Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് പാരഗണിന് അതിശയിപ്പിക്കുന്ന നേട്ടം; ലെജന്ററി റെസ്റ്റോറന്റുകളില്‍ 11ാം സ്ഥാനം

കോഴിക്കോട് എത്തിയാല്‍ പാരഗണില്‍ നിന്നും ഒരു ബിരിയാണി കഴിച്ച് മടങ്ങാത്തവര്‍ വളരെ കുറവായിരിക്കും. വലിയ ആരാധകരുള്ള കോഴിക്കോട്ടെ പാരഗണ്‍ ബിരിയാണി ലോകം മുഴുവന്‍ പ്രശസ്തമാണ്. ബിരിയാണി കൂടാതെ പാരഗണിലെ മറ്റ് വിഭവങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ പാരഗണ്‍ റെസ്റ്റോറന്റ് ഒരു അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുകയാണ്. ടേസ്റ്റ് അറ്റലസ് എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച 150 മികച്ച റെസ്റ്റോറന്റുകളുടെ പട്ടികയില്‍ 11ാം സ്ഥാനം പാരഗണിനാണ്.

ലോകത്തെ തന്നെ ഏറ്റവും മികച്ച 150 റെസ്റ്റോറന്റുകളുടെ പട്ടികയില്‍ ഏഴ് ഇന്ത്യന്‍ റെസ്റ്റോറന്റുകളും ഇടം നേടിയിട്ടുണ്ട്. പാരഗണിലെ ഐക്കോണിക് വിഭവമായി തിരഞ്ഞെടുത്തിരിക്കുന്നത് ഏവരും ഇഷ്ടപ്പെടുന്ന ബിരിയാണിയെയാണ്. കോഴിക്കോട്ടുള്ള പാരഗണ്‍, പരമ്പരാഗത മലബാര്‍ പാചകരീതിയുടെ വൈദഗ്ധ്യത്തിന് പ്രോത്സാഹിപ്പിക്കുന്ന റെസ്‌റ്റോറന്റാണെന്നാണ് വെബ്‌സൈറ്റ് പറയുന്നത്.

paragon

ബിരിയാണിയാണ് ഇവിടുത്തെ ഏറ്റവും മികച്ച വിഭവം. പാരമ്പര്യമായ ചേരുവകളാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും വെബ്‌സൈറ്റ് പറയുന്നു. 1930 കാലഘട്ടത്തിലാണ് പാരഗണ്‍ ആരംഭിക്കുന്നത്. ലോകത്തിലെ മികച്ച ഷെഫുകള്‍ എല്ലാവരും ഇവിടെയുള്ള ബിരിയാണി കഴിക്കാന്‍ ശുപാര്‍ശ ചെയ്യാറുണ്ട്.

അതേസമയം, മുഗളായി ഭക്ഷണരീതികള്‍ക്ക് ഏറെ പ്രശസ്തമായ ലഖ്നൗവിലെ തുണ്ടേ കബാബിയാണ് 12-ാം സ്ഥാനം. പപ്പായയും സുഗന്ധവ്യഞ്ജനങ്ങളുടെ ശേഖരവും ചേര്‍ത്ത് കബാബാണ് ഇവിടുത്തെ ഏറ്റവും മികച്ച ഭക്ഷണം. കൊല്‍ക്കത്തയിലെ പീറ്റര്‍ ക്യാറ്റ്, മുര്‍ത്തലിലെ അംരിക് സുഖ്ദേവ് ധാബ, ബാംഗ്ലൂരിലെ മാവലി ടിഫിന്‍ റൂം, ഡല്‍ഹിയിലെ കരീം, മുംബൈയിലെ രാം ആശ്രയ എന്നിവ യഥാക്രമം 17, 23, 39, 87, 112 സ്ഥാനങ്ങളിലാണ്. ചെറിയ ഭക്ഷണശാലകള്‍ മുതല്‍ മിഷേലിന്‍ സ്റ്റാര്‍ ചെയ്ത സ്ഥാപനങ്ങള്‍ വരെ ഈ റെസ്റ്റോറന്റുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+