Get Updates
Get notified of breaking news, exclusive insights, and must-see stories!

തക്കാളി കേടാവാതിരിക്കാൻ എന്തുചെയ്യണം? ഉള്ളി ഫ്രിഡ്ജിൽ വെച്ചാൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ! ചില കിച്ചൺ‍ ടിപ്പ്

ഫ്രിഡ്ജില്‍ വെച്ചിട്ടും തക്കാളി പെട്ടെന്ന് കേടായി പോവുന്നുണ്ടോ.. നേരത്തെയൊക്കെ ആണെങ്കില്‍ പ്രശ്‌നം ഇല്ലായിരുന്നു കാരണം ഒരു കിലോ തക്കാളി ഒക്കെ ചെറിയ വിലയ്ക്ക് കിട്ടുമായിരുന്നു..ഇപ്പോള്‍ 200 രൂപയൊക്കെ കൊടുക്കേണ്ട അവസ്ഥയല്ലേ.. ഒരു തക്കാളി ചീഞ്ഞ് പോയാല്‍ തന്നെ നഷ്ടം വലുതാണ്.

അപ്പോള്‍ തക്കാളി പെട്ടെന്ന് ചീഞ്ഞ് പോവാതെ എങ്ങനെ സൂക്ഷിക്കുമെന്ന് നോക്കിയാലോ, അതുമാത്രമല്ല പുഴങ്ങിയ മുട്ടയുടെ തൊലി എങ്ങനെ എളുപ്പത്തില്‍ കളയാം എന്ന് അറിഞ്ഞാലോ.. അടുക്കളിയില്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടുന്ന കുറച്ച് ടിപ്പുകളാണ് ഇനി പറയാന്‍ പോകുന്നത്.

egg kitchen

തക്കാളി ഫ്രിഡ്ജില്‍ വെയ്ക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പെട്ടെന്ന് കേടുവരാതെ തക്കാളി സൂക്ഷിക്കാം. തക്കാളി വെയ്ക്കുമ്പോള്‍ തലകീഴായി വെയ്ക്കാന്‍ ശ്രദ്ധിക്കുക. കഴുകുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം വെള്ളവും വിനാഗരിയും ഉപ്പും ചേര്‍ത്ത് തക്കാളി കഴുകാം. തുടച്ച് വെള്ളം കളഞ്ഞ ശേഷം മാത്രമേ ഫ്രിഡ്ജില്‍ വെയ്ക്കാന്‍ പാടുള്ളൂ.

മുട്ട പുഴുങ്ങിക്കളഞ്ഞാല്‍ അതിന്റെ തോട് കളയാനാണ് പണി. ചിലപ്പോള്‍ തോട് കളയുന്ന സമയത്ത് മുട്ടയുടെ വെള്ള അതിനൊപ്പം പോരും അങ്ങനെ കാണാന്‍ തന്നെ വൃത്തിയില്ലാത്ത അവസ്ഥയാവും. എന്നാല്‍ ഇനി വളരെ എളുപ്പത്തില്‍ മുട്ടയുടെ തോട് കളയാം.

മുട്ട പുഴുങ്ങാന്‍ വെച്ച വെള്ളത്തില്‍ അല്പം ബേക്കിംഗ് സോഡ ചേര്‍ത്ത് നല്‍കാം. ബേക്കിംഗ് സോഡയിലെ ആല്‍ക്കലൈന്‍ മുട്ടയുടെ വെള്ളയെ അയവുള്ളതാക്കും, അതിനാല്‍ അവ തടസ്സമില്ലാതെ പുറത്തേക്ക് വരും ഷെഫ് വൈഭവ് ആണ് ഈ ടിപ്പുകള്‍ പങ്കുവെച്ചത്.

ഉഉള്ളി അരിയുമ്പോള്‍ കണ്ണ് നീറുന്നത് പതിവാണല്ലോ, ഇനി ഉള്ളി അരിയുന്നതിന് മുമ്പ് ഉള്ള് ഫ്രിഡ്ജില്‍ വെച്ച് ഫ്രീസ് ചെയ്‌തെടുക്കാം. അതിന് ശേഷം അരിയാം. ഇനി ഉള്ളി അരിയുമ്പോൾ നിങ്ങളുടെ കണ്ണ് നീറില്ല

ചില കറികള്‍ വെയ്ക്കുമ്പോള്‍ ഇഞ്ചി-വൈളുത്തുള്ളി പേസ്റ്റ് ഇല്ലെങ്കില്‍ രുചി ഉണ്ടാവില്ല. നേരെ ജാറില്‍ ഇട്ട് മിക്‌സി ഓണ്‍ ചെയ്ത് രണ്ട് കറക്കം മതി പേസ്റ്റ് തയ്യാറാവും. എന്നാല്‍ മിക്‌സി ജാറില്‍ നിന്ന് ഈ പേസ്റ്റിന്റെ മണം കളയുക അത്ര എളുപ്പമല്ല, എന്നാല്‍ മികസ്‌റില്‍ കുറച്ച് വെള്ളവും ഉപ്പ് ചേര്‍ത്ത് ഓണാക്കുക ആ മണം പോയിക്കോളും.

നിങ്ങളുടെ മാവ് ഫ്രഷ് ആയും മൃദുവായും നിലനിര്‍ത്താന്‍, എപ്പോഴും മാവില്‍ അല്‍പം നെയ്യ് ചേര്‍ക്കുക. അതിനുശേഷം, നിങ്ങള്‍ക്ക് ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. അതുപോലെ കറിയില്‍ വെള്ളം അധികമായാല്‍ ബ്രഡിന്റെ പീസ് കുറച്ച് നേരം കുതിര്‍ത്ത് വെച്ചാല്‍ മതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+