Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒട്ടിപ്പിടിക്കില്ല, നോൺസ്റ്റിക്ക് പാനുകൾ വർഷങ്ങളോളം കേടുകൂടാതെ ഉപയോ​ഗിക്കാം; ചെയ്യാം ഇക്കാര്യം

നിങ്ങളുടെ നോണ്‍സ്റ്റിക് പാനുകള്‍ കേടുകൂടാതെ വളരെ കാലം ഉപയോഗിക്കാന്‍ പറ്റണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവ നന്നായി പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. നോണ്‍സ്റ്റിക്ക് കുക്ക് വെയര്‍ പലപ്പോഴും സെറാമിക് അല്ലെങ്കില്‍ പോളിടെട്രാഫ്‌ലൂറോഎത്തിലീന്‍ (ടെഫ്‌ലോണ്‍ അല്ലെങ്കില്‍ പിടിഎഫ്ഇ എന്ന് അറിയപ്പെടുന്നു) കൊണ്ട് പൊതിഞ്ഞ് മിനുസമാര്‍ന്ന പ്രതലം സൃഷ്ടിക്കുന്നു.

ഇത് പാചകവും വൃത്തിയാക്കലും വളരെ എളുപ്പമാക്കും, എന്നാല്‍ നമ്മള്‍ ശ്രദ്ധയില്ലാതെയാണ് നോണ്‍സ്റ്റിക്ക് പാനുകള്‍കൈകാര്യം ചെയ്യുന്നതെങ്കില്‍ അവ പെട്ടെന്ന് നശിച്ചു പോകാന്‍ സാധ്യത ഉണ്ട്. നിങ്ങളുടെ പാനുകള്‍ വൃത്തിയാക്കുന്നതിനോ ഉപയോഗിക്കുന്നതിനോ മുമ്പായി നിങ്ങള്‍ എല്ലായ്‌പ്പോഴും കമ്പനിയുടെ നിര്‍ദ്ദേശങ്ങള്‍ വായിക്കേണ്ടതുണ്ട്.

non stick

അതുപോലെ നിങ്ങളുടെ നോണ്‍സ്റ്റിക് പാനുകള്‍ മികച്ച രൂപത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന കുറച്ച് പൊതുവായ നുറുങ്ങുകള്‍ ആണ് പങ്കുവെയ്ക്കുന്നത്. നോണ്‍സ്റ്റിക് പാനുകള്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ നോണ്‍സ്റ്റിക് പാത്രങ്ങള്‍ വര്‍ഷങ്ങളോളം നിലനില്‍ക്കും.

പല നോണ്‍സ്റ്റിക് പാനുകളും ഡിഷ് വാഷ് സേഫ് എന്ന് ലേബല്‍ ചെയ്തിരിക്കുന്നത് കാണാം എങ്കിലു നിങ്ങള്‍ അവ കൈക കൊണ്ട് കഴുകുകയാണെങ്കില്‍ നിങ്ങള്‍ക്ക് മികച്ച ഫലം ലഭിക്കും. ഡിഷ് വാഷില്‍ ഉപയോഗിക്കുന്ന ചൂടുള്ള താപനിലയും ഡിറ്റര്‍ജന്റുകളും നോണ്‍സ്റ്റിക് പ്രതലത്തെ തകര്‍ക്കും, അതിനാല്‍ അവ സിങ്കില്‍ കഴുകുന്നതാണ് നിങ്ങളുടെ ഏറ്റവും മികച്ച ഓപ്ഷന്‍.

സോപ്പ് വെള്ളം ഉപയോഗിച്ച് സ്‌ക്രബ് ചെയ്ത് കുതിര്‍ക്കു. നോണ്‍സ്റ്റിക്ക് പാനുകള്‍ വൃത്തിയാക്കുമ്പോള്‍, നിങ്ങള്‍ ഒരിക്കലും സ്റ്റീല്‍ സ്‌ക്രബ്ബര്‍ , സ്‌കോറിംഗ് പാഡുകള്‍, അല്ലെങ്കില്‍ സ്‌ക്രബ്ബിംഗ് ബ്രഷുകള്‍ എന്നിവ പോലുള്ളവ കൊണ്ട് ഉരയ്ക്കരുത്. ഇത് ഉപരിതലത്തിന് കേടുവരുത്തും.

സാധാരണഗതിയില്‍, നോണ്‍സ്റ്റിക് പാത്രങ്ങള്‍ വൃത്തിയാക്കാന്‍ വീര്യം കുറഞ്ഞ ഡിഷ് സോപ്പും മൃദുവായ തുണിയും സ്പോഞ്ചും ഉപയോഗിച്ച് പെട്ടെന്ന് സ്‌ക്രബ് ചെയ്താല്‍ മതിയാകും. ഭക്ഷണത്തിന്റെ അവിശിഷ്ടങ്ങള്‍ പോകുന്നില്ലെങ്കില്‍ പാന്‍ മൃദുവായി സ്‌ക്രബ് ചെയ്യുന്നതിന് മുമ്പ് ചൂടുള്ള സോപ്പ് വെള്ളത്തില്‍ കുറച്ച് മണിക്കൂര്‍ മുക്കിവെയ്ക്കാം.

കരിഞ്ഞ എണ്ണയോ ഭക്ഷണ അവശിഷ്ടങ്ങളോ ഉപരിതലത്തില്‍ കുടുങ്ങിക്കിടക്കുകയാണെങ്കില്‍, മെല്ലെ ഉരക്കാം, ഇത് നിങ്ങളുടെ നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ വൃത്തിയാക്കാന്‍ സഹായിക്കും. ചെറിയ അളവില്‍ ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി ചട്ടിയില്‍ പുരട്ടുക. കരിഞ്ഞ എണ്ണയോ ഭക്ഷണമോ നീക്കം ചെയ്യാന്‍ ഉരച്ചിലില്ലാത്ത സ്പോഞ്ച് ഉപയോഗിച്ച് ചെറുതായി സ്‌ക്രബ് ചെയ്യുക, എന്നിട്ട് കഴുകിക്കളയുക.

അതുപോലെ എണ്ണ ഉപയോഗിച്ച് നോണ്‍സ്റ്റിക് പാനിന്റെ പ്രതലം മിനുസമാക്കാം, ഒരിക്കലും നോണ്‍സ്റ്റിക് പാനിന്റെ മുകളില്‍ സാധനങ്ങള്‍ വെച്ച് ക്തതികൊണ്ട് മുറിക്കരുത്. അതുപോലെ തന്നെ മൂര്‍ച്ഛയുള്ള സാധനങ്ങള്‍ കൊണ്ട് കുത്തരുത്. തടി കൊണ്ടുള്ള ചട്ടുകം ഉപയോഗിക്കാം. ഉയര്‍ന്ന ചൂടില്‍ പാചകം ചെയ്യരുത്. കുറഞ്ഞ ചൂടില്‍ വേണം നോണ്‍സ്റ്റിക്കില്‍ പാചകം ചെയ്യേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+