റെയില്‍വെ ജനറല്‍ ടിക്കറ്റിനായുള്ള നീണ്ട ക്യൂ മറന്നേക്കൂ; ഈ ആപ്പില്‍ കയറിയാല്‍ ഇനി എല്ലാം ഈസി
റെയില്‍വെ സ്‌റ്റേഷനില്‍ മണിക്കൂറുകളോളം ക്യൂ നിന്നാലാണ് ഇന്നത്തെ കാലത്ത് ഒരു ജനറല്‍ ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റ് അടക്കമുള്ളവ ലഭിക്കുക. ഇങ്ങനെ ക്യൂ നിന്ന് പലപ്പോഴും ട്രെയിന്‍ നഷ്ടപ്പെടുന്ന അവസരം പോലും യാത്രക്കാര്‍ക്കുണ്ടായിട്ടുണ്ട്. റിസര്‍വേഷന്‍ ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നത് പോലെ ജനറല്‍ ടിക്കറ്റും ലഭിച്ചിരുന്നെങ്കിലെന്ന് സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.
എന്നാല്‍ അങ്ങനെ ഒരു സൗകര്യമുണ്ടെന്ന് പല യാത്രക്കാര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. എന്നാല്‍ ഇപ്പോള്‍ യു ടി എസ് മൊബൈല്‍ ആപ്പ് വഴി ജനറല്‍ ടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റുകളും, സീസണ്‍ ടിക്കറ്റുകളും എടുക്കാന്‍ സാധിക്കും. ഇതിനായി ആദ്യം പ്ലേ സ്റ്റോറില്‍ നിന്ന് യു ടി എസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് വേണ്ടത്.

ശേഷം ആപ്പില്‍ സൈന്‍ അപ്പ് ചെയ്യുക. യു പി ഐ, നെറ്റ് ബാങ്കിംഗ്, ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വഴി നിങ്ങളുടെ വാലറ്റ് റീച്ചാര്‍ജ് ചെയ്യുക. ഇത് ചെയ്യാന്‍ ഒരിക്കലും മറക്കരുത്. യു ടി എസ് ആപ്പിന്റെ ഉപയോക്താക്കള്‍ക്ക് വാലറ്റ് ചാര്‍ജില്‍ നിന്ന് 3 ശതമാനം ബോണസ് ലഭിക്കുന്നതാണ്.
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആദ്യം പേപ്പര്‍ ലെസ് അല്ലെങ്കില്‍ പേപ്പര്‍ ടിക്കറ്റ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. യാത്ര ചെയ്യേണ്ട സ്റ്റേഷനുകളുടെ വിശദാംശങ്ങള്‍ നല്‍കുക. നിങ്ങളുടെ വാലറ്റില്‍ നിന്നോ, യു പി ഐ പോലുള്ള ഓപ്ഷനുകള്‍ മുഖേനയോ പണം അടയ്ക്കുക. തുടര്‍ന്ന് യു ടി എസ് ആപ്പിലെ ഷോ ടിക്കറ്റ് ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ നിങ്ങളുടെ ടിക്കറ്റ് കാണാന്‍ സാധിക്കും.
ഇനി നിങ്ങള്‍ പേപ്പര്‍ ടിക്കറ്റാണ് തിരഞ്ഞെടുത്തതെങ്കില്‍ ബുക്കിംഗ് ഐഡി ഉപയോഗിച്ച്, ജനറല്‍ ടിക്കറ്റ് കൗണ്ടറില്‍, റെയില്‍വെ സ്റ്റേഷനിലെ ടിക്കറ്റ് വെന്‍ഡിംഗ് മെഷിനില്‍ നിന്നോ ഈ ടിക്കറ്റ് പ്രിന്റ് എടുക്കാന്‍ സാധിക്കും. പേപ്പര്‍ലെസ് ടിക്കറ്റ് കൊടുക്കുന്നതാണ് ഏറ്റവും സൗകര്യം.












Click it and Unblock the Notifications