പങ്കാളിക്ക് നിങ്ങളോടുള്ള താല്പര്യം കുറയുന്നുണ്ടോ? എങ്കിൽ ശ്രദ്ധിച്ചോളൂ.. ഇതാവാം കാരണം
ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം ആയിക്കോട്ടെ കാമുകീകാമുകന്മാർ തമ്മിലുള്ള ബന്ധം ആയിക്കോട്ടെ രസകരമായി മുന്നോട്ട് പോകണമെങ്കിൽ അവർ തമ്മിൽ വൈകാരികമായ ഒരടുപ്പം ഉണ്ടായിരിക്കണം.
പ്രണയിച്ച് വിവാഹം കഴിച്ചിട്ടും പരസ്പരം ഒരുപാട് സ്‌നേഹിച്ചിട്ടും ജീവിതയാത്രയിൽ എവിടെയെങ്കിലും വെച്ച് ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴം കുറഞ്ഞുപോകുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോടുള്ള അടുപ്പവും പ്രണയവും താല്പര്യവുമൊക്കെ കുറഞ്ഞതായി നിങ്ങൾക്ക് തോന്നുന്നുണ്ടോ?

അതിനുള്ള കാരണം എന്താണെന്ന് ചിന്തിച്ച് നോക്കാറുണ്ടോ? ആദ്യം കാരണം കണ്ടെത്തിയാൽ മത്രമെ ആ പ്രശ്‌നം പരിഹരിക്കാൻ സാധിക്കുകയുള്ളൂ. പങ്കാളികൾക്കിടയിലെ താല്പര്യം കുറയാനുള്ള ചില കാരണങ്ങളാണ് ഇനി പറയുന്നത്.
വ്യക്തിപരമായ കാരണങ്ങൾ: മുൻ കാലങ്ങളിലെ ചില കാര്യങ്ങൾ കൊണ്ടുണ്ടാകുന്ന ആശങ്കകൾ കാരണവും സമ്മർദ്ദം കാരണവും ചിലപ്പോൾ ആളുകൾക്ക് മറ്റ് കാര്യങ്ങളിലുള്ള താല്പര്യം കുറയാൻ സാധ്യതയുണ്ട്. എന്നാൽ നിങ്ങൾ നിങ്ങളുടെ പങ്കാളിയുടെ പ്രശ്‌നം മനസ്സിലാക്കി ആ വ്യക്തിക്ക് പിന്തുണനൽകി അയാളെ കേൾക്കാൻ സമയം കണ്ടെത്തി കൂടെ നിൽക്കുക.
സമ്മർദ്ദം: ഒരാൾ സമ്മർദ്ദത്തിൽ ആണെങ്കിൽ ബന്ധങ്ങളിൽ പൂർണമായും ഇടപഴകാനുള്ള കഴിവ് അയാൾക്ക് നഷ്ടമാകും. സന്തോഷത്തോടെ സംസാരിക്കാനോ കെട്ടിപ്പിടിക്കാനോ പോലും സാധിക്കാത്ത അവസ്ഥയിൽ കാര്യങ്ങളെത്തും. നിങ്ങളുടെ പങ്കാളി ദോലി സമ്മർദ്ദത്തിലാണെങ്കിലോ അല്ലെങ്കിൽ വ്യക്തിപരമായി പ്രശ്‌നങ്ങളൾ നേരിടുണ്ടെങ്കിലോ നിങ്ങളോടൊപ്പം ചെലവിടാനുള്ള താല്പര്യം കുറയും.
ബന്ധത്തിലുള്ള താല്പര്യം നഷ്ടമാകുക: ഒരുമിച്ച് മുന്നോട്ട് പോകുമ്പോഴാണ് പൊരുത്തക്കേടുകൾ പരസ്പരം മനസ്സിലാവുക. അഭിപ്രായവ്യത്യസങ്ങളഴും വഴക്കും ഒക്കെ ഉണ്ടാവും നിങ്ങൾ പറയുന്ന കാര്യങ്ങൾ പങ്കാളിക്ക് അംഗീകരിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ എത്തുമ്പോൾ ഈ ബന്ധത്തിലുള്ള താല്പര്യം തന്നെ ഇല്ലാതാകും.
ഒരേ രീതിയിൽ പോകുന്ന ജീവിതത്തോട് മടുപ്പ് തോന്നും. നിലവിലെ അന്തരീക്ഷത്തിൽ നിന്ന് രണ്ട് പേരും ഒരു ഇടവേളയെടുത്ത് ഒരു യാത്ര പോവുകയോ സന്തോഷം കണ്ടെത്താനുള്ള വഴികളിലൂടെ പോവുകയോ ചെയ്യുക
അതുപോലെ തന്നെ ഏത് ബന്ധത്തിലായാലും അവരുടേതായ ഇടം ഇല്ലാതെ പോകുമ്പോഴും ആ ബന്ധത്തിലുള്ള താല്പര്യം ഇല്ലാതാവും. അത്തരം അവസ്ഥയിൽ പങ്കാളിയോട് വൈകാരികമായ അടുപ്പം തോന്നാതിരിക്കാം.
ഒരുമിച്ചുള്ള സമയം പോലെ തന്നെ ഒറ്റയ്ക്കിരിക്കാനും അവരുടേതായ ലോകത്ത് ചെലവഴിക്കാനുമുള്ള പങ്കാളിയുടെ ആഗ്രഹം മനസ്സിലാക്കി, അതിനുള്ള അവസരം കൂടി നൽകുക. ഇത് കൂടുതൽ ആരോഗ്യകരവും സമാധാനപരവുമായ സ്‌നേഹ ബന്ധത്തിലേക്ക് എത്തിക്കും
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications