തുരുമ്പെടുത്ത ചീനച്ചട്ടി ഒരു മിനിറ്റ് കൊണ്ട് വൃത്തിയാക്കാം; എളുപ്പവഴി ഇതാ
ഇരുമ്പ് ചട്ടികളില്‍ പാചകം ചെയ്യുമ്പോള്‍, ഭക്ഷണത്തിന്റെ എല്ലാ ഭാഗത്തും ചൂട് തുല്യമായി എത്തുന്നതിനാല്‍, ഭക്ഷണത്തിന്റെ രുചി കൂടും. അതേപോലെ തന്നെ, നോണ്‍ സ്റ്റിക്ക് പാത്രങ്ങളിലേതു പോലെ, ടെഫ്‌ലോണ്‍ പോലുള്ള സിന്തറ്റിക് കോട്ടിംഗുകള്‍ ഇല്ലാത്തതിനാല്‍, ഹാനികരമായ വസ്തുക്കള്‍ ഭക്ഷണത്തില്‍ കലരുന്നത് ഒഴിവാക്കാം.
എന്നാല്‍, പെട്ടെന്ന് തുരുമ്പ് പിടിക്കും എന്നതാണ് ഇരുമ്പ് ചട്ടി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഒരു പ്രശ്‌നം. ഓരോ തവണയും ഉപയോഗശേഷം പാത്രങ്ങള്‍ കഴുകി ഉണക്കി എണ്ണ പുരട്ടി വയ്ക്കുക എന്നതാണ് ഇതിനുള്ള ഒരു വഴി.
വീട്ടില്‍ തുരുമ്പിച്ചു കിടക്കുന്ന പഴയ കാസ്റ്റ് അയണ്‍ പാത്രങ്ങള്‍ വൃത്തിയാക്കി സീസണ്‍ ചെയ്ത് എടുക്കുന്നതെങ്ങനെ എന്ന് നോക്കാം.

ഇതിനായി ആദ്യം തന്നെ രണ്ടു കാസ്റ്റ് അയണ്‍ പാത്രങ്ങള്‍ കഴുകി, നന്നായി തുരുമ്പ് കളഞ്ഞ് എടുക്കുക. ഇത് രണ്ടു തരത്തില്‍ സീസണ്‍ ചെയ്യാം. ഇരുമ്പ് ചട്ടിചൂടാക്കി എണ്ണ ഒഴിക്കുക. ഒന്നില്‍ വാഴയില ഇട്ടു നന്നായി വാട്ടുക. മറ്റേതില്‍ സവാള അരിഞ്ഞിട്ടും വഴറ്റി എടുക്കാം. ഇത് രാത്രി മുഴുവന്‍ വച്ച് രാവിലെ എടുത്ത് മാറ്റുക. ഇരുമ്പ് പാത്രങ്ങളുടെ തുരുമ്പ്മണവും രുചിയും മാറുന്നത് വരെ ഇത് തുടരുക.












Click it and Unblock the Notifications