പാചകം ചെയ്യുമ്പോൾ പാത്രം കരിഞ്ഞ് പോയോ? എളുപ്പത്തിൽ വൃത്തിയാക്കാൻ 5 വഴികൾ

അടുക്കളയിൽ പാചകം ചെയ്യുമ്പോൾ പലപ്പോഴും പാത്രങ്ങൾ കരിഞ്ഞ് പോകാറുണ്ട്. പാത്രത്തിന്റെ ഉൾവശത്ത് കട്ടിയിൽ കരി പിടിച്ച് പോയാൽ ഇത് ഉരച്ച് കഴുകി വൃത്തിയാക്കി എടുക്കുക എന്നതൊരു വലിയ ടാസ്ക് ആണ്.

കരി കളയാൻ സ്ക്രബ് അടക്കമുള്ള ഉപയോഗിച്ച് ശക്തിയിൽ ഉരക്കുമ്പോൾ പാത്രത്തിന്റെ നാച്ചുറൽ കോട്ടിംഗ് നഷ്ടപ്പെടുകയോ പാത്രത്തിന് കേടുപാടുകൾ സംഭവിക്കുകയോ ചെയ്യും. പാത്രം കേടാക്കാതെ തന്നെ എളുപ്പത്തിൽ ഈ കരി കളയാനുളള വഴികളുണ്ടെങ്കിലോ? അറിയാം..

വീട്ടിൽ പാമ്പിനെ കണ്ടോ? ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഇതാ
വീട്ടിൽ പാമ്പിനെ കണ്ടോ? ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഇതാ

ആദ്യം ചെയ്യേണ്ടത് പാത്രത്തിൽ ചൂട് വെള്ളം ഒഴിച്ച് കട്ടി പിടിച്ചിരിക്കുന്ന കരി അലിയിക്കുക എന്നതാണ്. ചട്ടിയിൽ കരിഞ്ഞ ഭാഗം മൂടുന്ന രീതിയിൽ വെള്ളമൊഴിച്ച് 3 മുതൽ 5 മിനിറ്റ് വരെ ചെറുതായി തിളപ്പിക്കുക.ചൂട് മാറിയ ശേഷം കരി ഉരച്ച് കഴുകുക.

Kitchen Tips

എന്നിട്ടും കരി ഇളകി പോകുന്നില്ലെങ്കിൽ കല്ലുപ്പ് ഉപയോഗിക്കാം. കരിപിടിച്ചിരിക്കുന്ന ഭാഗങ്ങൾ വൃത്തിയാക്കാൻ കല്ലുപ്പ് വളരെ മികച്ചതാണ്. കരിപിടിച്ച ഭാഗത്ത് അല്പം കല്ലുപ്പ് വിതറി ബ്രഷ് ഉപയോഗിച്ച് ഉരയ്ക്കുക. കഴുകിയ ഉടൻ തന്നെ ചട്ടി നന്നായി തുടച്ചെടുക്കുക.

ചില കരിഞ്ഞ പാടുകൾ വെള്ളം തിളപ്പിച്ചാലും മാറില്ല. ഇങ്ങനെയുള്ള അവസരങ്ങളിൽ കാസ്റ്റ് അയൺ ചട്ടികൾക്കായി ഉപയോഗിക്കുന്ന സ്ക്രബർ ഉപയോഗിക്കാം. ചൂടുവെള്ളവും സ്ക്രബറും ഉപയോഗിച്ച് പാടുകൾ ഉള്ള ഭാഗത്ത് മാത്രം അമർത്തി ഉരയ്ക്കുക. കടുപ്പമേറിയ ക്ലീനിംഗ് കെമിക്കലുകൾ ഇരുമ്പ് പാത്രങ്ങൾക്ക് തീരെ അനുയോജ്യമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+