Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒന്നും മാറ്റിപ്പറഞ്ഞിട്ടില്ല, ഷാഫി കേസ് കൊടുക്കട്ടെ..'; തെളിവ് വേണ്ടിടത്ത് കൊടുക്കാമെന്ന് ശൈലജ

വടകര: സൈബര്‍ ആക്രമണത്തിനെതിരെ പറഞ്ഞതൊന്നും മാറ്റി പറഞ്ഞിട്ടില്ലെന്ന് വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയും എം എല്‍ എയുമായ കെ കെ ശൈലജ. തെളിവ് ആവശ്യമുള്ളിടത്ത് കൊടുക്കും എന്നും ശൈലജ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ശൈലജയുടെ പ്രതികരണം. സൈബര്‍ ആക്രമണത്തില്‍ ജനത്തിന് പ്രതിഷേധമുണ്ടെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

സൈബര്‍ ഇടത്തില്‍ അധാര്‍മികമായ നീക്കമാണ് തനിക്കെതിരെ ഉണ്ടായത് എന്ന് ശൈലജ പറഞ്ഞു. സൈബര്‍ ആക്രമണമാണ് വടകരയില്‍ ചര്‍ച്ച എന്നത് ശരിയല്ല എന്നും തന്റെ പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്യുകയാണ് ഉണ്ടായത് എന്നും അവര്‍ പറഞ്ഞു. ' മാധ്യമങ്ങളെ വരെ അതിന് ഉപയോഗിച്ചു. ചിന്തിക്കുന്ന ജനങ്ങള്‍ എനിക്കൊപ്പം നില്‍ക്കും,' ശൈലജ കൂട്ടിച്ചേര്‍ത്തു.

2024 LOKSABHA ELECTION

തനിക്കെതിരെ താന്‍ തന്നെ ആരോപണം ഉന്നയിക്കുമോ എന്നും അത്തരത്തില്‍ വില കുറഞ്ഞ പണിയൊന്നും എടുക്കേണ്ട കാര്യമില്ല എന്നും ശൈലജ വ്യക്തമാക്കി. ഷാഫി പറമ്പില്‍ വേണമെങ്കില്‍ നിയമ നടപടി സ്വീകരിച്ചോട്ടെ എന്നും തെളിവ് വേണ്ടിടത്ത് താന്‍ കൊടുത്തോളാം എന്നും ശൈലജ പറഞ്ഞു. എന്തെങ്കിലും ഉണ്ടെങ്കിലല്ലേ നേരിടേണ്ട ആവശ്യമുള്ളൂ എന്നും അവര്‍ ചോദിച്ചു.

താന്‍ നിയമ നടപടി എടുക്കുന്നത് കൊണ്ട് അവരും ചെയ്യുന്നു എന്നേ ഉള്ളൂ എന്നും ശൈലജ പറഞ്ഞു. തനിക്കെതിരെ തെറ്റായ പ്രചരണം നടക്കുന്നതായി ശൈലജ നേരത്തേയും പറഞ്ഞിരുന്നു. തലമാറ്റി ഒട്ടിച്ച പോസ്റ്റര്‍ പ്രചരിക്കുന്നു എന്ന് പറഞ്ഞതിനെ മോര്‍ഫ് ചെയ്ത വീഡിയോ ഉണ്ടെന്ന് പറഞ്ഞു എന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയാണ് ചെയ്തത് എന്നും ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

'സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് യു ഡി എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുക്കുമ്പോള്‍ എന്തുകൊണ്ടാണ് അവരെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവാത്തത്? സഹികെട്ടപ്പോഴാണ് തുറന്നുപറഞ്ഞത്. സൈബര്‍ ആക്രമണത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ട്. നിപയ്ക്ക് മുന്നില്‍ ഇടറിയിട്ടില്ല, പിന്നെയല്ലേ സൈബര്‍ ആക്രമണത്തിന് മുന്നില്‍,' എന്നായിരുന്നു ശൈലജ പറഞ്ഞത്.

കോണ്‍ഗ്രസിന്റെ ആശയദാരിദ്ര്യം കാരണമാണ് വ്യാജ പ്രചരണം നടത്തേണ്ടി വരുന്നത് എന്നും ശൈലജ പറഞ്ഞിരുന്നു. താന്‍ ഒരു സ്ത്രീ മാത്രമല്ല, രാഷ്ട്രീയ നേതാവ് കൂടിയാണ് എന്നും എല്ലാ പുരുഷന്‍മാരെ പോലെ അവകാശമുള്ള പൂര്‍ണ ഉത്തരവാദിത്വമുള്ള പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റി അംഗമാണെന്നും ശൈലജ പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+