Get Updates
Get notified of breaking news, exclusive insights, and must-see stories!

വെളുത്തുള്ളി തൊലി കളഞ്ഞതിന് ശേഷമാണോ കഴുകാറുള്ളത്..? ചെയ്യുന്നത് മണ്ടത്തരം, ഇക്കാര്യങ്ങള്‍ അറിയാമോ?

പാചകത്തിന്റെ കാര്യത്തില്‍ വെളുത്തുള്ളി ഒരു അടുക്കള സൂപ്പര്‍സ്റ്റാറാണ്. ഒരു ലളിതമായ വറുത്ത പച്ചക്കറിയോ വിഭവസമൃദ്ധമായ കറിയോ ആകട്ടെ, വെളുത്തുള്ളിയുടെ ഒരു ഭാഗം ചേര്‍ക്കുന്നത് മണവും സ്വാദും വര്‍ധിപ്പിക്കും. രുി വൈഭവത്തിനൊപ്പം ഇത് ഭക്ഷണത്തിന് ചില പോഷക ഗുണങ്ങളും ചേര്‍ക്കുന്നു. ആന്റി ബാക്ടീരിയല്‍, ആന്റിസെപ്റ്റിക് ഗുണങ്ങള്‍ കാരണം വെളുത്തുള്ളി നൂറ്റാണ്ടുകളായി വിവിധ ചികിത്സകള്‍ക്കായി ഉപയോഗിക്കുന്നു.

കൂടാതെ, ധാതുക്കള്‍, വിറ്റാമിനുകള്‍, അല്ലിസിന്‍ എന്ന സംയുക്തം എന്നിവ അവയില്‍ നിറഞ്ഞിരിക്കുന്നു. ഇതൊക്കെയാണെങ്തില്‍ നമ്മള്‍ ശരിയായ രീതിയിലാണോ വെളുത്തുള്ളി ഉപയോഗിക്കുന്നത് എന്ന ചോദ്യം ബാക്കിയാണ്. പാചകത്തില്‍ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് ഈ ചേരുവ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയൂ. ഭക്ഷണത്തില്‍ വെളുത്തുള്ളി ഉപയോഗിക്കുമ്പോള്‍ ഓര്‍മ്മിക്കേണ്ട ചില അവശ്യ നുറുങ്ങുകളാണ് ഇവിടെ പറയാന്‍ പോകുന്നത്.

Kitchen Tips

ശരിയായി കഴുകി തൊലി കളയുക

ഭക്ഷണത്തില്‍ ചേര്‍ക്കുന്നതിന് മുമ്പ് പച്ചക്കറികള്‍ കഴുകുക എന്നതാണ് സുരക്ഷിതവും വൃത്തിയുള്ളതുമായ പാചകത്തിന് പരിഗണിക്കേണ്ട ഏറ്റവും അടിസ്ഥാന ഘടകം. എന്നാല്‍ വെളുത്തുള്ളി തൊലി കളഞ്ഞതിന് ശേഷം അല്ലെങ്കില്‍ അരിഞ്ഞതിന് ശേഷം കഴുകുന്നത് അതിന്റെ രുചികളും ഗുണങ്ങളും ഒരു പരിധിവരെ ഇല്ലാതാക്കും. അതിനാല്‍, വെളുത്തുള്ളി ഉപയോഗിക്കുന്നതിന് മുമ്പ് കുറഞ്ഞത് അരമണിക്കൂറെങ്കിലും വെള്ളത്തില്‍ കുതിര്‍ക്കണം. ഇത് വൃത്തിയാക്കുന്നതും അതിന്റെ പുറം തൊലി ശരിയായി തൊലി കളയുന്നത് എളുപ്പമാക്കുകയും ചെയ്യും.

വെളുത്തുള്ളി ശരിയായി അരിയുക

ഭക്ഷണത്തിന്റെ രുചിയും ഘടനയും നിങ്ങള്‍ പച്ചക്കറികള്‍ അരിയുന്നതിനെ ആശ്രയിച്ചിരിക്കുന്നു. വെളുത്തുള്ളി ഭക്ഷണത്തില്‍ ചേര്‍ക്കുന്നതിന് മുമ്പ് വെളുത്തുള്ളി അരിഞ്ഞത് എങ്ങനെയെന്ന് അറിയേണ്ടത് പ്രധാനമാണ്. ചില വിഭവങ്ങള്‍ ചെറുതായി അരിഞ്ഞ വെളുത്തുള്ളി അല്ലി ആവശ്യപ്പെടും. മറ്റ് ചിലതില്‍ അരിഞ്ഞ വെളുത്തുള്ളി മതിയാകും. വേറെ ചിലതില്‍ വെളുത്തുള്ളി ചതച്ചതും വെളുത്തുള്ളി പേസ്റ്റുമൊക്കെയായിരിക്കും വേണ്ടി വരിക. ഗ്രേവി അടിസ്ഥാനമാക്കിയുള്ള വിഭവങ്ങളില്‍ എപ്പോഴും രുചി, സുഗന്ധം, കട്ടിയുള്ള ഘടന എന്നിവയ്ക്കായി വെളുത്തുള്ളി പേസ്റ്റ് ഉള്‍പ്പെടുന്നു.

വറുക്കുക, ചുട്ടുകളയരുത്

അസംസ്‌കൃത ഗന്ധം ഇല്ലാതാക്കാന്‍ വെളുത്തുള്ളി ശരിയായി വറുക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ ചിലര്‍ അവ കരിയിച്ച് ഭക്ഷണത്തിന്റെ രുചിയും ഘടനയും നശിപ്പിക്കുന്നു. അതിനാല്‍ ഇടത്തരം തീയില്‍ മതിയായ സമയം എടുത്ത് വേണം വെളുത്തുള്ളി പാകം ചെയ്യാന്‍. കരിയിക്കുന്നതോ അമിതമായി പാചകം ചെയ്യുന്നതോ അതിന്റെ എല്ലാ പോഷക ഗുണങ്ങളും ഇല്ലാതാക്കുന്നു.

വെളുത്തുള്ളി മുഴുവന്‍ വേണ്ട!

ഭക്ഷണത്തില്‍ മുഴുവന്‍ വെളുത്തുള്ളി ചേര്‍ക്കുന്നത് ഒഴിവാക്കണം. പകരം, ഭക്ഷണത്തില്‍ ചേര്‍ക്കുന്നതിന് മുമ്പ് വെളുത്തുള്ളി അരിഞ്ഞത് അല്‍പനേരം വെക്കണം. ഇത് അലിയ്നേസ് എന്ന എന്‍സൈമുകളെ സജീവമാക്കാന്‍ സഹായിക്കുന്നു. അത് പിന്നീട് അലിയിനിലേക്കും പിന്നീട് അലിസിനിലേക്കും പരിവര്‍ത്തനം ചെയ്യപ്പെടുന്നു, ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെയും രക്തസമ്മര്‍ദ്ദത്തിന്റെയും അളവ് നിയന്ത്രിക്കാന്‍ അറിയപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+