Get Updates
Get notified of breaking news, exclusive insights, and must-see stories!

വരാന്ത മുതൽ ശുചിമുറി വരെ ശ്രദ്ധിക്കാം- വീട് ‘ഓൾഡ് ഏജ് ഫ്രണ്ട്‍ലി’ ആക്കേണ്ട കാലം

മക്കൾ ജോലിക്കും പഠനത്തിനുമായി ദൂരസ്ഥലത്തോ വി​ദേശത്തോ ആയിരിക്കും. വൃദ്ധരായ മാതാപിതാക്കൾ വീട്ടിലും. കേരളത്തിൽ പല വീടുകളിലെയും അവസ്ഥ ഇതാണ്. ഒറ്റക്ക് താമസി​ക്കേണ്ടി വരുന്ന മാതാപിതാക്കളുടെ സുരക്ഷ കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള രീതിയിൽ ആയിരിക്കണം ഇനിയുള്ള കാലത്ത് വീട് ഡി​സൈൻ ചെയ്യാൻ. പുതിയ വീട് പണിയുമ്പോൾ വരാന്ത മുതൽ ശുചിമുറി വ​രെയുള്ള ഇടങ്ങളിൽ ഇക്കാര്യം ശ്രദ്ധി​ക്കേണ്ടതുണ്ട്. നിലവിലുള്ള വീടുകളിൽ ഘടനയിലും രൂപകൽപനയിലും ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ അതും 'ഓൾഡ് ഏജ് ഫ്രണ്ട്‍ലി’ ആയി മാറ്റിയെടുക്കുകയും ചെയ്യാം.

പ്രായമായവരുടെ ആവശ്യങ്ങൾ കൂടി മുൻകൂട്ടി കണ്ടാണ് വീട് പണിയുന്നതെങ്കിൽ ഒറ്റ നില വീടാണ് അഭികാമ്യം. പ്രായമായവർക്ക് പരിപാലിക്കാൻ എളുപ്പവും ഒറ്റനില വീടുകളാണ്. പ്രായമായവർക്ക് ബുദ്ധിമുട്ടില്ലതെ സഞ്ചരിക്കാനും ​പെരുമാറാനും കഴിയുംവിധം ​വേണം വീടിന്റെ പ്ലാൻ തയാറാക്കേണ്ടത്. വീടിന്റെ ഫ്ലോറിങ് ഒരേ നിരപ്പിൽ ആയിരിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ വീടിനുള്ളിലെ പടികൾ കയറിയിറങ്ങുന്നത് ബുദ്ധിമുട്ടാകും. സിറ്റൗട്ടി​ലെ പടികളിലും വീടിനുള്ളിൽ പടികളുണ്ടെങ്കിൽ അവി​ടെയും ഹാൻഡ് റെയിലുകൾ അത്യാവശ്യമാണ്.

house-old-1

ശുചിമുറികളിൽ തെന്നിവീഴൽ ഒഴിവാക്കാൻ ആന്റി–സ്ലിപ്പ് ടൈലുകൾ വേണം ഉപയോഗിക്കാൻ. ഇത് തറയുടെ പ്രതലത്തിൽ ഘർഷണം വർധിപ്പിച്ച് വഴുതൽ തടയും. ഗ്രാബ് ബാറുകൾ സ്ഥാപിക്കുന്നത് പിടിച്ചിരിക്കാനുള്ള സൗകര്യം മാത്രമല്ല, ഒന്ന് തെന്നിയാലും വീഴാതിരിക്കാൻ ഒരു പിടിത്തമുണ്ടെന്ന ആത്മധൈര്യവും നൽകും. ശുചിമുറിയിലേക്ക് പടി ഒഴിവാക്കി സ്ലോപ് നൽകുന്നതും നല്ലതാണ്. ഇവടെയും ഹാൻഡ് റെയിൽ വേണം. യൂറോപ്യൻ ​ക്ലോസറ്റ് നിർബന്ധമാണ്. വീൽചെയർ ആക്സസും വാട്ടർ ഹീറ്ററുമുള്ള ഒരു ശുചിമുറിയെങ്കിലും വേണം.

പ്രായമായവർ മറന്നുപോകുന്ന ഒരു കാര്യമാണ് ശുചിമുറിയിലെ ലൈറ്റും ടാപ്പും ഓഫ് ചെയ്യുക എന്നുള്ളത്. ചലനം തിരിച്ചറിഞ്ഞ് സ്വയം ഓണും ഓഫ​ും ആകുന്ന മോഷൻ സെൻസർ ലൈറ്റുകൾ ഈ പ്രതിസന്ധി പരിഹരിക്കും. വീട്ടിലെ ഇടനാഴികളിലും ഇത് സ്ഥാപിക്കാവുന്നതാണ്. രാത്രിയിൽ സ്വിച്ച് തിരഞ്ഞ് ബുദ്ധിമുട്ടാ​തെ, തട്ടിവീഴാതയക്കെ നടക്കാൻ ഇത് സഹായിക്കും. ടാപ്പ് അടക്കാൻ മറക്കുന്നത് മൂലം വെള്ളം പാഴാകുന്നത് തടയാൻ സെൻസർ ടാപ്പുകൾ സഹായിക്കും.

'ലീവർ ടൈപ്പ്’ ഡോർ ഹാൻഡിലുകൾ ആയിരിക്കും നല്ലത്. വീടിന്റെ എല്ലാ ഭാഗങ്ങളിലും വെളിച്ചമെത്തും വിധം ലൈറ്റുകൾ ക്രമീകരിക്കണം. വൈദ്യുതി തടസ്സപ്പെടുന്നത് ഒഴിവാക്കാൻ ഇൻവെർട്ടർ സ്ഥാപിക്കണം. മൂർച്ചയുള്ള കോണുകളില്ലാത്ത, ഉരുണ്ട അരികുകളുള്ള ഫർണിച്ചർ ഉപ​യോഗിക്കുന്നത് അബദ്ധത്തിൽ തട്ടിയാലും പരിക്കേൽക്കാനുള്ള സാധ്യത കുറക്കും. പ്രയാസമില്ലാതെ എഴുന്നേൽക്കാനും ഇരിക്കാനും സാധിക്കുന്ന വിധമാണ് കിടക്ക ക്രമീകരിക്കേണ്ടത്. സ്വിച്ച്, പ്ലഗ് പോയിന്റുകൾ കുനിഞ്ഞു നിവരാതെ തന്നെ ഉപയോഗിക്കാൻ കഴിയുന്ന വിധം തറയിൽ നിന്ന് ഏകദേശം 3.5 മുതൽ 4 അടി വരെ ഉയരത്തിൽ സ്ഥാപിക്കുന്നതാണ് അഭികാമ്യം. എന്തെങ്കിലും അപകടമോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായാൽ അപായ സൂചന നൽകുന്നതിനായി കിടപ്പുമുറിയിലും ശുചിമുറിയിലും അലാം ബട്ടണുകൾ സ്ഥാപിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+