ഇനി പാക്കറ്റില്‍ നിന്ന് കുപ്പിയിലേക്കൊഴിക്കുന്ന എണ്ണ താഴെ പോകില്ല; ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
നമ്മളുടെ വീട്ടിലെ അടുക്കളകളിലെ സ്ഥിരം ചേരുവയാണ് വെളിച്ചെണ്ണ. കടകളില്‍ നിന്ന് പാക്കറ്റായി വാങ്ങുന്ന വെളിച്ചെണ്ണ കുപ്പികളിലേക്ക് ഒഴിക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയാണ് എന്നതില്‍ സംശയമില്ല. പലപ്പോഴും ഇങ്ങനെ ഒഴിക്കുമ്പോള്‍ വെളിച്ചെണ്ണ പുറത്തേക്ക് പോകാറുണ്ട്. കുപ്പികളില്‍ എണ്ണ നിറയ്ക്കുന്നത് വലിയ ജോലിയാണെങ്കിലും അത് പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം.
അതുകൊണ്ട് തന്നെ ധാരാളം വെളിച്ചെണ്ണ ഇങ്ങനെ നഷ്ടമാകുകയും ചെയ്യുന്നു. എന്നാല്‍ ഇനി വെളിച്ചെണ്ണ അനാവശ്യമായി നഷ്ടപ്പെടില്ല. കാരണം കുപ്പികളിലേക്ക് ഒഴിക്കുന്ന വെളിച്ചെണ്ണ താഴെ പോകാതിരിക്കാനുള്ള ചില പൊടിക്കൈകളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. ഇതുവഴി നിങ്ങള്‍ക്ക് അടുക്കള വൃത്തിയായി സൂക്ഷിക്കാനും കുപ്പിയിലേക്ക് അണുക്കളും അഴുക്കും ആകര്‍ഷിക്കുന്നത് ഒഴിവാക്കാനും വെളിച്ചെണ്ണ സംരക്ഷിക്കാനും കഴിയും.

എണ്ണ കുപ്പിയുടെ വായില്‍ ഒരു ഫണല്‍ വെക്കുക എന്നതാണ് ആദ്യത്തെ പോംവഴി. ആദ്യകാലങ്ങളില്‍ വീടുകളില്‍ ഫണല്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇത് അങ്ങനെ കാണാറില്ല. കുപ്പികളില്‍ എണ്ണ ഒഴിക്കാനുള്ള പഴക്കമുള്ള ഒരു രീതിയാണിത്. കുപ്പിയുടെ വായില്‍ ഫണല്‍ വയ്ക്കുക, അതിലൂടെ എണ്ണ ഒഴിക്കുക. എന്നാല്‍ നിങ്ങള്‍ നല്ല നിലവാരമുള്ള ഫണല്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ഓരോ ഉപയോഗത്തിന് ശേഷവും അത് വൃത്തിയാക്കുകയും ചെയ്യണം.
പാക്കറ്റിന്റെ അറ്റത്ത് ഒരു ചെറിയ ദ്വാരം ഉണ്ടാക്കുക എന്നതാണ് അടുത്ത രീതി. എണ്ണ പാക്കറ്റില്‍ വലിയ ദ്വാരങ്ങള്‍ ഉണ്ടാക്കുന്നത് എല്ലായിടത്തും എണ്ണ ഒഴുകാനും കാരണമാകും. പകരം, എണ്ണ പാക്കറ്റിന്റെ അരികില്‍ ഒരു ചെറിയ ദ്വാരം ഉണ്ടാക്കുന്നത് നിങ്ങള്‍ ഒഴിക്കുന്ന എണ്ണയുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ സഹായിക്കും. ഏത് ജോലി ചെയ്യുമ്പോഴും കൃത്യതയാണ് പ്രധാനം. ജോലി ചെയ്യുമ്പോള്‍ തിരക്കുകൂട്ടരുത്.
എണ്ണ ഒഴിക്കുമ്പോള്‍ പൂര്‍ണ്ണ ശ്രദ്ധയോടെയിരിക്കുക. ഇത് ഒഴുക്കിന്റെ നിയന്ത്രണം നിലനിര്‍ത്താനും ചോര്‍ച്ച തടയാനും നിങ്ങളെ സഹായിക്കും. എണ്ണ ഒഴിക്കാനുദ്ദേശിക്കുന്ന കുപ്പിയുടെ താഴെ ഒരു പരന്ന ആഴമുള്ള പാത്രം വെക്കുക എന്നതാണ് അടുത്ത രീതി. ഇത് താഴെ വീഴുന്ന അധിക എണ്ണ ശേഖരിക്കാന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് ഇത് പെട്ടെന്നള്ള പാചകത്തില്‍ ഉപയോഗിക്കാം.
കുപ്പിയിലേക്ക് എണ്ണയൊഴിക്കുമ്പോള്‍ പലരും നേരിടുന്ന പ്രശ്‌നമാണ് കുപ്പിയുടെ കഴുത്തില്‍ എണ്ണ ഒട്ടി പിടിക്കുന്നത്. ഇത് തടയാനും എളുപ്പവഴിയുണ്ട്. ഓരോ തവണ ഉപയോഗിക്കുമ്പോഴും കുപ്പി വൃത്തിയാക്കുക. ഇതിനായി നിങ്ങള്‍ക്ക് ഒരു പേപ്പര്‍ ടവല്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ ടിഷ്യുവിന്റെ കട്ടിയുള്ള പാളി ഉപയോഗിച്ച് കുപ്പിയുടെ കഴുത്ത് മൂടുക. ഇത് കൊഴുപ്പുള്ളതും എണ്ണമയമുള്ളതുമായ കുപ്പികള്‍ നിങ്ങളുടെ അടുക്കളയെ നശിപ്പിക്കുന്നത് തടയാന്‍ സഹായിക്കും.












Click it and Unblock the Notifications