പ്രണയിക്കാന്‍ ആരുമില്ലേ? സിംഗിള്‍ ജീവിതം മടുത്തോ? എങ്കില്‍ 'ഫെങ് ഷൂയി' പറയുന്നത് കേള്‍ക്കൂ, ലക്ഷ്യം കാണും
പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു പ്രണയം കണ്ടെത്താന്‍ സാധിക്കുന്നില്ലേ? സിംഗിള്‍ ജീവിതം മടുത്തോ? എങ്കില്‍ ഇഷ്ടപ്രണയം കണ്ടെത്താന്‍ നിങ്ങള്‍ക്ക് പരീക്ഷിച്ച് നോക്കാന്‍ കഴിയുന്ന ചില ഫെങ് ഷൂയി പരിഹാര മാർഗ്ഗങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ജീവിതത്തിൽ ഐക്യവും സന്തുലിതാവസ്ഥയും സൃഷ്ടിക്കാൻ ആളുകളെ സഹായിക്കുന്ന പുരാതന ചൈനീസ് ആചാരമാണ് ഫെങ് ഷൂയി. മറ്റുള്ളവരുടെ പ്രണയം ആകർഷിക്കുന്നതിനായി ചില 'മന്ത്രങ്ങളും' ഈ ആചാരത്തിലുണ്ട്.
ഇതിന് നിങ്ങൾ ധാരാളം പണം ചെലവഴിക്കേണ്ടതില്ല. പ്രാരംഭ ഘട്ടത്തിൽ, ആളുകളെ ആകർഷിക്കുന്നതിനും നിങ്ങളുടെ പ്രഭാവലയം മെച്ചപ്പെടുത്തുന്നതിനും ദിനചര്യയിൽ ലളിതമായ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകും. അത്തരത്തിലുള്ള ഏതാനും കാര്യങ്ങളാണ് ഇനി ഇവിടെ പങ്കുവെക്കുന്നത്.

നിറങ്ങളുടെ പ്രാധാന്യം
പ്രണയത്തിന്റെ നിറം ചുവപ്പും പിങ്കും ആണെന്ന് നമുക്കെല്ലാവർക്കും അറിയാം. നിങ്ങളുടെ കിടപ്പുമുറി ഈ നിറങ്ങള്‍കൊണ്ട് അലങ്കരിക്കേണ്ടതാണ്. കിടപ്പുമുറിയുടെ ഭിത്തികൾക്ക് പിങ്ക് നിറം നല്‍കുകയോ അല്ലെങ്കിൽ ചുവന്ന നിറത്തിലുള്ള തലയിണയുറകള്‍ ഉപയോഗിക്കാമെന്നും ഫെങ് ഷൂയി നിർദേശിക്കുന്നു. അതിനും സാധിച്ചില്ലെങ്കില്‍ നിങ്ങളുടെ മുറിയിൽ ചുവപ്പും പിങ്കും നിറമുള്ള പൂക്കൾ സൂക്ഷിക്കാം. ഈ നിറങ്ങളിലുള്ള മെഴുകുതിരികളും മറ്റൊരു ബദലാണ്. സ്നേഹത്തിന്റെ ഈ ശുഭകരമായ നിറം പ്രണയത്തിന്റെ ഊർജ്ജത്തെ സ്വാഗതം ചെയ്യാൻ നിങ്ങളെ സഹായിക്കമെന്നാണ് ഫെങ് ഷൂയി വിശ്വാസം.
ജോഡികള്‍ തിരഞ്ഞെടുക്കുക
മന്ദാരിൻ താറാവ് ജോഡി, ജോടി ലവ്ബേർഡ്സ്, രണ്ട് ക്വാർട്സ് ഹൃദയം, ജോഡി നൈറ്റ് ലാമ്പ്, രണ്ട് കസേരകൾ തുടങ്ങി ജീവിതത്തിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കാൻ സഹായിക്കുന്ന വസ്തുക്കളുടേയും ജീവികകളുടേയും ജോഡികളെ വീട്ടിലേക്കും മുറിയിലേക്കും കൊണ്ടു വരിക.
