Get Updates
Get notified of breaking news, exclusive insights, and must-see stories!

വരണ്ട ചുണ്ടുകളാണോ? കുറച്ച് എള്ളെണ്ണ പുരട്ടി നോക്കൂ, ​ഗുണങ്ങളറിഞ്ഞാൽ അത്ഭുതപ്പെടും

തണുപ്പ് കാലത്ത് ഏറ്റവും കൂടുതൽ നേരിടുന്ന ഒരു പ്രശ്നമാണ് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത്. തൊലിയൊക്കെ അടർന്ന് ചുണ്ടിന്റെ ഭം​ഗി തന്നെ ഇല്ലാതാവുന്ന അവസ്ഥ. ചർമ്മ സംരക്ഷണത്തിന് നമ്മൾ പല വഴികൾ നോക്കുന്നുണ്ടാവും എന്നാൽ ചുണ്ടുകളുടെ സംരക്ഷണത്തിന് കരുതൽ അധികം വേണം.

നല്ല ചുവന്ന് തുടുത്ത, നല്ല മിനുസമുള്ള ചുണ്ടുകളാണ് നിങ്ങൾ ആ​ഗ്രഹിക്കുന്നതെങ്കിൽ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ ചെയ്ത് നോക്കൂ. വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന വഴി തന്നെയാണ് പറയുന്നത്. ചുണ്ടുകളുടെ സംക്ഷണത്തിന് നിങ്ങളെ സഹായിക്കുന്ന ഒന്നാണ് എള്ളെണ്ണ. നിങ്ങളുടെ ചുണ്ടുകളുടെ സംരക്ഷണത്തിന് എങ്ങനെയാണ് എള്ളെണ്ണ സഹായകമാകുന്നതെന്ന് നോക്കാം:

Lip

1. ഇത് ഒരു സ്വാഭാവിക സംരക്ഷണമാണ്: എള്ളെണ്ണ നിങ്ങളുടെ ചുണ്ടുകൾക്ക് സ്വാഭാവികമായ സംരക്ഷണം നൽകും. പ്രകൃതിദത്തമായ സംരക്ഷണം നിങ്ങളുടെ ചുണ്ടുകൾക്ക് നൽകും. ഇത് ദോഷകരമായ അഴുക്കുകളിൽ നിന്നും അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും.

2. ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്: ഡി എൻ എ യ്ക്ക് ഹാനികരമായ ഫ്രീ റാഡിലുകളെ ഉത്പാദിപ്പിക്കുന്ന ചില സംയുക്തങ്ങളെ തടഞ്ഞുകൊണ്ട് തടഞ്ഞുകൊണ്ട് എള്ള് എണ്ണ കോശങ്ങളുടെ നാശം കുറയ്ക്കുമെന്നാണ് പറയുന്നത്.

‌3: സൂര്യാഘാതം മൂലമുള്ള പൊള്ളലുകൾ വ്രണങ്ങൾ മുറിവുകൾ എന്നിവ വേ​ഗത്തിൽ സുഖപ്പെടുത്താൻ എള്ളെണ്ണ സഹായിക്കും: വിണ്ടു കീറിയ ചുണ്ടുകൾ‌ക്ക് മാത്രമല്ല ജലദോഷത്തിനും, വെയിലേറ്റ് ഉണ്ടായ പാടുകൾ ഇല്ലാതാക്കാനുമൊക്കെ ഈ എള്ളെണ്ണ സഹായിക്കും.

എള്ള് എണ്ണയുടെ ശക്തമായ ആന്റിഓക്‌സിഡന്റും ആൻറി - ഇൻഫ്ലമേറ്ററി ഗുണങ്ങളും ചർമ്മത്തിന് ​ഗുണകരമാണ്, സൈറ്റിലെ കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

4. ഇത് മോയ്സ്ചറൈസറുകളുടെ രാജ്ഞിയാണ്: എള്ളെണ്ണ ഒരു കട്ടിയുള്ള എണ്ണയാണ്, അത് അകത്ത് നിന്ന് ചുണ്ടുകളിലേക്ക് ആഴത്തിൽ കയറും, കൂടാതെ ഉയർന്ന ലിനോലെയിക് ആസിഡിന്റെ കണ്ടന്റ് കാരണം ഇത് അവിശ്വസനീയമാംവിധം മൃദുവാക്കുന്നു.

5. ഇത് ചുണ്ടുകൾക്ക് തൽക്ഷണം ആരോഗ്യകരമായ തിളക്കം നൽകുന്നു: വിസ്കോസ് ടെക്സച്ചർ കാരണം എള്ള് എണ്ണ ചർമ്മത്തിൽ നന്നായി പ്രവർത്തിക്കും. ചുണ്ടുകൾക്ക് തിളക്കം നൽകും. സ്വാഭാവിക ഹൈ-ഗ്ലോ ലുക്ക് ലഭിക്കും. അങ്ങനെ നിങ്ങളുടെ ചുണ്ടുകളുടെ ആരോ​ഗ്യത്തിന് എള്ളെണ്ണ ഏറെ സഹായകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+