​​ഗന്ധം കളയാം.

ബാത്ത് റൂം: നിങ്ങളുടെ ബാത്ത്റൂം വൃത്തിയാക്കുമ്പോൾ, ചില പ്രകൃതിദത്ത ഹാക്കുകളും വിനാഗിരിയും ഉപയോ​ഗിക്കാം. വിനാഗിരിയും വെള്ളവും കലർത്തി വൃത്തിയാക്കുന്നത് അനാവശ്യ ദുർഗന്ധവും കറയും ഇല്ലാതാക്കാനുള്ള നല്ലൊരു വഴിയാണ്. ഒരു പാത്രത്തിൽ കുറച്ച് വിനാഗിരിയും വെള്ളവും സൂക്ഷിച്ച് കുളിമുറിയുടെ മൂലയിൽ വയ്ക്കുക. ഓരോ രണ്ടാഴ്ച കൂടുമ്പോഴും മിശ്രിതം മാറ്റാം.

നാരങ്ങയും ഓറഞ്ചും: സിട്രസിന്റെ ഉന്മേഷദായകമായ മണം സമ്മർദ്ദം കുറയ്ക്കുകയും നമ്മുടെ മാനസികാവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യും. അതിനാൽ, നാരങ്ങ, ഓറഞ്ച് തുടങ്ങിയവ പ്രകൃതിദത്ത എയർ ഫ്രെഷനറായി പ്രവർത്തിക്കുന്നു. ഓറഞ്ച് തൊലികൾ എടുത്ത് ഉണക്കുക. നിങ്ങൾക്ക് ഓറ‍ഞ്ഞ് മണം ആവശ്യമുള്ളപ്പോഴെല്ലാം ഈ തൊലികൾ കത്തിക്കുക. നിങ്ങളുടെ വീട്ടിൽ ഇങ്ങനെ സു​ഗന്ധം നിറയ്ക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+