Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ചാർ ഇഷ്ടപ്പെടുന്നവരാണോ? നിങ്ങൾക്ക് തെറ്റിയിട്ടില്ല, ഇതാ ആരോഗ്യഗുണങ്ങൾ

അച്ചാർ ഇഷ്ടപ്പെടാത്തവർ വളരെ കുറവായിരിക്കും. നല്ല മാങ്ങയും നാരങ്ങയും വെളുത്തുള്ളിയും ബീട്ടുറൂട്ടും മീനും ഇരുമ്പൻപുളിയുമെല്ലാം നമ്മൾ അച്ചാറാക്കാറുണ്ട്. പൊതുവെ കേരളത്തിൽ ചോറിനൊപ്പം അച്ചാർ നിർബന്ധമുള്ള ഭക്ഷണമൊന്നുമല്ല. എന്നാൽ ഉത്തരേന്ത്യൻ നാടുകളിൽ ചോറിനും ചപ്പാത്തിക്കും ഒപ്പമെല്ലാം അച്ചാർ നിർബന്ധമാണ്. ശരിക്കും ഈ അച്ചാർ ആരോഗ്യപ്രദമാണോ? ആണെന്നാണ് വിദഗ്ദർ പറയുന്നത്.

ചില അച്ചാറുകൾ അച്ചാറുകൾ ശരീരഭാരം കുറയ്ക്കാനും പ്രമേഹം തടയാനും ക്യാൻസർ തടയാനും പോലും സഹായിക്കുനത്രേ. എന്നിരുന്നാലും സോഡിയം കൂടുതലായതിനാൽ അച്ചാറുകൾ മിതമായ അളവിൽ കഴിക്കണമെന്നും വിദഗ്ധർ പറയുന്ന. എല്ലാ ദിവസവും അച്ചാറുകൾ കഴിക്കുന്നതിൻ്റെ ചില ഗുണങ്ങൾ കൂടി വിശദമായി അറിയാം

pickle-

ദഹനം എളുപ്പമാക്കുന്നു

അച്ചാറുകൾ സ്ഥിരമായി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്ക് ഉത്തമ പരിഹാരമാണ്. അച്ചാറുകളിൽ ദഹനം മെച്ചപ്പെടുത്തുന്നതിനും വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തടയുന്നതിനും സഹായിക്കുന്ന പ്രോബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്. ഇവ കുടൽ ബാക്ടീരിയകളുടെ പ്രവർത്തനത്തെ സഹായിക്കുന്നു. മലബന്ധം, വയറിളക്കം എന്നിവ പോലുള്ള പ്രശ്നനങ്ങളും ഇല്ലാതാക്കുന്നു.

രോഗങ്ങൾ ഒരുപരിധി വരെ തടയാൻ സഹായിക്കും

വെള്ളരിക്ക അച്ചാറിൽ ബീറ്റാ കരോട്ടിൻ എന്ന ആൻ്റിഓക്‌സിഡൻ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ഇത് വിറ്റാമൻ എ ആയി പ്രവർത്തിക്കുന്നു. കരോട്ടിൻ ഹൃദ്രോഗം, സ്ട്രോക്ക്, കാൻസർ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയെല്ലാം ഒരുപരിധി വരെ തടയാനും അച്ചാറുകൾ ഉത്തമമാണ്.

പേശി വേദനകളെ കുറക്കും

മിതമായ അളവിൽ അച്ചാറുകൾ കഴിക്കുന്നത് പേശി വേദന ഫലപ്രദമായി ലഘൂകരിക്കാൻ സാധിക്കും. പ്രത്യേകിച്ച് ഫിറ്റ്നസ് ഫ്രീക്കുകൾക്ക്. ശരീരത്തിലെ ഇലക്‌ട്രോലൈറ്റുകളുടെ നഷ്ടം നികത്താൻ വ്യായാമത്തിന് ശേഷം കായികതാരങ്ങൾ അച്ചാർ ഉപയോഗിക്കാറുണ്ട്. സോഡിയം, പൊട്ടാസ്യം തുടങ്ങിയ അച്ചാറിലെ ഇലക്‌ട്രോലൈറ്റുകളുടെ സാന്നിധ്യം പേശിവേദനയെ പമ്പ കടത്തും.

പഞ്ചസാരയോടുള്ള ആസക്തി കുറക്കും

അച്ചാറിന്റെ നീര് തണുപ്പിച്ച് ഭക്ഷണ സമയത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര ഉയരുന്നത് തടയാൻ സഹായിക്കും. അച്ചാറിന്റെ നീരുകളിൽ വലിയ അളവിൽ ലാക്ടോബാസിലസ് അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ നിരവധി ബാക്ടീരിയകളിൽ ഒന്നാണ്. ഈ ബാക്ടീരിയകളിൽ നിരവധി പ്രോബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

അച്ചാറുകൾ കഴിക്കുന്നത് തടി കുറക്കാൻ സഹായിക്കുമത്രേ. കാരണം ഇവയിൽ കലോറികൾ വളരെ കുറവായിരിക്കും. മാത്രമല്ല ഉയർന്ന ജലാംശവും അടങ്ങിയിട്ടുണ്ട്. അച്ചാറിലെ വിനാഗിരിയുടെ സാന്നിധ്യം വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+