ഫ്രിഡ്ജില്‍ ഭക്ഷണം സൂക്ഷിക്കേണ്ടതിങ്ങനെ...; ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇത്
പാചകം ചെയ്യുക, അടുക്കളയില്‍ സമയം ചെലവഴിക്കുക എന്നതൊക്കെ പലപ്പോഴും തിരക്ക് പിടിച്ച് ചെയ്യുന്ന ജോലിയാണ്. പല ദിവസങ്ങളിലും രാവിലെ അടുക്കളയില്‍ ഒരു ബഹളമയമായിരിക്കും. ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനൊപ്പം പ്രഭാതഭക്ഷണം ഉണ്ടാക്കുന്നത് അത് കൂടുതല്‍ കഠിനമാക്കുന്നു. ഈ സമയങ്ങളിലാണ് ഫ്രിഡ്ജ് പോലുള്ള വീട്ടുപകരണങ്ങള്‍ നമ്മുടെ രക്ഷയ്ക്കെത്തുന്നത്.
വേവിച്ച ഭക്ഷണവും പച്ചക്കറികളും പഴങ്ങളും എല്ലാം നമുക്ക് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. നേരത്തെ തന്നെ കറിക്ക് വേണ്ട സാധനങ്ങള്‍ മുറിച്ച് വെച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് രാവിലത്തെ ജോലിക്ക് ഏറെ സഹായകരമാണ്. എന്നാല്‍ ഫ്രിഡ്ജ് എല്ലാവര്‍ക്കും ഒരു അനുഗ്രഹമാണെങ്കിലും, അനുചിതമായ ഭക്ഷണ സംഭരണം ഗുണത്തേക്കാളേറെ ദോഷം വരുത്തിയേക്കാം. അനുചിതമായി ഫ്രിഡ്ജില്‍ ഭക്ഷണം ആരോഗ്യത്തിന് ദോഷകരമായി ബാധിച്ചേക്കാം.

ഫ്രിഡ്ജില്‍ എങ്ങനെയാണ് ഭക്ഷണം ശരിയായി സൂക്ഷിക്കേണ്ടത് എന്ന് നോക്കാം. എല്ലാ ഭക്ഷണങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ സാധിക്കുന്നതല്ല. ഉരുളക്കിഴങ്ങും ഉള്ളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. ക്യാരറ്റ്, കോളിഫ്‌ളവര്‍ തുടങ്ങിയ പച്ചക്കറികള്‍ പ്ലാസ്റ്റിക് കവറിലോ പേപ്പര്‍ ബാഗിലോ പൊതിയാതെ വേണം സൂക്ഷിക്കാന്‍. ചീരയില, മുരങ്ങയില എന്നിവ നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങിയ ശേഷം ഫ്രിഡ്ജില്‍ വെക്കാം.
പേരക്ക, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ കഴുകണ്ടതില്ല. ഇത് അവയില്‍ അധിക ഈര്‍പ്പം അവശേഷിപ്പിച്ച് ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് കാരണമാകും. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ഫ്രിഡ്ജില്‍ എല്ലായിടത്തും കൊണ്ടുപോയി എല്ലാ സാധനങ്ങളും വെക്കാതിരിക്കുക എന്നതാണ് അടുത്തതായി ചെയ്യേണ്ടത്. വ്യത്യസ്ത തരം ഭക്ഷണങ്ങള്‍ക്കായി വ്യത്യസ്ത അറകള്‍ ഫ്രിഡ്ജിലുണ്ടാകും.
അതിനാല്‍ ശരിയായ ഷെല്‍ഫില്‍ വേണം ഭക്ഷണം സൂക്ഷിക്കേണ്ടത്. പലപ്പോഴും നമ്മള്‍ കഴിച്ച ശേഷം ബാക്കിയുള്ള ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഇത് നന്നായി മൂടി വേണം ഫ്രിഡ്ജില്‍ വെക്കാന്‍. അല്ലാത്തപക്ഷം ഭക്ഷണം മലിനമാകും. ഫ്രിഡ്ജിനുള്ളില്‍ നിറച്ച് സാധനങ്ങള്‍ സൂക്ഷിക്കുന്നത് നല്ലതല്ല. ഫ്രിഡ്ജില്‍ അമിതമായി ഭക്ഷണ സാധനങ്ങള്‍ നിറച്ച് വെക്കുന്നത് അതിന്റെ ആയുസ് കുറക്കും.
മറ്റൊരു പ്രധാനപ്പെട്ട കാര്യം ഫ്രിഡ്ജിനുള്ളില്‍ ഒരുപാട് ദിവസം ഭക്ഷണം സംഭരിച്ച് വെക്കാന്‍ പാടില്ല എന്നുള്ളതാണ്. കൃത്യമായ ഇടവേളകളില്‍ ഫ്രിഡ്ജിനുള്ളിലെ ഭക്ഷണം എടുത്ത് ഉപയോഗിക്കണം. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കണം. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ഫ്രിഡ്ജ് വൃത്തിയാക്കുന്നതാണ് ഉചിതം. എന്തെങ്കിലും കേടുപാടുകള്‍ ഫ്രിഡ്ജിന് വന്നാല്‍ പെട്ടെന്ന് തന്നെ സര്‍വീസ് ചെയ്യണം.=












Click it and Unblock the Notifications