Get Updates
Get notified of breaking news, exclusive insights, and must-see stories!

തേൻ മുതൽ ​ഗ്രീൻ ടീ വരെ; വരണ്ട ചുണ്ടുകൾ മാറി ചുവന്ന ചുണ്ടുകൾക്ക് വീട്ടിൽ തന്നെ ഉണ്ട് വഴി

നമ്മുടെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി നമ്മുടെ ചുണ്ടുകളിൽ എണ്ണ ഗ്രന്ഥികളില്ല. അതുകൊണ്ട് തന്നെ അവ വളരെ വേ​ഗത്തിൽ ഉണങ്ങാൻ സാധ്യതയുണ്ട്. ഈർപ്പത്തിൻ്റെ അഭാവം മൂലം ചുണ്ടുകളിൽ വിള്ളൽ വന്നേക്കാം. ചുണ്ടിന്റെ താഴത്തെ ഭാ​ഗങ്ങൾ വരണ്ട് പോയേക്കാം. വരണ്ട ചുണ്ടുകൾക്ക് കാരണമായേക്കാവുന്ന മറ്റ് ഘടകങ്ങളും ഉണ്ട്.

ഇടയ്ക്കിടെ നാവുകൾ കൊണ്ട് സ്പർശിക്കുന്നതും ചൂടുള്ള ഭക്ഷണം കഴിക്കുന്നതും സൗന്ദര്യവർദ്ധക ഉൽപന്നങ്ങളിലെ രാസവസ്തുക്കൾ ചുണ്ടുകളിൽ ആവുന്നതും വിറ്റാമിനുകളുടെ കുറവുകളുമൊക്കെയാണ്. എന്നാൽ വീട്ടിൽ നിന്ന് തന്നെ ചില ലളിതമായ ടിപ്പുകൾ ഉപയോ​ഗിച്ച നമുക്ക് ചുണ്ട് വരണ്ട് പോകുന്നത് തടയുകയും ഭം​ഗിയായി സൂക്ഷിക്കുകയും ചെയ്യാം..

lip

1. വെളിച്ചെണ്ണ: വെളിച്ചെണ്ണയുടെ സുപ്രധാന ഫാറ്റി ലിപിഡുകളുടെ മോയ്സ്ചറൈസിംഗ് ഗുണങ്ങൾ ജലം നഷ്ടമാകുന്നതും ചർമ്മത്തിൻ്റെ വിള്ളലും തടയുന്നു. എണ്ണ ചുണ്ടുകളുടെ ഈർപ്പം വർദ്ധിപ്പിക്കും. കൂടാതെ, വിറ്റാമിനുകളും ധാതുക്കളും ചേർന്ന് ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നിങ്ങളുടെ ചർമ്മത്തിന് ബാക്ടീരിയ അണുബാധയെ പ്രതിരോധിക്കാനുള്ള ശക്തി തരും.

2. കറ്റാർ വാഴ ജെൽ: കറ്റാർ വാഴ ജെല്ലിന് ഒരുപാട് ​ഗുണങ്ങളുണ്ട്. ജെല്ലിൽ ധാരാളമായ ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ ഉണ്ട്. അത് ചുണ്ടുകൾ വിണ്ടുകീറുന്നത് തടയുന്നതിന് നിങ്ങൾക്ക് സഹായകമാകും. കറ്റാർ വാഴ ജെല്ലിൻ്റെ എൻസൈമുകൾക്ക് ചില നേരിയ പുറംതള്ളുന്ന ഗുണങ്ങളും ഉണ്ട്. ജെൽ പുരട്ടുന്നത് നിങ്ങളുടെ വരണ്ട ചുണ്ടുകളെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതാണ്. അതേസമയം മൃതകോശങ്ങൾ നീക്കം ചെയ്യാനും സഹായിക്കും.

3. തേൻ: നിങ്ങളുടെ ചുണ്ടുകളിൽ ജലാംശം നൽകാൻ തേൻ സഹായകമാണ്. വരണ്ട ചുണ്ടുകളിലേക്ക് അണുബാധ പടരുന്നത് തടയാനും തേനിന് കഴിയും. മാത്രമല്ല, നിങ്ങളുടെ ചുണ്ടുകളിൽ നിന്ന് വരണ്ടതും നിർജ്ജീവവുമായ ചർമ്മത്തെ നീക്കം ചെയ്യാൻ ഇത് ഒരു ലൈറ്റ് എക്സ്ഫോളിയൻ്റായി പ്രവർത്തിക്കുന്നു.

ഗ്രീൻ ടീ: ഗ്രീൻ ടീയിൽ പോളിഫെനോളുകളുടെ ഉയർന്ന സാന്ദ്രതയുണ്ട്. അവ ഓർഗാനിക് ആൻ്റി - ഇൻഫ്ലമേറ്ററി പദാർത്ഥങ്ങളാണ്, കൂടാതെ ശക്തമായ ആൻ്റി ഓക്‌സിഡൻ്റും ഇതിലുണ്ട്. ഗ്രീൻ ടീ അസ്വാസ്ഥ്യവും പ്രകോപിപ്പിക്കലും കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. പക്ഷേ വിണ്ടുകീറിയ ചുണ്ടുകളുടെ പ്രശ്നം പരിഹരിക്കില്ല. അല്പം ചെറുചൂടുള്ള വെള്ളത്തിൽ ഗ്രീൻ ടീ ബാഗ് ഇടുക, എന്നിട്ട് അത് നിങ്ങളുടെ ചുണ്ടിൽ പുരട്ടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+