വെളുത്തുള്ളി തൊലി കളയാന്‍ ഇനി ഈസിയാണ്; ഈ അഞ്ച് ട്രിക്കുകള്‍ പരീക്ഷിച്ച് നോക്കൂ
നമ്മളില്‍ എല്ലാവരുടേയും അടുക്കളകളില്‍ സുലഭമായി കാണുന്ന ഒന്നാണ് വെളുത്തുള്ളി. ഇന്ത്യന്‍ വിഭവങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ് ഇത്. വിഭവങ്ങള്‍ക്ക് അതുല്യമായ ഒരു രുചി നല്‍കാന്‍ വെളുത്തുള്ളികള്‍ക്ക് സാധിക്കും. വെളുത്തുള്ളിയുടെ കാര്യത്തില്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്നത് അതിന്റെ തൊലി കളയുക എന്നതാണ്. നേര്‍ത്ത കടലാസുനിറത്തിലുള്ള തൊലി ചുരണ്ടുന്നത് പലപ്പോഴും ഏറെ സമയം ചെലവാക്കുന്നതാണ്.
എങ്ങനെയാണ് ഈ പ്രശ്‌നം തരണം ചെയ്യാനും വെളുത്തുള്ളി എളുപ്പത്തില്‍ തൊലി കളയാനും കഴിയുക എന്നതാണ് പലരേയും അലട്ടുന്നത്. ഒന്നിലേറെ എളുപ്പവഴികളിലൂടെ വെളുത്തുള്ളിയുടെ തൊലി കളായാനാകും. വേഗത്തിലും കൃത്യമായും തൊലി കളയാന്‍ നിങ്ങളെ സഹായിക്കുന്ന ചില എളുപ്പവഴികള്‍ നമുക്ക് പരിചയപ്പെടാം.

പൊതുവെ വളരെ പ്രചാരത്തിലുള്ളതാണ് ഷേക്കിംഗ് രീതി. വെളുത്തുള്ളി തൊലി കളയുന്നതിന് ആദ്യം നിങ്ങളുടെ വിരല്‍ കൊണ്ട് മുഴുവന്‍ അല്ലികളും വേര്‍പെടുത്തുക. ശേഷം ആഴത്തിലുള്ള ഒരു പാത്രം എടുക്കുക. അതിലേക്ക് ഈ അല്ലി വെളുത്തുള്ളികള്‍ ഇടുക. ഈ പാത്രം ഒരു അടപ്പ് കൊണ്ട് മൂടി വെച്ച ശേഷം നന്നായി കുലുക്കുക. കുറച്ച് നേരം ഇങ്ങനെ ചെയ്തതിന് ശേഷം പാത്രം തുറന്ന് നോക്കുക.
ഈ സമയം വെളുത്തുള്ളിയുടെ തൊലി അടര്‍ന്നിട്ടുണ്ടാകും. വെളുത്തുള്ളി തൊലികള്‍ വേഗത്തിലും എളുപ്പത്തിലും നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗങ്ങളിലൊന്ന് കത്തി ഉപയോഗിക്കുക എന്നതാണ്. ഓരോ അല്ലിയും വേര്‍പെടുത്തിയ ശേഷം ഒരു അല്ലിയുടെ മുകള്‍ ഭാഗത്ത് മൂര്‍ച്ചയുള്ള ഒരു കത്തി വയ്ക്കുക. കത്തി ചെറുതായി വളച്ചാല്‍ ഒരു വശത്തെ തൊലി അടരും.
അതിന് ശേഷം ഇവ കൈ കൊണ്ട് തന്നെ വേഗത്തില്‍ അടര്‍ത്തിയെടുക്കാന്‍ സാധിക്കും. മൈക്രോവേവ് കൊണ്ടും വെളുത്തുള്ളി തൊലികള്‍ നീക്കം ചെയ്യാന്‍ സാധിക്കും. ഒരു മൈക്രോവേവിലേക്ക് വെളുത്തുള്ളി മുഴുവന്‍ അല്ലി ഇട്ട് 10-15 സെക്കന്‍ഡ് മൈക്രോവേവ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇതിന്റെ തൊലി കൂടുതല്‍ വഴക്കമുള്ളതായിത്തീരുന്നു. ഇതോടെ തൊലി കളയല്‍ വേഗത്തിലും എളുപ്പത്തിലും സാധ്യമാകുന്നു.
വെളുത്തുള്ളി തൊലി കളയുന്നതിന് മുമ്പ് ഒരു പാത്രത്തില്‍ കുറച്ച് വെള്ളം ചൂടാക്കുക. അതിലേക്ക് 10 മിനിറ്റ് നേരം വെളുത്തുള്ളിയിട്ട് വെക്കുക. പുറംതൊലി അടര്‍ത്തുന്നതിനായി കൈപ്പത്തി ഉപയോഗിച്ച് അല്‍പം മസാജ് ചെയ്യുക. ചെറുചൂടുള്ള വെള്ളം വെളുത്തുള്ളി തൊലികളുടെ പിടി അയവുള്ളതാക്കാനും വേര്‍പെടുത്താനും അനുവദിക്കുന്നു. വെളുത്തുള്ളി തൊലി കളയാനുള്ള അത്ര അറിയപ്പെടാത്ത വഴികളിലൊന്ന് അത് മരവിപ്പിക്കുക എന്നതാണ്.
എന്നാല്‍ ഈ ട്രിക്ക് നിങ്ങള്‍ക്ക് ധാരാളം സമയമുള്ളപ്പോഴും ഒരേസമയം ധാരാളം വെളുത്തുള്ളി തൊലി കളയേണ്ടിവരുമ്പോഴും മാത്രമേ ഉപയോഗിക്കാവൂ. തൊലി കളയാത്ത വെളുത്തുള്ളി ഒരു ഫ്രീസര്‍-സേഫ് ബാഗില്‍ ഇട്ടു കുറച്ച് മണിക്കൂര്‍ വെക്കുക. പിന്നീട് തണുപ്പ് മാറിയാല്‍ വെളുത്തുള്ളിയും തൊലിയും വേഗത്തില്‍ വേര്‍പെടുന്നതായി കാണാനാകും.












Click it and Unblock the Notifications