അടുക്കളയിൽ അബദ്ധവശാൽ പോലും ഈ തെറ്റുകൾ ചെയ്യല്ലേ; സമ്പത്തും ജീവിതവും താറുമാറാകും
വീടിനെ സംബന്ധിച്ച് വാസ്തുവിനുള്ള പ്രാധാന്യത്തെക്കുറിച്ച് പറയേണ്ട കാര്യമില്ലല്ലോ. സന്തോഷവും സമാധാനവും നിറഞ്ഞ വീട്ടിൽ താമസിക്കണം എന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ വാസ്തു നോക്കേണ്ടതുണ്ട്. വീട് പണിയുമ്പോൾ മാത്രമല്ല, അതിന് ശേഷവും വാസ്തു പ്രകാരം തന്നെ കാര്യങ്ങൾ ചെയ്യേണം.
നമുക്ക് അറിയാം വീട്ടിലെ പ്രധാനപ്പെട്ട സ്ഥലമാണ് അടുക്കള. അടുക്കള വൃത്തിയോടെ സൂക്ഷിക്കണം. അതുമാത്രല്ല, ഓരോ സാധനങ്ങൾ സൂക്ഷിക്കാനും അതിന്റേതായ സ്ഥാനം ഉണ്ട്.

സ്ഥാനം മാറിയാൽ നമ്മുടെ വീട്ടിലും ജീവിതത്തിലും പല മോശം കാര്യങ്ങളും സംഭവിക്കും. അസുഖങ്ങൾ മുതൽ സാമ്പത്തിക പ്രശ്നങ്ങളും കലഹങ്ങളും വരെ സംഭവിക്കാം. അടുക്കളയിൽ പാചകം ചെയ്യുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് വിശദമായി അറിയാം.
അടുക്കളയ്ക്ക് അനുയോജ്യമായ സ്ഥാനം തെക്ക് - കിഴക്ക് ഭാഗമാണ്. അതുപോലെ അടുക്കളയിൽ ഗ്യാസ് സ്റ്റൗവിന്റെ സ്ഥാനം കിഴക്കോട്ട് അഭിമുഖമായിരിക്കണം. അടുക്കളയുടെ സ്ഥാനം തെക്ക് - പടിഞ്ഞാറ് ആണെങ്കിൽ വീട്ടിൽ പുരുഷ അംഗങ്ങളുടെ കുറവ് ഉണ്ടാകും എന്നാണ് പറയുന്നത്.
അടുക്കളയിൽ തെറ്റായ ദിശയിൽ ആണ് ഭക്ഷണം തയ്യാറാക്കുന്നത് എങ്കിൽ. അത് കുടുംബത്തിലെ പുരുഷന്മാരെയാണ് ബാധിക്കുന്നത്. ദിശ തെറ്റുമ്പോൾ പുരുഷന്മാർക്കിടയിൽ നിരന്തരമായ പനി, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണം ആകും.
അടുക്കള തെറ്റായ ദിശയിൽ ആണെങ്കിൽ സ്ത്രീകൾക്കും പല പ്രശ്നങ്ങൾ ഉണ്ടാക്കും. സ്ത്രീകൾക്ക് സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആയിരിക്കും. അടുക്കള ദിശ തെറ്റാണെങ്കിൽ കാൽമുട്ട് വേദന, കാല് വേദന, സമ്മർദ്ദം, ദഹനക്കേട്, വയറ്റിലെ പ്രശ്നങ്ങൾ എന്നിവ ഉണ്ടാവും.
നിങ്ങളുടെ ഗ്യാസ് വെച്ചിരിക്കുന്ന സ്ഥാനവും പൈപ്പിന്റെ സ്ഥാനം ശരിയായ ദിശയിലല്ലെങ്കിൽ പല മോശം കാര്യങ്ങളും സംഭവിക്കും. ഗ്യാസ് സ്റ്റൗവും (അഗ്നിമൂലകം) ജലസ്രോതസ്സും (ജലത്തിന്റെ മൂലകം) ഒരുമിച്ചു വെയ്ക്കുന്നത് വീട്ടിൽ കുടുംബാംഗങ്ങൾക്കിടയിൽ വഴക്കുകൾ ഉണ്ടാവാൻ കാരണമാകും. അത് കാെണ്ട് ഗ്യാസ് സ്റ്റൗവും പൈപ്പും തമ്മിൽ അകലം പാലിക്കണം.
മുട്ടുവേദന, നടുവേദന തുടങ്ങിയ പ്രശ്നങ്ങൾ സ്ത്രീകൾക്ക് വരാതെയിരിക്കണമെങ്കിൽ ഗ്ലാസ്, തടി, അല്ലെഹ്കിൽ കർട്ടൻ എന്നിവ ഉപയോഗിച്ച് അടുക്കളയുടെ പ്രവേശന കവാടത്തിനും സ്ഥാനത്തിനും ഇടയിലുള്ള വഴി വേർതിരിക്കാൻ വാസ്തു ശുപാർശ ചെയ്യുന്നു. അടുക്കള വെയ്ക്കാനുള്ള ഒരു ബദൽ ദിശ വടക്ക് പടിഞ്ഞാറൻ ദിശയാണ്. ഗ്യാസ് സൗവിന്റെ സ്ഥാനം കിഴക്കോട്ടായിരിക്കും.












Click it and Unblock the Notifications