പാചകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ചെയ്യാതിരുന്നാൽ കുക്കിംഗ് ഗ്യാസ് ലാഭിക്കാം, കീശയും കാലിയാവില്ല
നിങ്ങൾക്ക് ഏറ്റവും കൂടുതൽ ടെൻഷൻ ഉണ്ടാവുന്ന കാര്യങ്ങളിൽ ഒന്നാണ് കുക്കിംഗ് ഗ്യാസിന്റെ അമിതമായ ഉപയോഗം. കാരണം ചെറിയ പൈസയൊന്നും മതിയാവില്ലല്ലോ കുറ്റി നിറയ്ക്കാൻ. പാചകം ചെയ്യാൻ കുക്കിംഗ് ഗ്യാസില്ലാതെ നടക്കുകയും ഇല്ല. അപ്പോൾ പിന്നെ എന്താണ് ചെയ്യുക? ചില കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഗ്യാസ് നിങ്ങൾക്ക് ലാഭിക്കാവുന്നതാണ്. വിശദമായി അറിയാം.
ലീക്ക് ഉണ്ടോ എന്ന് പരിശോധിക്കാം: നിങ്ങളുടെ റെഗുലേറ്റർ, പൈപ്പ്, ബർണർ എന്നിവയിൽ ലീക്ക് ഉണ്ടോ എന്ന് പരിശോധിക്കുക എന്നതാണ് നിങ്ങൾ ആദ്യം ചെയ്യേണ്ടത്. സ്റ്റൗവിൽ എന്തെങ്കിലും തകരാറുള്ള ഗ്യാസ് ലൈൻ കണ്ടെത്തിയാൽ നിങ്ങൾ പാചകം ചെയ്യാത്ത സമയങ്ങളിലും ഗ്യാസ് നഷ്ടമാകും. ഇത് അപകടവുമാണ്. അതിനാൽ ലീക്ക് ഉണ്ടെങ്കിൽ ഉടൻ പരിഹരിക്കുക.

ബർണർ പതിവായി വൃത്തിയാക്കുക: പാചകം ചെയ്ത ശേഷം എല്ലാ ദിവസവും ചെറുചൂടുള്ള വെള്ളവും സ്ക്രബ് ബ്രഷും ഉപയോഗിച്ച് ബർണർ വൃത്തിയാക്കുക. തീജ്വാലയുടെ നിറം നീലയ്ക്ക് പകരം മഞ്ഞയോ ചുവപ്പോ ആണെങ്കിൽ അത് അപൂർണമായ ജ്വലനമാണ് അർത്ഥമാക്കുന്നത്.
അതായത് ലൈനുകളിലെ വാതകം പൂർണ്ണ ശേഷിയിൽ ഉപയോഗിക്കുന്നില്ല.നിങ്ങളുടെ ബർണർ വളരെ പഴകിയതും ക്ലീൻ ചെയ്ത് ശരിയാക്കാൻ കഴിയത്തതും ആണെങ്കിൽ , ഒരു പുതിയ ബർണർ വാങ്ങുക അല്ലെങ്കിൽ ഈ പ്രശ്നം പരിഹരിക്കുക.
ശരിയായ വലിപ്പമുള്ള ബർണർ ഉപയോഗിക്കുക: പാചകം ചെയ്യുമ്പോൾ പാത്രത്തിന്റെ വശങ്ങളിലേക്ക് തീജ്വാല പോകാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. നിങ്ങളുടെ പാത്രത്തിനെക്കാൾ വളരെ ചെറുതായ ഒരു ബർണർ ഉപയോഗിക്കുന്നത് തീജ്വാല വളരെ ഉയർന്നതാക്കി, അനാവശ്യമായ വാതകം പാഴാക്കുന്നതിന് കാരണം ആകും.
പാത്രങ്ങൾ വൃത്തിയായി സൂക്ഷിക്കുക; ഗ്യാസ് സ്റ്റൗവിൽ പാത്രങ്ങൾ വയ്ക്കുന്നതിന് മുമ്പ് പാത്രത്തിന്റെ അടിഭാഗം വൃത്തിയുള്ളതാണെന്ന് ഉറപ്പിക്കുക. ഇത് പാചകം എളുപ്പമാക്കുകയും ഗ്യാസിന്റെ അമിതമായ ഉപയോഗം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ഒരു പ്രഷർ കുക്കർ ഉപയോഗിക്കുക: പ്രഷർ കുക്കർ എളുപ്പത്തിൽ പാചകം ചെയ്യാൻ സഹായിക്കുക മാത്രമല്ല ഫലപ്ജ് സംരക്ഷണ മാർഗ്ഗം കൂടിയാണ്. കാരണം കുറഞ്ഞ താപനിലയിൽ തുറന്ന പാത്രങ്ങളിൽ പാചകം ചെയ്യുന്നതിനെക്കാൾ വേഗത്തിൽ ഭക്ഷണം പാകം ചെയ്യാൻ സഹായകമാകും. അതുകൊണ്ട് തന്നെ വളരെ കുറച്ച് മാത്രമേ ഗ്യാസ് ഉപയോഗിക്കുകയുള്ളൂ.












Click it and Unblock the Notifications