Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീറ്റ്‌റൂട്ടിന്റെ ചുവപ്പ് നിറം കൈകളില്‍ നിന്ന് പോകുന്നില്ലേ? അടുക്കളയില്‍ തന്നെയുണ്ട് പരിഹാരം

ബീറ്റ്‌റൂട്ട് അതിന്റെ ചുവന്ന നിറത്തിനും ഉന്മേഷദായകമായ രുചിക്കും പേരുകേട്ടതാണ്. സലാഡുകള്‍, സ്മൂത്തികള്‍, ഉപ്പേരി, ജ്യൂസ്, ചമ്മന്തി മുതലായവ ബീറ്റ്‌റൂട്ട് കൊണ്ടുണ്ടാക്കാം. ഭക്ഷണത്തിന് അതുല്യമായ ഒരു രുചി ഇത് വാഗ്ദാനം ചെയ്യും. എന്നാല്‍ ബീറ്റ്റൂട്ട് ഉപയോഗിച്ച് വിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ എല്ലാവരും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ് അവ മുറിക്കുമ്പോഴുണ്ടാകുന്ന കൈകളിലെ കറകള്‍.

ബീറ്റ്‌റൂട്ടിന്റെ നിറം വളരെ ശക്തമാണ്. വളരെക്കാലം നിലനില്‍ക്കും. നിങ്ങളുടെ കൈകള്‍ ആവര്‍ത്തിച്ച് കഴുകിയാലും ഇതിന്റെ കറ പോകില്ല. എന്നാല്‍ ആശങ്ക വേണ്ട. നിങ്ങളുടെ കൈകളില്‍ നിന്ന് ബീറ്റ്‌റൂട്ട് കറകള്‍ എളുപ്പത്തില്‍ ഒഴിവാക്കാനുള്ള ചില വഴികളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

Kitchen Tips

ഒരു ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ബീറ്റ്‌റൂട്ട് കറ എളുപ്പത്തില്‍ ഒഴിവാക്കാം. അതിനായി ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ഇത് പകുതിയായി മുറിച്ച്, കുറച്ച് ഉപ്പില്‍ മുക്കുക. തുടര്‍ന്ന് നിങ്ങളുടെ കൈകളിലുടനീളം തടവാന്‍ തുടങ്ങുക. ഒഴുകുന്ന വെള്ളത്തിലാണ് ഇത് ചെയ്യുന്നത് എന്ന് ഉറപ്പാക്കുക. ഇത് വൃത്തിയാക്കല്‍ പ്രക്രിയ എളുപ്പമാക്കുന്നു. ഇതിന് ശേഷം ഉരുളക്കിഴങ്ങിലെ അന്നജവും മണവും നീക്കം ചെയ്യുന്നതിനായി നിങ്ങളുടെ കൈകള്‍ സാധാരണ പോലെ കഴുകുക.

ഏറ്റവും പ്രശസ്തമായ ക്ലീനിംഗ് ഏജന്റുകളിലൊന്നാണ് ബേക്കിംഗ് സോഡ. നിങ്ങളുടെ ബീറ്റ്‌റൂട്ട് കറ പുരണ്ട കൈകള്‍ വൃത്തിയാക്കാനും ഇത് ഉപയോഗിക്കാം. ഇത് ഉപയോഗിക്കുന്നതിന്, ഒരു വലിയ പാത്രത്തില്‍ ചെറുചൂടുള്ള വെള്ളം നിറച്ച് അതില്‍ ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക. അതിനുശേഷം, നിങ്ങളുടെ കൈകള്‍ 5 മുതല്‍ 7 മിനിറ്റ് വരെ അതില്‍ മുക്കിവയ്ക്കുക.

തുടര്‍ന്ന് വീണ്ടും വെള്ളത്തില്‍ കഴുകുക. പാടുകള്‍ അപ്രത്യക്ഷമായത് നിങ്ങള്‍ക്ക് കാണാം. ബീറ്റ്‌റൂട്ട് കറകള്‍ പിടിച്ച കൈകള്‍ വൃത്തിയാക്കാന്‍ ഉപ്പ് ഉപയോഗിക്കാം. ഇതിന്റെ മൂര്‍ച്ചയുള്ള തരികള്‍ കറ നീക്കം ചെയ്യുന്നതിനുള്ള ഫലപ്രദമായ പ്രകൃതിദത്ത സ്‌ക്രബ്ബര്‍ ആക്കുന്നു. നനഞ്ഞ കൈകളില്‍ ഉപ്പ് വിതറി മൃദുവായി സ്‌ക്രബ് ചെയ്യണം. വെള്ളത്തില്‍ കഴുകുന്നതിനുമുമ്പ് കുറച്ച് മിനിറ്റ് അങ്ങനെ ചെയ്യുക.

ചെറുനാരങ്ങ ഉപയോഗിച്ചും ബീറ്റ്റൂട്ടിന്റെ കറ നീക്കം ചെയ്യാം. ഇതിനായി ചെറുനാരങ്ങ രണ്ട് തരത്തില്‍ ഉപയോഗിക്കാം. ആദ്യത്തേത് നാരങ്ങ തൊലി നേരിട്ട് കൈകളില്‍ തടവുക എന്നതാണ്. അത് നിങ്ങളുടെ വിരലുകള്‍ക്ക് ചുറ്റുമുള്ള എല്ലാ കോണുകളിലും എത്തുന്നു എന്ന് ഉറപ്പാക്കുക. രണ്ടാമത്തെ വഴി നാരങ്ങാവെള്ളത്തില്‍ അല്‍പനേരം കുതിര്‍ത്ത ശേഷം കഴുകിക്കളയുക എന്നതാണ്.

പൊള്ളലില്‍ നിന്ന് ആശ്വാസം നല്‍കുന്നതിനുള്ള ഒരു പ്രതിവിധിയായി ടൂത്ത് പേസ്റ്റ് സാധാരണയായി ഉപയോഗിക്കാറുണ്ട്. നിങ്ങളുടെ കൈകളിലെ കടുപ്പമുള്ള ബീറ്റ്റൂട്ട് കറ ഇല്ലാതാക്കാനും ഇത് ഉപയോഗിക്കാം. ടൂത്ത് പേസ്റ്റ് നിങ്ങളുടെ കൈകളില്‍ എടുത്ത ശേഷം അവ തടവുക. ഉണങ്ങിക്കഴിഞ്ഞാല്‍ വെള്ളം ഉപയോഗിച്ച് വൃത്തിയാക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+