Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കാൻ ഓട്സ് സഹായിക്കുമോ? ശരീരഭാരം കുറക്കണമെങ്കിൽ എങ്ങനെ ഓട്സ് കഴിക്കണം? അറിയാം

തടി കുറക്കാൻ ഉള്ള യാത്രയിൽ നമ്മൾ ആദ്യം തിരഞ്ഞെടുക്കുന്ന ഭക്ഷണമാണ് ഓട്സ്. വളരെ എളുപ്പത്തിൽ വൈവിധ്യമാർന്ന വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നതിനാൽ തന്നെ ഓട്സ് മികച്ചൊരു തിരഞ്ഞെടുപ്പായി പലരും കരുതുന്നു. എന്നാൽ ഓട്സ് യഥാർത്ഥത്തിൽ തടി കുറക്കാൻ സഹായിക്കുമോ? ഓട്സ് എങ്ങനെ കഴിച്ചാലാണ് തടി കുറയുക? വിശദമായി അറിയാം

അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് ഓട്‌സ്. ഇവയിൽ ഉയർന്ന അളവിൽ നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഓട്സിൽ ഏകദേശം 389 കലോറിയാണ് ഉള്ളത്. മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളും ഓട്സിൽ ധാരാളം ഉണ്ട്.

oats-

ഓട്‌സിലെ നാരുകൾ ദഹനത്തെ സഹായിക്കും. ഇത് കുടലിൻ്റെ ആരോഗ്യം നിലനിർത്തുകയും മലബന്ധം തടയുകയും ചെയ്യും . ഓട്‌സിലെ ഒരു തരം ലയിക്കുന്ന ഫൈബറായ ബീറ്റാ-ഗ്ലൂക്കൻ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കും. ഇത് ഹൃദ്രോഗ സാധ്യതയും ഇല്ലാതാക്കും. രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിനും ഓട്‌സ് ഗുണകരമാണ്. ഇത് പ്രമേഹത്തെ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാനും സഹായിക്കുന്നു.

ഓട്‌സിലെ സമ്പന്നമായ പോഷകങ്ങൾ നിഷേധിക്കാനാവില്ലെങ്കിലും, ഉയർന്ന കാർബോഹൈഡ്രേറ്റ് ഉള്ളടക്കം കാരണം ഈ ഘടകം നിങ്ങളെ അന്നജം കൊണ്ട് പായ്ക്ക് ചെയ്യുന്നു. ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സുള്ള അന്നജം "മനസ്സോടെ എടുത്തില്ലെങ്കിൽ ഇൻസുലിൻ സ്‌പൈക്കിലേക്ക് നയിക്കുകയും പ്രമേഹ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും" എന്ന് ന്യൂട്രീഷനിസ്റ്റും മാക്രോബയോട്ടിക് ഹെൽത്ത് കോച്ചുമായ ശിൽപ അറോറ പറയുന്നു.

ഓട്സ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

ഉയർന്ന കാർബോഹൈഡ്രേറ്റ് ഉള്ളടക്കം ഉള്ള ഭക്ഷണമാണ് ഓട്സ്. അതുകൊണ്ട് തന്നെ ധാരാളം അന്നജവും അടങ്ങിയിട്ടുണ്ട്. ഉയർന്ന ഗ്ലൈസെമിക് ഇൻഡക്‌സ് ഉള്ള അന്നജം ഇൻസുലിൻ വർധിക്കാൻ കാരണമായേക്കും. ശ്രദ്ധിച്ചില്ലെങ്കിൽ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുമെന്നും ന്യൂട്രീഷനിസ്റ്റും മാക്രോബയോട്ടിക് ഹെൽത്ത് കോച്ചുമായ ശിൽപ അറോറ പറഞ്ഞു.

ഓട്സ് എത്രത്തോളം നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കുന്നത് അതിന്റെ ചേരുവയെ ആശ്രയിച്ചിരിക്കുമെന്നാണ് മറ്റൊരു ആരോഗ്യ വിദ്ഗ്ധൻ ചൂണ്ടിക്കാണിക്കുന്ന്. വളരെ ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഇൻസ്റ്റന്റ് ഓട്സ് മധുരമുള്ള പഴങ്ങളൊക്കെ ചേർത്ത് കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകും. ഇത് ശരീരത്തിന് ക്ഷീണവും മടിയുമെല്ലാം ഉണ്ടാക്കിയേക്കും.

തടി കുറക്കാൻ ഓട്സ് എങ്ങനെ കഴിക്കണം?

കൂടുതൽ ഗ്ലൈസെമിക് ഉള്ള ഭക്ഷണമാണ് ഓട്സ്. അതിനാൽ അവ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉളള, മിതമായ അളവിൽ ഫൈബർ ഉള്ള ഭക്ഷണങ്ങൾ ചേർത്ത് കഴിക്കണം. ഇൻസ്റ്റന്റ് ഓട്സിന് പകരം ഹോൾ ഓട്സ് കഴിക്കുന്നതാണ് ഉചിതമെന്നും വിദഗ്ധർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+