ഏത് വസ്ത്രം
വസ്ത്രങ്ങളുടെ നിറങ്ങള്‍ക്ക് ഏറെ പ്രധാന്യമുണ്ട്. അതിനാൽ നിങ്ങൾ ധരിക്കുന്ന വസ്ത്രങ്ങളുടെ നിറത്തെക്കുറിച്ചാണ് ഞങ്ങൾ ഇവിടെ സംസാരിക്കാൻ പോകുന്നത്. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ജീവിതത്തിൽ ആകർഷണീയത വർദ്ധിപ്പിക്കും, സ്ത്രീകൾക്ക് പ്രത്യേകിച്ചും. സ്ത്രീകൾക്ക് പിങ്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കുകളും ഉപയോഗിക്കാം. ആൺകുട്ടികളെ സംബന്ധിച്ചിടത്തോളം, എല്ലായ്പ്പോഴും ഇളം നിറമുള്ള വസ്ത്രങ്ങൾ അവരുടെ ജീവിതത്തിൽ ഭാഗ്യവും സ്നേഹവും കൊണ്ടുവരുന്നു.
കണ്ണാടികൾ കിടപ്പ് മുറിയില്‍ പാടില്ല
ഫെങ് ഷൂയി വിദഗ്ധരുടെ അഭിപ്രായത്തിൽ, നിങ്ങളുടെ കിടക്കയ്ക്ക് അഭിമുഖമായി നിൽക്കുന്ന കണ്ണാടി ഊർജ്ജം നഷ്ടമാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് പ്രണയം തേടാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് നല്ലതല്ല. ഫെങ് ഷൂയി വിശ്വാസ പ്രകാരം, കിടക്കയ്ക്ക് അഭിമുഖമായി നിൽക്കുന്ന കണ്ണാടി നിങ്ങളുടെ ഉറക്കത്തെയും ബാധിക്കും.
പൂക്കൾ വേണം
പൂക്കൾ എപ്പോഴും മാനസികാവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ആളുകളെ ആകർഷിക്കുന്നതിനും പേരുകേട്ടതാണ്. ഇത് ഭാഗ്യമായി കണക്കാക്കപ്പെടുന്നു. ചുവന്ന പനനീർ പൂക്കൾ ജനലിന്റെ അടുത്തായി വയ്ക്കുന്നത് പ്രണയം പകരാൻ സഹായിക്കുകയും ജീവിതത്തിൽ ഭാഗ്യവും കൊണ്ടുവരും.
വിൻഡ് ചിം
ഫെങ്ഷുയിയിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ് വിൻഡ് ചിം അഥവാ കാറ്റ് മണിനാദം. . മോശം ഊർജം നീക്കം ചെയ്യാനും പ്രണയവും സാന്ത്വനവും നിറഞ്ഞ ഒരു പ്രഭാവലയം സൃഷ്ടിക്കാനും ഇത് സഹായിക്കുന്നു. ജീവിതത്തിൽ പ്രണയവും ഇഷ്ടവും ആകർഷിക്കാനും ഇത് സഹായിക്കുന്നു.
പെർഫ്യൂം നിർബന്ധം
സ്നേഹവും പ്രണയബന്ധവും ആഗ്രഹിക്കുന്നവർ സ്വയം പോസിറ്റീവ് എനർജി ഉളളില്‍ നിറയ്ക്കണം, അതിനായി വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് കുറച്ച് പെർഫ്യൂം ഉപയോഗിക്കുയും എപ്പോഴും ഫ്രഷ് ആയി നില്‍ക്കുകയും വേണം. വ്യക്തികള്‍ മാത്രമല്ല മുറികളും ഫ്രഷ് ആയിരിക്കണം.












Click it and Unblock the Notifications