കൊറിയൻ ഗ്ലാസ് സ്കിൻ വേണോ? ഈ മാസ്കുകൾ മാത്രം മതി, ഉപയോഗിക്കാം ഇങ്ങനെ
തടി കുറക്കാൻ മാത്രമല്ല മുഖചർമ്മത്തിനും ഉത്തമമാണ് ഗ്രീൻ ടീ. ആന്റി ഓക്സിഡന്റ് ഗുണങ്ങൾക്ക് പേരുകേട്ടതാണ് ഗ്രീൻ ടീ. പ്രത്യേകിച്ച് എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് (ഇജിസിജി) പോലുള്ള കാറ്റെച്ചിനുകൾ. ഇവ ചർമ്മത്തിലെ വീക്കം കുറക്കാനും ഫ്രീറാഡിക്കിലിനെതിരെ പോരാടുകയും ചെയ്യും.
ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾസ് ചർമ്മത്തിന്റെ യുവത്വം നിലനിർത്തും. ചർമ്മത്തിന്റെ ജലാംശം നിലനിർത്തുകയും ചർമ്മത്തെ പോഷിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ഗ്രീൻ കൊണ്ട് തയ്യാറാക്കാവുന്ന അഞ്ച് മാസ്കുകളെ കുറിച്ച് ഇന്ന് അറിയാം.

ഗ്രീൻ ടീയും തേനും
മാസ്ക് തയ്യാറാക്കാനായി ഗ്രീൻ ടീ തയ്യാറാക്കാം. ഇത് തണുപ്പിച്ച് വെക്കാം. ഇതിന് ശേഷം രണ്ട് ടേബിൾ സ്പൂൺ ഗ്രീൻ ടീയിലേക്ക് രണ്ട് ടീസ്പൂൺ തേൻ ചേർത്ത് കൊടുക്കാം. ഇത് നന്നായി യോജിപ്പിച്ചെടുത്ത് മുഖത്ത് വെക്കാം. ഏകദേശം 20 മിനിറ്റ് വരെ മുഖത്ത് വെച്ചതിന് ശേഷം കഴുകിക്കളയാം. ഇളം ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകാം.
ഗ്രീൻ ടീയും കറ്റാർവാഴയും
ചർമ്മം മൃദുലമാകുന്നതിനും കേടുപാടുകൾ പരിഹരിക്കുന്നതിനും ഏറ്റവും മികച്ചതാണ് കറ്റാർവാഴ. ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് കറ്റാർവാഴ. ഇവ രണ്ടും യോജിപ്പിച്ച് ഉപയോഗിക്കുന്നത് മുഖം തിളങ്ങാനും മുഖത്തിന് ശോഭ ലഭിക്കാനും സഹായിക്കും.
മാച്ച
ഗ്രീൻ ടീയുടെ പൊടിരൂപമാണ് മാച്ച. ഇവയിൽ ആൻറി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. മുഖ ചർമ്മത്തിന് ഏറ്റവും നല്ലതാണ് ഇവ. ഓട്സ്, യോഗേർട്ട് എന്നിവയുമായി യോജിപ്പിച്ച് മുഖത്ത് പുരട്ടുന്നത് ചർമ്മം ശുദ്ധീകരിക്കാനും ചർമ്മത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും സഹായിക്കും.
ഗ്രീൻ ടീയും മഞ്ഞളും
മുഖത്തെ പിഗ്മെന്റേഷൻ കുറക്കാനും ചർമ്മത്തിന്റെ സ്വാഭാവികത നിലനിർത്താനും ഉത്തമമാണ് ഈ മാസ്ക്.ഗ്രീൻ ടീയ്ക്കും മഞ്ഞളിനും ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്. ഇത് മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കും. മാത്രമല്ല തിളങ്ങുന്ന ചർമ്മത്തിനും ഈ മാസ്ക് ഉത്തമമാണ്.
ഗ്രീൻ ടീ, തൈര് മാസ്ക്
മാസ്ക് തയ്യാറാക്കാനായി ഒരു കപ്പ് ഗ്രീൻ ടീ ഉണ്ടാക്കി തണുപ്പിക്കാം. ഇതിനൊപ്പം രണ്ട് സ്പൂൺ തൈരും കൂടി ചേർത്ത് യോജിപ്പിച്ചെടുക്കാം. ഏകദേശം 20 മിനിറ്റ് തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം.
ഗ്രീൻ ടീ, നാരങ്ങ മാസ്ക്
ഒരു ഗ്രീൻ ടീ ബാഗ് ചൂടുവെള്ളത്തിൽ കുതിർത്ത് തണുപ്പിക്കാം. തണുത്ത ചായ ഒരു ടേബിൾസ്പൂൺ നാരങ്ങാനീരുമായി ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. 10 മിനിറ്റ് തേച്ച് വെച്ച് കഴുകിക്കളയാം.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications