ചുണ്ടുകൾ വരണ്ടുപൊട്ടിത്തുടങ്ങിയോ? ഇക്കാര്യങ്ങൾ ചെയ്യാനേ പാടില്ല, ശ്രദ്ധിക്കേണ്ടത് ഇവ
തണുപ്പ് കാലം വന്നാൽ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്ന ഒരു പ്രശ്നമാണ് ചുണ്ടുകൾ പൊട്ടുന്നത്. മാത്രമല്ല നല്ല വേദനയും കാണും. അത് പോലെ പൊട്ടിവരണ്ട് വല്ലാത്തൊരു കോലവുമായിരിക്കും. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരമുണ്ട്. വീട്ടിൽ നിന്ന് തന്നെ നിങ്ങൾക്ക് ഇത് ചെയ്യാൻ സാധിക്കുന്നതാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. വിശദമായി അറിയാം.
എക്സ്ഫോളിയേറ്റ് ചെയ്യുക: ചുണ്ടുകളിൽ നിന്ന് വരണ്ടതും അടർന്നുനിൽക്കുന്നതുമായ ചർമ്മം നീക്കം ചെയ്യുന്നതിന് പതിവായി എക്സ്ഫോളിയേറ്റ് ചെയ്യുക. പഞ്ചസാരയും തേനും കലർത്തി വീട്ടിൽ തയ്യാറാക്കിയ ലിപ് സ്ക്രബ് നിങ്ങൾക്ക് ഗുണം ചെയ്യും. എന്നാൽ സ്ക്രബ് ഉപയോഗിച്ച് എക്സഫോളിയേറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം അമിതമായി ബലം കൊടുക്കരുത് എന്നതാണ്.

ലിപ് ബാമുകൾ: തേനിച്ച മെഴുക്, ഷിയ ബട്ടർ അല്ലെങ്കിൽ കൊക്കോ ബട്ടർ എന്നിവ പോലെയുള്ള ചേരുവകൾ അടങ്ങിയ നല്ല ഗുണനിലവാരം ഉള്ള മോയ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതുമായ ബാമുകൾ വേണം നിങ്ങൾ വാങ്ങിക്കാൻ. ഒരു ദിവസം മുഴുവൻ പുരട്ടാം. പ്രത്യേകിച്ച് നിങ്ങൾ വെളിയിലേക്ക് പോവുകയാണെങ്കിൽ ഇത് മറക്കരുത്.
നിങ്ങളുടെ ചുണ്ടുകൾ നാവ് കൊണ്ട് നനയ്ക്കുന്നത് പൂർണമായും ഒഴിവാക്കുക: ചുണ്ടുകൾ നാവ് കൊണ്ട് നനയ്ക്കുന്നത് സ്വാഭാവികമായി ചെയ്യുന്ന കാര്യമാണെങ്കിലും ഇത് ചുണ്ടുകൾക്ക് മോശമാണ്. ഉമിനീർ എളുപ്പത്തിൽ ബാഷ്പീകരിക്കപ്പെടുന്നു. നിങ്ങളുടെ ചുണ്ടുകൾ മുമ്പത്തതിനേക്കാൾ വരണ്ടതാവും, തണുത്ത കാറ്റിൽ നിന്ന് ചുണ്ടുകളെ സംരക്ഷിക്കാൻ ഒരു സ്കാർഫ് അല്ലെങ്കിൽ ടവൽ ഉപയോഗിക്കാം,
രാത്രിയിൽ ഉപയോഗിക്കാൻ D I Y: രാത്രി ഉറങ്ങുന്നതിന് മുൻപ് പെട്രോളിയം ജെല്ലി തേയ്ക്കാം. അല്ലെങ്കിൽ ജലാംശം നൽകുന്ന ലിപ് മാസ്ക് പുരട്ടുക. ഇത് നിങ്ങളുടെ ചുണ്ടുകൾ വരണ്ട് പോകുന്നത് ഇല്ലാതാക്കും. ഒറ്റ രാത്രി കൊണ്ട് തന്നെ ചെറിയ മാറ്റം കാണാം. ഇത് നിങ്ങളുടെ ചുണ്ടുകൾ ആഴത്തിൽ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്നു.
ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ വരണ്ട ചുണ്ടുകളുടെ പ്രശ്നം ഇല്ലാതാക്കാം. ഇതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ധാരാളം വെള്ളം കുടിക്കുക. ഇവയൊക്കെ ചെയ്തിട്ടും ചുണ്ടുകൾ പൊട്ടുകയാണെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണാണകയും ആവശ്യമായ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യണം.












Click it and Unblock the Notifications