പാത്രം കഴുകുന്ന സോപ്പ് തീര്‍ന്ന് പോയോ? വിഷമിക്കേണ്ട അടുക്കളയിലെ ഈ സാധനങ്ങള്‍ പകരമാകും..!
പാചകം പലര്‍ക്കും ആസ്വാദ്യകരമായ ഒന്നാണ്. എന്നാല്‍ ആസ്വദിച്ച് ചെയ്യുന്ന പാചകത്തിന് ശേഷം സിങ്കില്‍ നിറയുന്ന പാത്രങ്ങള്‍ എല്ലാവരേയും മടുപ്പിക്കുന്ന ഒന്നാണ് എന്നതില്‍ സംശയമില്ല. അതിനൊപ്പം ഡിഷ് വാഷിംഗ് സോപ്പ് തീരുകയും ചെയ്താലോ? കാര്യങ്ങള്‍ കൂടുതല്‍ വഷളാകും എന്ന് പറയേണ്ടതില്ലല്ലോ. പകരം സോപ്പ് വാങ്ങി വെച്ചിട്ടുമില്ലെങ്കില്‍ ആ ദിവസം കുളമാകാന്‍ മറ്റൊന്നും വേണ്ട.
എന്നാല്‍ നിരാശ വേണ്ട. സോപ്പ് ഇല്ലാതെ പാത്രങ്ങള്‍ വൃത്തിയാക്കുന്നത് എങ്ങനെയെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അതിനെ കുറിച്ചാണ് ഇനി ഇവിടെ പറയാന്‍ പോകുന്നത്. പാത്രങ്ങള്‍ വൃത്തിയാക്കാന്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന അടുക്കളയിലെ തന്നെ ചില വസ്തുക്കളെ കുറിച്ചും അത് ശരിയായി പ്രയോഗിക്കേണ്ടതിനെ കുറിച്ചുമാണ് ഇവിടെ പറയാന്‍ പോകുന്നത്.

പെട്ടെന്ന് സോപ്പ് തീര്‍ന്ന് പോയാല്‍ ചൂടുവെള്ളത്തില്‍ പാത്രങ്ങള്‍ നന്നായി കഴുകിയാല്‍ മതി. പാത്രത്തില്‍ പിടിച്ചിരിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കാന്‍ ഇത് സഹായിക്കും. എന്നാല്‍ ചൂടുവെള്ളം കൊണ്ട് മാത്രം പ്ലേറ്റുകളിലെ കൊഴുപ്പ് പൂര്‍ണ്ണമായും നീക്കം ചെയ്യാനാകില്ല എന്നൊരു പോരായ്മയും ഈ ട്രിക്കിലുണ്ട്.
അടുക്കളയിലെ ഏറ്റവും ഫലപ്രദമായ ക്ലീനിംഗ് ഏജന്റുകളിലൊന്നാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് പാനുകളില്‍ നിന്നും കറ നീക്കം ചെയ്യാന്‍ സഹായിക്കും. നിങ്ങള്‍ ചെയ്യേണ്ടത് ഒഴുകുന്ന വെള്ളത്തില്‍ പാത്രങ്ങള്‍ കഴുകുകയും പാത്രങ്ങളില്‍ ബേക്കിംഗ് സോഡ പുരട്ടുകയും ചെയ്യുക. അതിനുശേഷം ഏകദേശം അഞ്ച് മിനിറ്റ് നേരം വെച്ച ശേഷം ഒരു സ്‌ക്രബ്ബര്‍ ഉപയോഗിച്ച് നന്നായി സ്‌ക്രബ് ചെയ്യുക.
ഇത് വീണ്ടും കഴുകുക, കുറച്ച് സമയത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഒരു വൃത്തിയുള്ള പാത്രം ലഭിക്കും. ഉപ്പിന്റെയും ചെറുനാരങ്ങയുടെയും ശക്തി എന്നത് കേവലം പരസ്യവാചകം മാത്രമല്ല. ഇവ രണ്ടും ചേര്‍ത്തുള്ള മിശ്രിതം ചട്ടികളില്‍ നിന്നും പാത്രങ്ങളില്‍ നിന്നും ബാക്ടീരിയ, അഴുക്ക്, കറ, കൊഴുപ്പ് എന്നിവ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. പാത്രങ്ങള്‍ സ്‌ക്രബ് ചെയ്യാന്‍ ഉപ്പ് സഹായിക്കും.
ദുര്‍ഗന്ധവും ബാക്ടീരിയ ഫലങ്ങളും ഇല്ലാതാക്കാന്‍ നാരങ്ങ സഹായിക്കുന്നു. അവസാനമായി, ചൂടുവെള്ളം ഉപയോഗിച്ച് വൃത്തിയാക്കാനും മറക്കരുത്. അണുക്കളെ സ്വാഭാവികമായി കൊല്ലാന്‍ സഹായിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ക്ക് പ്രശസ്തമാണ് വിനാഗിരി. ഒരു സ്‌പ്രേ ബോട്ടിലില്‍ രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ വിനാഗിരി എടുത്ത് വെള്ളത്തില്‍ നേര്‍പ്പിച്ച് ഒരു പ്ലേറ്റില്‍ തളിക്കുക.
സ്പോഞ്ച് ഉപയോഗിച്ച് നന്നായി സ്‌ക്രബ് ചെയ്ത് കഴുകിക്കളയാം. കഞ്ഞിവെള്ളവും പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കാം. ഇനി മുതല്‍, പാചകം ചെയ്ത ശേഷം ഒരിക്കലും കഞ്ഞിവെള്ളം വലിച്ചെറിയരുത്. പകരം, നിങ്ങളുടെ ഭക്ഷണത്തിന് ശേഷം വൃത്തിഹീനമായ പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ഇത് ഉപയോഗിക്കുക. കഞ്ഞിവെള്ളത്തില്‍ ഒരു ക്ലീനിംഗ് സ്‌പോഞ്ച് മുക്കി പാത്രങ്ങള്‍ സ്‌ക്രബ് ചെയ്യുക.
ഈ ദ്രാവകത്തിലെ അന്നജം ഗ്രീസും അഴുക്കും ഫലപ്രദമായി വൃത്തിയാക്കാന്‍ സഹായിക്കുന്നു. ഇത് നന്നായി കഴുകുക, നിങ്ങളുടെ അടുത്ത ഭക്ഷണത്തിനായി വൃത്തിയുള്ള ഒരു പാത്രം നിങ്ങള്‍ക്ക് ലഭിക്കും.












Click it and Unblock the Notifications