ഇനി നിങ്ങള്‍ക്കും പച്ചക്കറികള്‍ കുനുകുനാ അരിയാം...; ഈ ട്രിക്കുകള്‍ ഓര്‍മയിലുണ്ടായാല്‍ മതി
അടുക്കളയില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നതും വെല്ലുവിളി നിറഞ്ഞതുമായ ജോലി പച്ചക്കറികളും മറ്റും മുറിക്കുക എന്നതാണ്. വീട്ടില്‍ ധാരാളം വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹമുണ്ടെങ്കിലും പച്ചക്കറികള്‍ മുറിക്കാന്‍ കൂടുതല്‍ സമയമെടുക്കും എന്നതിനാല്‍ പലരും ഈ ആഗ്രഹം ഉപേക്ഷിക്കാറായിരിക്കും പതിവ്. ഒരു പച്ചക്കറി അരിഞ്ഞെടുക്കാന്‍ എടുക്കുന്ന സമയം നിങ്ങള്‍ക്ക് അവ വേവിക്കാന്‍ വേണ്ടി വരില്ല.
ഇന്നത്തെ കാലത്ത് പച്ചക്കറികള്‍ വേഗത്തില്‍ അരിയാനും മുറിക്കാനും സഹായിക്കുന്ന പലവിധത്തിലുള്ള ഉല്‍പ്പന്നങ്ങളുണ്ട്. എങ്കില്‍ പ്രൊഫഷണല്‍ ഷെഫുമാരെ പോലെ വേഗത്തില്‍ ഇവ കൈകൊണ്ട് അരിയണം എന്ന് ചിലര്‍ക്കെങ്കിലും ആഗ്രഹം ഉണ്ടായിരിക്കും. അത്തരക്കാര്‍ക്ക് വേണ്ടിയുള്ള ചില എളുപ്പമാര്‍ഗങ്ങളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. പച്ചക്കറികള്‍ വേഗത്തില്‍ മുറിക്കാനുള്ള ട്രിക്കുകളെ കുറിച്ച് പറയുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് സുരക്ഷയെ കുറിച്ചാണ്.

പലപ്പോഴും പച്ചക്കറികള്‍ മുറിക്കുമ്പോള്‍ കത്തി കൊണ്ട് വിരലോ കൈയോ മുറിയുകയും പരിക്കേല്‍ക്കുകയും ചെയ്യും. അതിനാല്‍ സുരക്ഷക്ക് തന്നെ എപ്പോഴും മുന്‍ഗണന നല്‍കണം. അരിയാനെടുക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും നല്ല പിടി ഉണ്ടായിരിക്കണം. ഇവ മുറിക്കുമ്പോള്‍ വിരലുകള്‍ പുറത്തേക്ക് മാറ്റുന്നതിന് പകരം അകത്തേക്ക് വെക്കുക.
ഇത് മുറിവേല്‍ക്കാനുള്ള സാധ്യത ഒരു പരിധി വരെ കുറയ്ക്കുന്നു. പഴങ്ങളും പച്ചക്കറികളും മുറിക്കുമ്പോള്‍ എപ്പോഴും ഒരു ചോപ്പിംഗ് ബോര്‍ഡിന്റെ സഹായം സ്വീകരിക്കണം. നിങ്ങള്‍ക്ക് പച്ചക്കറികള്‍ വേഗത്തില്‍ മുറിക്കണമെങ്കില്‍ ഇവ ചോപ്പിംഗ് ബോര്‍ഡില്‍ വെക്കുക. ആദ്യം വേഗത കുറച്ച് ശ്രദ്ധയോടെ മുറിക്കാന്‍ ശ്രമിക്കുക. സ്ഥിരമായ പരിശീലനത്തിലൂടെ നിങ്ങള്‍ക്ക് ഒരു വിദഗ്ദ്ധനെ പോലെ തന്നെ ഇവ വേഗത്തില്‍ അരിഞ്ഞെടുക്കാം.
ശരിയായ കത്തി തിരഞ്ഞെടുക്കുക എന്നതാണ് അടുത്ത മാര്‍ഗം. പൊതുവെ പ്രൊഫഷണല്‍ ഷെഫ് ഓരോ സാധനത്തിനും പ്രത്യേകം കത്തികള്‍ തയ്യാറാക്കി വെക്കാറുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആ രീതി നമുക്ക് സ്വീകാര്യമായിക്കൊള്ളം എന്നില്ല. അതിനാല്‍ ആദ്യം, നിങ്ങള്‍ നല്ല മൂര്‍ച്ചയുള്ളതും ശരിയായതുമായ കത്തിയാണ് തിരഞ്ഞെടുക്കുന്നത് എന്ന കാര്യം ഉറപ്പാക്കേണ്ടതുണ്ട്.
വിപണിയില്‍ നിരവധി തരം കത്തികള്‍ ലഭ്യമാണ്. കത്തിയുടെ അറ്റം മുറിക്കുന്നതിന് അനുയോജ്യമാണോ എന്ന് പരിശോധിച്ച് വേണം വാങ്ങിക്കാന്‍. കത്തി പിടിക്കുന്ന രീതിക്കും ഇതില്‍ പ്രാധാന്യമുണ്ട്. കത്തി ശരിയായി പിടിക്കുന്നത് അരിയുന്നത് എളുപ്പമാക്കുന്നു. നിങ്ങള്‍ പച്ചക്കറികള്‍ മുറിക്കുമ്പോഴെല്ലാം ബ്ലേഡിന്റെ അറ്റം എല്ലായ്‌പ്പോഴും കട്ടിംഗ് ബോര്‍ഡില്‍ തൊടുന്നു എന്ന് ഉറപ്പാക്കുക.
കത്തിയില്‍ നിങ്ങള്‍ പ്രയോഗിക്കുന്ന ബലം നിങ്ങള്‍ മുറിക്കാനുദ്ദേശിക്കുന്ന പഴത്തിന്റേയോ പച്ചക്കറിയുടേയോ കാഠിന്യത്തിന് അനുസൃതമായിരിക്കണം. ഏറ്റവും കാഠിന്യം കുറഞ്ഞ ഒരു സാധനത്തിന് നിങ്ങള്‍ നല്ല ബലം കൊടുക്കുന്നത് കൈ മുറിയാനും മറ്റും കാരണമാകും.












Click it and Unblock the Notifications