ഇനി അടുപ്പ് വൃത്തികേടാകില്ല.. പാല്‍ തിളച്ച് മറിയാതിരിക്കാന്‍ ഇതാ ചില സൂത്രപ്പണികള്‍..!
ഏറെ പോഷകപ്രദമായ പാനീയങ്ങളില്‍ മുന്‍പന്തിയിലാണ് പാലിന്റെ സ്ഥാനം. അതിനാല്‍ തന്നെ പലരും പാല്‍ സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. എന്നാല്‍ പാലിന്റെ കാര്യത്തില്‍ ഏറ്റവും പ്രയാസമേറിയ കാര്യം അത് തിളച്ച് തൂവുന്നതാണ്. കണ്ണൊന്ന് തെറ്റിയാല്‍ പാല്‍ തിളച്ച് മറിയുകയും പാത്രത്തിലും അടുപ്പിലും വീഴുന്നതും പലപ്പോഴും സംഭവിക്കാറുള്ള കാര്യമാണ്. അതിനാല്‍ പാല്‍ തിളപ്പിക്കുക എന്നത് ശ്രമകരമായ ജോലിയാണ്.
പാല്‍ തിളച്ച് മറിയുന്നത് തടയാനുള്ള ചില പൊടിക്കൈകളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. ഒന്നല്ല, ഒന്നിലധികം ഉപയോഗപ്രദമായ പോംവഴികാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒന്ന് പരീക്ഷിച്ച് പാല്‍ തിളപ്പിക്കുന്ന ജോലി എളുപ്പമാക്കാന്‍ സാധിക്കുമോ എന്ന് എല്ലാവര്‍ക്കും ഒന്ന് ശ്രമിക്കാവുന്നതാണ്.

പാല്‍ തിളപ്പിക്കാനെടുക്കുന്ന പാത്രത്തിന്റെ അരികില്‍ വെണ്ണ പുരട്ടുക എന്നതാണ് ആദ്യത്തെ പോംവഴി. അതിന് ശേഷം പാത്രത്തിലേക്ക് പാലൊഴിക്കുക. ഇത് തിളയ്ക്കുന്ന സമയത്ത് പാല്‍ പുറത്തേക്ക് ഒഴുകുന്നത് തടയുന്നു. പാല്‍ തിളച്ച് മറിയുന്നതില്‍ നിന്ന് രക്ഷ നേടാന്‍ പണ്ട് കാലം തൊട്ടെ പലരും പ്രയോഗിക്കുന്ന ഒരു തന്ത്രമാണിത്. മറ്റൊരു പോംവഴി പാല്‍ പാത്രത്തില്‍ ഒരു മരത്തിന്റെ സ്പൂണോ മറ്റോ വിലങ്ങനെ വെക്കുക എന്നതാണ്.
ഇത് ഒരു സുരക്ഷാ വാല്‍വായി പ്രവര്‍ത്തിക്കുകയും പാല്‍ ഒഴുകുന്നത് തടയുകയും ചെയ്യും. ഈ മരത്തിന്റെ കഷണം പാത്രത്തിന്റെ മധ്യത്തില്‍ വേണം വിലങ്ങനെ വെക്കാന്‍. ഒപ്പം ഇടവേളകള്‍ക്കിടയില്‍ നിങ്ങള്‍ പാല്‍ ഇളക്കിക്കൊണ്ടിരിക്കുന്നു എന്ന് ഉറപ്പാക്കുകയപം ചെയ്യുക. പാല്‍ നുരയില്‍ കുറച്ച് വെള്ളത്തുള്ളികള്‍ തളിക്കുക എന്നതാണ് മൂന്നാമത്തെ മാര്‍ഗം. മുകളിലുള്ള നുറുങ്ങുകള്‍ അല്‍പ്പം ബുദ്ധിമുട്ടാണെന്ന് തോന്നുന്നുവെങ്കില്‍ ഇത് നിങ്ങള്‍ക്ക് ലളിതമായ ഒരു ഓപ്ഷനായിരിക്കും.
പാല്‍ നുരയില്‍ കുറച്ച് തുള്ളി വെള്ളം തളിക്കുന്നതോടെ തിളച്ച് പൊങ്ങുന്ന പാല്‍ താഴേക്ക് പോകും. എന്നാല്‍ ഈ സമയം നിങ്ങള്‍ ധാരാളം വെള്ളം തളിക്കുന്നില്ലെന്ന് ഉറപ്പാക്കണം. പാല്‍ കുറഞ്ഞ തീയില്‍ തിളപ്പിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഈ ടിപ്പ് ഉപയോഗിക്കാം. ഒരു സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ പാത്രത്തില്‍ പാല്‍ തിളപ്പിച്ച് ഇടത്തരം തീയില്‍ വെക്കുക എന്നതാണ് മറ്റൊരു ഓപ്ഷന്‍.
ഉയര്‍ന്ന തീജ്വാലയ്ക്ക് പാല്‍ പറ്റിപ്പിടിക്കാനും അടിയില്‍ കട്ടിയുള്ള കറുത്ത പാളി ഉണ്ടാക്കാനും കഴിയും. ഇവ പിന്നീട് വൃത്തിയാക്കാന്‍ വളരെ പ്രയാസമായിരിക്കും. പാല്‍ തിളപ്പിക്കുന്ന പാത്രത്തിലേക്ക് ആദ്യം അല്‍പം വെള്ളമൊഴിക്കുക എന്നതാണ് അടുത്ത ഓപ്ഷന്‍. തുടര്‍ന്ന് പാത്രത്തില്‍ പാല്‍ ചേര്‍ക്കുക. പാലില്‍ ഒരു ആന്റി-ബേണിംഗ് പ്രൊട്ടക്റ്റിംഗ് ലെയര്‍ ഉണ്ടാക്കുന്നതിനാല്‍ നിങ്ങള്‍ക്ക് തണുത്ത വെള്ളവും ചേര്‍ക്കാം. ഇനി കുറഞ്ഞ തീയില്‍ തിളപ്പിക്കുക. ഇതുവഴി പാല്‍ തിളച്ച് മറിയുന്നത് ഒഴിവാക്കാം.












Click it and Unblock the Notifications