Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ 4 സാധനങ്ങൾ അടുക്കളയിൽ സൂക്ഷിച്ചാൽ പണം ഒഴുകിയെത്തും; ആ​ഗ്രഹങ്ങളെല്ലാം നടക്കും

വാസ്തു നോക്കിയായിരിക്കും ഭൂരിഭാ​ഗവും വീട് വെയ്ക്കുക. കാരണം സന്തോഷകരമായ, സമാധാനപൂർണമായ ഒരു ജീവിതത്തിന് വാസ്തു പ്രധാനപ്പെട്ടതാണ്. വീടിന്റെ പ്രധാന ഭാ​ഗമാണ് അടുക്കള. അത് കൊണ്ട് തന്നെ അടുക്കളയിലെ വാസ്തു ഏറെ ശ്രദ്ധിക്കേണ്ടതാണ്. അന്നപൂർണ ദേവി വസിക്കും ഇടമായതിനാൽ പൂജാ മുറി കഴിഞ്ഞാൽ വീട്ടിലെ ഏറ്റവും ഐശ്വര്യം നിറഞ്ഞ മുറിയാണ് അടുക്കള. അത് വൃത്തിയോടെ സൂക്ഷിക്കുകയും വേണം.

വാസ്തു പ്രകാരം നിർമ്മിക്കുന്ന അടുക്കള രോ​ഗങ്ങളെ കൊണ്ടുവരുന്ന നെ​ഗറ്റീവ് ആയിട്ടുള്ള എനർ‌ജിയെ ഇല്ലാതാക്കും. പോസീറ്റീവ് എനർജി നിറയ്ക്കും. വാസ്തു പ്രകാരം നിർമ്മിക്കാത്ത അടുക്കള സാമ്പത്തിക ബാധ്യത, കുടുംബത്തിൽ വഴക്ക് എന്നിവ കൊണ്ടുവരും. അടുക്കളയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് മൊത്തത്തിൽ നമ്മുടെ ജീവിതത്തെ ബാധിക്കും. വാസ്തു ദോഷം മാറ്റം അടുക്കളിയിൽ ചില മം​ഗളകരമായ വസ്തുക്കൾ അടുക്കളയിൽ വെയ്ക്കുന്നത് സഹായിക്കും. എന്തൊക്കെ സാധനങ്ങളാണ് അടുക്കളയിൽ വെയ്ക്കേണ്ടതെന്ന് നോക്കാം.

kichnen

മഞ്ഞൾ അടുക്കളയിൽ സൂക്ഷിക്കാം: വാസ്തു ശാസ്ത്ര പ്രകാരം മഞ്ഞൾ അടുക്കളയിൽ സൂക്ഷിക്കുന്നത് വളരെ ശുഭകരമാണ്. മഞ്ഞൾ പലപ്പോഴും ഐശ്വര്യം കൊണ്ടുവരും. മഞ്ഞൾ പല ആരാധനയ്ക്കും ഉപയോ​ഗിക്കാറുണ്ട്. മഞ്ഞൾ നിങ്ങളുടെ അടുക്കളയിൽ ഐശ്വര്യം കൊണ്ട് വരും.

മഞ്ഞൾ അടുക്കളയിൽ സൂക്ഷിക്കുന്നതിന് ധാരാളം ​ഗുണങ്ങളുണ്ട്. മഞ്ഞൾ വീട്ടിൽ സൂക്ഷിച്ചാൽ പണം വീട്ടിലേക്ക് വരും. അത് കൊണ്ടാണ് വാസ്തു ശാസ്ത്ര പ്രകാരം അടുക്കളയിൽ മഞ്ഞൾ സൂക്ഷിക്കാൻ പറയുന്നത്.

പാത്രങ്ങൾ: അടുക്കളയിൽ പാത്രങ്ങൾ ധാരാളം ഉണ്ടാവും. സ്റ്റീൽ, അലുമിനയം പാത്രങ്ങളൊക്കെ ഉണ്ടാവും, ചെമ്പ് പാത്രങ്ങൾ പണ്ട് കാലത്ത് ധാരാളാമായി ഉപയോ​ഗിച്ചിരുന്ന ഒന്നാണ്. ചെമ്പ് പാത്രത്തിലെ പാചകം മുതൽ ഭക്ഷണം കഴിക്കുന്നത് വരെ ആരോ​ഗ്യകരമായാണ് കണക്കാക്കുന്നത്. വാസ്തു ശാസ്ത്രത്തിൽ അടുക്കളയുടെ പടിഞ്ഞാറ് ദിശയിൽ പിച്ചള, ചെമ്പ് പാത്രങ്ങൾ സൂക്ഷിക്കുന്നത് ശുഭകരം ആണ്.

അത് പോലെ വീട്ടുപകരണങ്ങൾ ശരിയായ സ്ഥാനത്ത് സൂക്ഷിക്കേണ്ടതക് വളരെ പ്രധാനപ്പെട്ടതാണ്. വാസ്തു ശാസ്ത്ര പ്രകരാം വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ അടുക്കളയിലെ തെക്ക് കിഴക്ക് മൂലയിൽ സൂക്ഷിക്കണം. വാസ്തു ശാസ്ത്ര പ്രകാരം അടുക്കളയിലെ വൈദ്യുതോപകരണങ്ങൾ തെക്ക് കിഴക്ക് മൂലയിൽ സൂക്ഷിക്കണം. ഇത് വാസ്തു ദോഷങ്ങളെ അകറ്റുന്നു.

ചെടികൾ: വാസ്തു ശാസ്ത്ര പ്രകരാം ചില ചെടികൾ അടുക്കളയിൽ സൂക്ഷിക്കുന്നത് ശുഭകരമാണ്. കറ്റാർ വാഴ, തുളസി ചെടി തുടങ്ങിയവ ആണ് അവ. ഇത് സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+