ചുണ്ട് ഇരുണ്ടനിറമാകുന്നുണ്ടോ..? പേടിക്കേണ്ട, വീട്ടില്‍ തന്നെയുണ്ട് പരിഹാരം
നമ്മളില്‍ ചിലരെങ്കിലും ഇരുണ്ട ചുണ്ടുകളുള്ളവരായിരിക്കും. ചിലര്‍ക്കെങ്കിലും ഇതില്‍ അല്പം ആത്മവിശ്വാസക്കുറവ് ഉണ്ടായേക്കാം. ചിലര്‍ക്ക് ജനനം തൊട്ട് തന്നെ ഈ അവസ്ഥയുണ്ടാകും. മറ്റ് ചിലര്‍ക്ക് വളരെ കാലത്തിന് ശേഷമായിരിക്കും ചുണ്ടുകള്‍ ഇരുണ്ട് പോകുന്നത്. നമ്മുടെ ചുണ്ടുകളില്‍ കാണപ്പെടുന്ന ഹൈപ്പര്‍പിഗ്മെന്റേഷന്റെ ഫലമായിരിക്കാം ഇരുണ്ട ചുണ്ടുകള്‍ ഉണ്ടാകുന്നത്.
അള്‍ട്രാവയലറ്റ് രശ്മികള്‍, പുകവലി, ലിപ്സ്റ്റിക്ക് പ്രകോപനം അല്ലെങ്കില്‍ കഫീന്‍ ഉപഭോഗം എന്നിവ കാരണം നമ്മുടെ ചുണ്ടിലെ ചര്‍മ്മകോശങ്ങളുടെ പാളികളില്‍ മെലാനിന്റെ അമിതമായ സ്ഥിരത മൂലമുണ്ടാകുന്ന ഒരു നിരുപദ്രവകരമായ അവസ്ഥയാണിത്. സ്വാഭാവികമായും പിങ്ക് നിറവും തടിച്ചതുമായ ചുണ്ട് ലഭിക്കാന്‍ ജീവിതശൈലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഇരുണ്ട ചുണ്ടുകളുടെ പ്രശ്നത്തെ ലഘൂകരിക്കാന്‍ സഹായിക്കുന്ന ചില വീട്ടുവെദ്യങ്ങളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. നാരങ്ങയും പഞ്ചസാരയും ഉപയോഗിച്ചുള്ള മാര്‍ഗമാണ് ഇതില്‍ ആദ്യത്തേത്. ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് മെലാനിന്‍ ഇന്‍ഹിബിറ്റര്‍ പോലെ പ്രവര്‍ത്തിക്കുന്ന നാരങ്ങയുടെ തൊലി നിങ്ങള്‍ക്ക് ചുണ്ടില്‍ തടവാം. അടുത്ത ദിവസം രാവിലെ തണുത്ത വെള്ളത്തില്‍ കഴുകാം.
അടുത്ത 30 ദിവസത്തേക്ക് നിങ്ങള്‍ ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ മാറ്റങ്ങള്‍ കാണാനാകും. ചെറുനാരങ്ങയില്‍ പഞ്ചസാര ചേര്‍ക്കുക എന്നതാണ് മറ്റൊരു മാര്‍ഗം, ഇത് ഒരു എക്സ്ഫോളിയേറ്ററായി സഹായിക്കും. അതിനാല്‍ അടുത്ത ദിവസം രാവിലെ പകരം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകാം. നിങ്ങള്‍ക്ക് നാരങ്ങാനീര്, തേന്‍, ഗ്ലിസറിന്‍ എന്നിവ പരീക്ഷിക്കാവുന്നതാണ്. ഇവ ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ചുണ്ടില്‍ പുരട്ടുക.
മഞ്ഞള്‍ ഒരു മികച്ച മെലാനിന്‍ ഇന്‍ഹിബിറ്റര്‍ കൂടിയാണ്. ഒരു ചെറിയ പാത്രം ഉപയോഗിച്ച് 1 ടേബിള്‍സ്പൂണ്‍ പാലും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കുക. എന്നിട്ട് ഇത് ചുണ്ടില്‍ പുരട്ടി 5 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. പെട്ടെന്ന് ഒരു മോയ്സ്ചറൈസിംഗ് ലിപ് ബാം പുരട്ടുക, ഫലം കാണുന്നതിന് വരുന്ന 2 ആഴ്ചകള്‍ ഇത് ചെയ്യുക. പ്രകൃതിദത്തമായ മഞ്ഞള്‍പ്പൊടി മാത്രം ഉപയോഗിക്കുക.
തേന്‍ സ്ക്രബ് നിങ്ങളുടെ ചര്‍മ്മത്തിന്റെ മുകളിലെ പാളിയിലെ നിര്‍ജ്ജീവ ചര്‍മ്മകോശങ്ങളെ നീക്കം ചെയ്യുകയും പിങ്ക് നിറത്തിലുള്ള ചര്‍മ്മം സമ്മാനിക്കുകയും ചെയ്യും. ഇവ രണ്ടും യോജിപ്പിച്ച് ചെറിയ വൃത്താകൃതിയിലുള്ള ചലനങ്ങള്‍ ഉപയോഗിച്ച് തടവുക. തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ചുണ്ടുകളിലെ ചര്‍മ്മം വളരെ അതിലോലമായതിനാല്‍ ആഴ്ചയില്‍ ഒന്നിലധികം തവണ ഇത് ചെയ്യരുത്.
ബദാം ഓയില്‍ ചുണ്ടുകളില്‍ മസാജ് ചെയ്യുന്നത് അവയെ ഈര്‍പ്പമുള്ളതാക്കുകയും രക്തചംക്രമണ ശക്തി വര്‍ധിപ്പിക്കുകയും ചെയ്യും. ചുണ്ടിലെ രക്തക്കുഴലുകള്‍ നിറം ഉണ്ടാക്കുന്നതിനാല്‍ അവ മസാജ് ചെയ്യുന്നത് ഈ പ്രക്രിയയെ വര്‍ധിപ്പിക്കും. പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാക്കാത്ത ഗുണമേന്മയുള്ള ബദാം ഓയില്‍ ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കണം. ഒരാഴ്ചയ്ക്കുള്ളില്‍ മാറ്റം നിങ്ങള്‍ കാണും.
-
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക








Click it and Unblock the Notifications