ചുണ്ടുകൾ വരണ്ടുപൊട്ടി, മങ്ങിപ്പോയോ? ബീറ്റ്റൂട്ട് മുതൽ ലിപ് മാസ്ക് വരെ പരിഹാരം; വീട്ടിലുണ്ടാക്കാം
ബീറ്റ്റൂട്ടിന്റെ ആരോഗ്യഗുണങ്ങൾ അറിയാമല്ലോ. നിങ്ങൾക്ക് നല്ല മൃദുലവും പിങ്ക് നിറവുമുള്ള ചുണ്ടുകൾ ലഭിക്കാൻ ബീറ്റ്റൂട്ട് സഹായിക്കും. അതെ, വിണ്ടുകീറിയ മങ്ങിയ നിറമുള്ള ചുണ്ടുകൾ നിങ്ങൾക്കിനി ഒരു ആശങ്കയാവില്ല. പിങ്ക് ചുണ്ടുകൾ ലഭിക്കാൻ ബീറ്റ്റൂട്ട് ഉപയോഗിക്കാനുള്ള വഴികളാണ് ഇനി പറയുന്നത്.
നിർജ്ജലീകരണം, വൈറ്റമിൻ കുറവ്, ചില കാലാവസ്ഥാ സാഹചര്യങ്ങളും എന്നിവയൊക്കൊ ചുണ്ടുകൾ വരണ്ടതാവാനും വിണ്ടുകീറാനും കാരണം ആയേക്കാം. വിണ്ടുകീറിയ ചുണ്ടുകൾ വളരെ മോശമായി കാണപ്പെടുകയും നിങ്ങളുടെ മുഖത്തെ മൊത്തത്തിൽ ആകർഷകത്വം കുറയ്ക്കുകയും ചെയ്യും.

അതിനുള്ള പരിഹാര മാർഗമാണ്, വീട്ടിൽ തന്നെ പരീക്ഷിക്കാൻ കഴിയുന്ന ബീറ്റ്റൂട്ട് ഉപയോഗിച്ച് കൊണ്ടുള്ള ടിപ്പുകൾ. വിണ്ടുകീറിയ ചുണ്ടുകളിൽ നിന്ന് മുക്തി നേടാനുള്ള ഏറ്റവുംഫലപ്രദമായ മാർഗമാണിത്. പിങ്ക് നിറവും മൃദുവായ ചുണ്ടുകളും ലഭിക്കാൻ ബീറ്റ്‌റൂട്ട് ഉപയോഗിക്കുന്നതിനുള്ള ചില എളുപ്പവഴികൾ ഇതാ.
പിങ്ക് ചുണ്ടുകൾക്ക് ബീറ്റ്റൂട്ട് ഉപയോഗിക്കാനുള്ള വഴികൾ
ബീറ്റ്റൂട്ട് ബാം: നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ലിപ് ബാം ആണ് ബീറ്റ്റൂട്ട് ബാം. ഇത് നിങ്ങൾക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ബീറ്റ്റൂട്ട് ബാം നിങ്ങളുടെ ചുണ്ടുകളെ മിനുസമാർന്നതും തിളക്കമുള്ളതുമാക്കുകയും കറുത്ത ചുണ്ടുകൾ അകറ്റാൻ സഹായിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ചുണ്ടുകൾക്ക് പോഷണം നൽകുകയും നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ബീറ്റ്റൂട്ട് ലിപ് മാസ്ക്
ബീറ്റ്റൂട്ട് ലിപ് മാസ്കായി ഉപയോഗിക്കാം. ബീറ്റ്റൂട്ട് ലിപ് മാസ്ക്കിനായി ബീറ്റ്റൂട്ട് പൾപ്പും തേനും ചേർത്ത് ഒരു മാസ്ക് ഉണ്ടാക്കാം. മാസ്ക് തയ്യാറായിക്കഴിഞ്ഞാൽ ഏകദേശം 15 മിനിറ്റ് ചുണ്ടിൽ പുരട്ടാം. ഇത് നിങ്ങളുടെ ചുണ്ടുകൾക്ക് തിളക്കം നൽകുപം.
ബീറ്റ്റൂട്ട് ലിപ് സ്ക്രബ്: ബീറ്റ്റൂട്ട് ലിപ് സ്ക്രബ് തയ്യാറാക്കാൻ ബീറ്റ് റൂട്ട് ജ്യൂസ് പഞ്ചസാരയുപമായി കലർത്തുക. വീര്യം കുറഞ്ഞ ബീറ്റ്റൂട്ട് ലിപ് സ്ക്രബ് തയ്യാറാക്കി കഴിഞ്ഞാൽ അത് ഉപയോഗിച്ച് നിങ്ങളുടെ ചുണ്ടുകൾ എക്സ്ഫോളിയേറ്റ് ചെയ്യണം. മിനുസമാർന്നതും പിങ്ക് നിറം ഉള്ളതുമായ ചുണ്ടുകൾ ലഭിക്കാൻ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ സ്‌ക്രബ് ഉപയോഗിച്ച് ചുണ്ടുകൾ എക്സ്ഫോളിയേറ്റ് ചെയ്യുക.
ബീറ്റ്റൂട്ട് ലിപ് ടിൻ്റ്: കുറച്ച് ബീറ്റ്റൂട്ട് ജ്യൂസ് എടുത്ത് ഒരു കോട്ടൺ ബോൾ അല്ലെങ്കിൽ വിരലുകൾ ഉപയോഗിച്ച് ചുണ്ടിൽ പുരട്ടാം.. പിങ്ക് ചുണ്ടുകൾ നേടുന്നതിന് നിങ്ങൾക്ക് ഒരു ദിവസം 4 - 5 പ്രവശ്യം ഇത് ഉപയോഗിക്കാം.












Click it and Unblock the Notifications