ബീറ്റ്റൂട്ട് കൊണ്ട് വീട്ടിൽ തന്നെ ഉണ്ടാക്കാം ലിപ്ബാം; ചുണ്ടുകൾ നല്ല പിങ്ക് നിറമാകും; തയ്യാറാക്കാം
തണുപ്പ് കാലം വന്നാൽ സാധാരണയായി അനുഭവിക്കേണ്ടി വരുന്ന ഒരു പ്രശ്നമാണ് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത്. തൊലിയൊക്കെ ഇളകിവരുന്ന ഒരുതരം അവസ്ഥയിലേക്ക് എത്തും. സാധാരണ ലിപ്ബാമൊക്കെ ഉപയോഗിച്ച് ആണ് ഈ പ്രശ്നത്തിന് പരിഹാരം കാണാറുള്ളത്. എന്നാൽ എല്ലാവർക്കും ലിപ്ബാം അത്ര നല്ല തിരഞ്ഞെടുപ്പാവണം എന്നില്ല.
ലിപ്ബാമിനോട് താല്പര്യമില്ലാത്ത ആളുകൾ ഉണ്ടാവാം. അങ്ങനെയുള്ളവർക്ക് വളരെ ആശ്വസമേകുന്ന ഒരു ടിപ്പാണ് ഇവിടെ പറയുന്നത്. നിങ്ങളുടെ ചുണ്ടുകൾ മനോഹരമാക്കുന്നതിനും ചുവന്ന്, തിളക്കത്തോടെയിരിക്കാനും സഹായിക്കുന്ന ഒരു ലിപ്ബാമിനെക്കുറിച്ചാണ് പറയുന്നത്. ഇത് നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ബീറ്റ്റൂട്ടാണ് ഇതിന് ആവശ്യം. എങ്ങനെയാണ് ഈ ലിപ്ബാം തയ്യാറാക്കേണ്ടതെന്ന് അറിയാം..

ടേബിൾസ്പൂൺ തേനിച്ച മെഴുക്, ഒരു ടീ സ്പൂൺ വെളിച്ചെണ്ണ, ഒരു ടീ സ്പൂൺ ബദാം ഓയിൽ, അര ടീസ്പൂൺ ബീറ്റ് റൂട്ട് പൊടി , വിറ്റാമിൻ ഇ ഓയിൽ 1-2 തുള്ളി ( അധിക പോഷണത്തിന്). ഇത്രയും ചേരുവകളാണ് ആവശ്യം. ഡബിൾ ബോയിലർ ഉണ്ടാക്കാം. ചൂട് പ്രതിരോധിക്കുന്ന ഒരു പാത്രം തിളച്ച വെള്ളമുള്ള പാത്രത്തിന് മുകളിൽ വെയ്ക്കുക.
ഇത് നേരിട്ട് ചേരുവകളെ ചൂടാക്കാതെ പതിയെ അലിയാൻ സഹായിക്കും. തേനിച്ച മെഴുകും എണ്ണകളും യോജിപ്പിക്കുക. വെളിച്ചണ്ണ, ബദാം എണ്ണ, തേനിച്ച മെഴുക് എന്നിവ നന്നായി കലക്കി ഒന്നാക്കുക. ഇവ അലിയുന്നത് വരെ ഇളക്കണം, ശേഷം ബീറ്റ്റൂട്ട് പൊടി ചേർക്കാം. ഇവ അലിയുമ്പോൾ ചുവന്ന നിറം വരും. നിറം കുറച്ചധികം വേണമെങ്കിൽ ബീറ്റ്റൂട്ട് വീണ്ടും അതിൽ ചേർക്കാം.
വിറ്റാമിൻ ഇ ഓയിൽ ഉണ്ടെങ്കിൽ അത് ചേർക്കാം. ഇത് നിർബന്ധമല്ല. എങ്കിലും വിറ്റാമിൻ ഇ ഓയിൽ നിങ്ങളുടെ ചുണ്ടുകൾക്ക് ഈർപ്പം നൽകും. നന്നായി മിശ്രതിം നന്നായി ഇളക്കുക. ശേഷം ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റാം. കട്ട പിടിക്കുന്നതിന് മുമ്പ് തന്നെ മാറ്റണം. തണുത്ത ശേഷം മൂടി വെയ്ക്കം. നല്ല പിങ്ക് നിറമുള്ള ചുണ്ടുകൾക്കായി ഈ ലിപ്ബാം നിങ്ങൾക്ക് ഉപോയിക്കാം.
എന്നാൽ ബീറ്റ്റൂട്ട് ലിപ് ബാം ഉപയോഗിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്ന് നോക്കാം. ബീറ്റ്റൂട്ടിൽ കറ ഉണ്ടാകാം. അതുകൊണ്ട് അത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. നിങ്ങൾക്ക് ഇത് അലർജി ഉണ്ടാക്കുന്നുണ്ടോ എന്ന് നോക്കിയ ശേഷം മാത്രം ഉപയോഗിക്കുക, ആദ്യം ഒരു പാച്ച് ടെസ്റ്റ് നടത്താം. പ്രതികരണം ഉണ്ടാക്കുന്നില്ലെങ്കിൽ മാത്രം ഇത് ഉപയോഗിക്കാം.












Click it and Unblock the Notifications