എന്നും ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നവരാണോ..? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം, അര്‍ബുദത്തിന് കാരണമായേക്കും!
ഇന്നത്തെ കാലത്ത് ലിപ്സ്റ്റിക്ക് ഉപയോഗിക്കാത്ത സ്ത്രീകള്‍ വിരളമായിരിക്കും. പല സ്ത്രീകളും ലിപ്സ്റ്റിക്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് ആത്മവിശ്വാസം കുറയാന്‍ കാരണമാകും എന്ന് പറയാറുണ്ട്. അതിനാല്‍ തന്നെ പലരുടേയും മേക്കപ്പ് റുട്ടീനുകളിലെ പ്രഥമസ്ഥാനം ലിപ്സ്റ്റിക്കിനായിരിക്കും. ഇന്നത്തെ കാലത്ത് പലതരത്തിലുള്ള ലിപ്സ്റ്റിക്കുകള്‍ നമ്മുടെ വിപണികളില്‍ സുലഭമാണ്.
നിങ്ങളില്‍ പലരും അത് സ്ഥിരമായി ഉപയോഗിക്കുന്നവരുമായിരിക്കും. എല്ലാ ദിവസവും ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് അത്ര നല്ല ശീലമല്ല എന്നത് പലര്‍ക്കും അറിയില്ല. ലിപ്സ്റ്റിക്കില്‍ ബിസ്മത്ത് ഓക്‌സിക്ലോറൈഡ് എന്ന പദാര്‍ത്ഥമുണ്ട്. ഇത് എല്ലാവരുടേയും ചര്‍മ്മങ്ങള്‍ക്ക് അനുയോജ്യമായിരിക്കണം എന്നില്ല. ഇതിന്റെ അര്‍ബുദ ഗുണങ്ങള്‍ ചര്‍മ്മത്തിന് ദോഷം ചെയ്യും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

പ്രശസ്തമായ സൗന്ദര്യവര്‍ധക കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമായ ഒരു പരിശോധനാ പ്രക്രിയയിലൂടെ കടന്നു പോകുന്നു എന്ന് ഉറപ്പുവരുത്തി കര്‍ശനമായ സുരക്ഷാ നടപടികള്‍ പാലിക്കാറുണ്ട്. എന്നാല്‍ ചില അപ്രശസ്തമായ കമ്പനികള്‍ ലിപ്സ്റ്റിക്ക് നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങള്‍ കാരണം ചിലരിലെങ്കിലും വിട്ടുമാറാത്ത അലര്‍ജി ഉണ്ടാക്കുന്നു. ഇത് വലിയ ദോഷം ചെയ്യും.
ലിപ്സ്റ്റിക്ക് ധരിക്കുന്നത് അവരുടെ ചുണ്ടുകളുടെ സ്വാഭാവിക നിറം മാറ്റുമെന്ന് പലരും കരുതുന്നു. എന്നാല്‍ നമ്മുടെ ചുണ്ടുകളിലെ അള്‍ട്രാവയലറ്റ് എക്‌സ്‌പോഷര്‍ കാരണം അത് ലിപ്സ്റ്റികിലെ പദാര്‍ത്ഥവുമായി പ്രതിപ്രവര്‍ത്തിക്കുകയും സ്വാഭാവിക പിഗ്മെന്റേഷന്‍ കുറയ്ക്കുകയും ചെയ്യുകയാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. ചില ലിപ്സ്റ്റിക്കുകളില്‍ ഘനലോഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
അവ അവയവങ്ങളെ ദോഷകരമായി ബാധിക്കുകയും അപകടകരമായ അണുബാധകള്‍ പരത്തുകയും ചെയ്യും. ലിപ്സ്റ്റിക്കുകള്‍ ചുണ്ടുകള്‍ വരണ്ടതാക്കുകയും ചില സമയങ്ങളില്‍ സ്വാഭാവിക ഈര്‍പ്പം നീക്കം ചെയ്യുകയും ചെയ്യുന്നു. അതിനാല്‍, എല്ലാ ദിവസവും ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് നിര്‍ത്തി പകരം മോയ്‌സ്ചറൈസിംഗ് ലിപ് ബാമുകള്‍ തിരഞ്ഞെടുക്കുക. ലിപ്സ്റ്റിക്കുകളില്‍ അടങ്ങിയിരിക്കുന്ന ചില സംയുക്തങ്ങള്‍ ശ്വാസതടസം, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, കണ്ണില്‍ പ്രകോപനം എന്നിവ ഉണ്ടാക്കുന്നു.
ഇത് ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ചില ലിപ്സ്റ്റിക്കുകള്‍ ക്യാന്‍സറിന് കാരണമായേക്കാം. ലിപ്സ്റ്റിക്ക് ഉപയോഗം വഴിയുള്ള പിഗ്മെന്റേഷന്‍ ഇല്ലാതാക്കാന്‍ നമുക്ക് ചുണ്ടില്‍ പഞ്ചസാരയും തേനും പുരട്ടാം. എപ്പോഴും ഈര്‍പ്പമുള്ളതാക്കുന്നതിലൂടെ നമ്മുടെ സ്വാഭാവിക പിഗ്മെന്റേഷന്‍ ഉപയോഗിച്ച് അത് മാറ്റാം. ലിപ്സ്റ്റിക്കിന്റെ സ്ഥിരമായ ഉപയോഗം കുറക്കുക എന്നതാണ് ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കനുള്ള ഏറ്റവും മികച്ച പോംവഴി.












Click it and Unblock the Notifications