Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രിഡ്ജിൽ ഭക്ഷണം മൂടി വെയ്ക്കാതെ സൂക്ഷിക്കാറുണ്ടോ? ഈ അബദ്ധങ്ങൾ ഒരിക്കലും ചെയ്യല്ലേ..

സാധാരണ ബാക്കി വന്ന ഭക്ഷണം എടുത്ത് നമ്മൾ ഫ്രിഡ്ജിൽ വെയ്ക്കാറില്ലേ, അല്ലെങ്കിൽ ഒന്നുരണ്ട് ദിവസത്തേക്ക് ആവശ്യമായ ഭക്ഷണം ഉണ്ടാക്കി ഫ്രിഡ്ജിൽ വെയ്ക്കാറുമുണ്ട്. എന്നാൽ ആ ഭക്ഷണ സാധനങ്ങൾ എങ്ങനെയാണ് ഫ്രിഡ്ജിന് അകത്ത് വെയ്ക്കാറുള്ളത്.

നിങ്ങൾ ഭക്ഷണം സാധനങ്ങൾ ഫ്രിഡ്ജിന് അകത്ത് വെയ്ക്കുമ്പോൾ തുറന്നാണോ വെയ്ക്കാറുള്ളത്? അതോ അടച്ചാണോ? ഫ്രിഡ്ജിൽ ഭക്ഷണ സാധനങ്ങൾ വെയ്ക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെയാണെന്ന് വിശദമായി തന്നെ അറിയാം..

Food

ഫ്രിഡ്ജിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ അടച്ച് വെയ്ക്കാൻ ശ്രദ്ധിക്കണം. എന്തുകൊണ്ടാണെന്നല്ലേ, അറിയാം

1. ഭക്ഷണം പൊതിഞ്ഞ് വെയ്ക്കുന്നത് കൂടുതൽ ഫ്രഷ് ആയി നിലനിർത്തും: വായുകടക്കാത്ത പാത്രങ്ങളിലോ ഫോയിൽ പേപ്പർ ഉപയോ​ഗിച്ചോ ഭക്ഷണങ്ങൾ മൂടി വെയ്ക്കുന്നത് ഭക്ഷണം കൂടുതൽ നേരം ഫ്രഷായി ഇരിക്കാൻ സഹായിക്കും. ഫ്രിഡ്ജിനകത്ത് തുറന്നുവെയ്ക്കുന്ന ഭക്ഷണങ്ങൾ പുറത്തെടുക്കുമ്പോൾ വിളറിയതും രുചിയില്ലാത്തതുമായി കാണപ്പെടുന്നു.

മൂടി വെയ്ക്കാതിരുന്നാൽ ഭക്ഷണത്തിന് മോശം മണം ഉണ്ടാവാനും കാരണം ആവുന്നതാണ്. ഫ്രിഡ്ജിനുള്ളിലെ തണുത്ത വായൂപ്രവാഹം ഭക്ഷണം തണുപ്പിക്കുമ്പോൾ ഭക്ഷണത്തിന്റെ മണം ഇല്ലാതാക്കുന്നു. ഭക്ഷണം മൂടി വെയ്ക്കാതിരിക്കുമ്പോൾ അതിന്റെ സ്വാഭാവിക മണവും രുചിയുമില്ലാതാകും.

2. ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ വെയ്ക്കുന്നത് ഭക്ഷണ കേടാവുന്നത് തടയുന്നു: ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ വെയ്ക്കുന്നതിന് മുൻപ് മൂടി വെയ്ക്കുമ്പോൾ അത് പെട്ടെന്ന് കേടാവില്ല. ഫ്രിഡ്ജിൽ ഭക്ഷണം സാധനം തുറന്നുവെയ്ക്കുന്നത് ഭക്ഷണങ്ങളിൽ ഫം​ഗസും ബാക്ടീരയയും വളരും. ശരിയായ താപനില നിലനിർത്താതെയിരിക്കുമ്പോൾ ബാക്ടീരിയ പെട്ടെന്ന് വളരും.

ഫ്രിഡ്ജിൽ പഴയ ഭക്ഷണങ്ങൾ ഉണ്ടെങ്കിലോ കേടായ ഭക്ഷണം അബദ്ധ വശാൽ ഫ്രിഡ്ജിനകത്ത് വെച്ചാലോ അവ ഫ്രിഡ്ജിനുള്ളിൽ ബാക്ടീരയയുടെ വളർച്ചയ്ക്ക് കാരണമാകും. മത്സ്യം, മാംസം തുടങ്ങിയ പാകം ചെയ്യാത്ത ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിനകത്ത് ഉണ്ടെങ്കിൽ തുറന്ന വെയ്ക്കുന്ന ഭക്ഷണത്തിലേക്ക് അതിന്റെ അംശങ്ങളെത്താൻ കാരണം ആയേക്കാവുന്നതാണ്. പക്ഷേ ഭക്ഷണങ്ങൾ മൂടി വെയ്ക്കുന്നതാണെങ്കിൽ കേടായ വസ്തുക്കളിൽ നിന്നുള്ള ഫം​ഗസും ബാക്ടീരയയും മറ്റ് ഭക്ഷണ വസ്തുക്കളെ ബാധിക്കില്ല..

3. ശീതികരിച്ച ഭക്ഷണങ്ങൾ മൂടി വെയ്ക്കുന്നത് ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കുന്നു: ഭക്ഷണം ഫ്രിഡ്ജിൽ അടച്ച് സൂക്ഷിക്കുമ്പോൾ അത് ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കാനും സഹായകമാകുന്നു.. പാകം ചെയ്ത ഭക്ഷണങ്ങൾ വായു കടക്കാത്ത ബോക്സിൽ വെയ്ക്കുമ്പോൾ ദുർ​ഗന്ധവും വരില്ല, ഫം​ഗസും ഉണ്ടാവില്ല.

ഭക്ഷണം അടച്ച് വെയ്ക്കാതിരുന്നാൽ അതിൽ നിന്ന് വെള്ളവും അംശങ്ങളും ഫ്രിഡ്ജിനെ മലിനമാക്കുന്നു. ഭക്ഷണത്തിൽ നിന്നുള്ള ​ഗന്ധം വായുവിൽ കലരുന്നു. അതിൽ നിന്നും ദുർ​ഗന്ധം വരും.ഫ്രിഡ്ജിൽ ഭക്ഷണം വെയ്ക്കുമ്പോൾ അവ മൂടി വെയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+