Get Updates
Get notified of breaking news, exclusive insights, and must-see stories!

തൈര് മുതൽ നാരങ്ങാ നീര് വരെ; സാനിയയുടെ തിളങ്ങുന്ന ചർമ്മത്തിന് പിന്നിലെ രഹസ്യം ഇതാണ്!

ക്വീൻ എന്ന് സിനിമയിലൂടെയാണ് നടി സാനിയ ഇയ്യപ്പൻ പ്രേക്ഷകരുടെ ഹൃ​ദയം കീഴടക്കിയത്. ലൂസിഫറിലെ അഭിനയവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ശരീര സൗന്ദര്യത്തിൽ ഏറെ ശ്രദ്ധ കൊടുക്കുന്ന ആളാണ് സാനിയ. ഒട്ടും കൂടുകയും കുറയുകയും ചെയ്യാത്ത ശരീര ഭാരം.

വളരെ സ്മൂത്ത് ആയിട്ടുള്ള ചർമ്മം, എപ്പോഴും പ്രസരിപ്പ് ഇതാണ് സാനയയുടെ പൊതുവേ ഉള്ള ലുക്ക്. എങ്ങനെയാണ് ചർമ്മം ഇങ്ങനെ തിളക്കത്തോടെ സംരക്ഷിക്കുന്നത് എന്ന് സാനിയോട് പലരും ചോദിക്കാറുണ്ട്.

saniya

pc: Saniya Insta

മുൻപ് സാനിയ തന്നെ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തിയതുമാണ്. ചർമ്മ സംരക്ഷണത്തിന് ആയി പിന്തുടരുന്ന ടിപ്പുകളാണ് സാനിയ പങ്കുവെച്ചത്. സാനിയയുടെ ചർമ്മ സംരക്ഷണ ടിപ്പുകളും ഡയറ്റും പ്ലാനും ഫിറ്റ്നസ് സീക്രട്ടും അറിയാം..

സാനിയ നേരത്തെ പങ്കുവെച്ച ചർമ്മ സംരക്ഷണ ടിപ്പുകൾ:

മുട്ടയുടെ വെള്ള, കറ്റാർവാഴ ജെൽ, നാരങ്ങാ നീര് എന്നിവ ചേർത്തുള്ള മിശ്രിതം ആണ് സാനിയ മുഖത്ത് പുരട്ടുന്നത്. അര മണിക്കൂറിന് ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകണം. കണ്ണിന് ചുറ്റുമുള്ള കറുത്തപാട്, മുഖത്തെ പാട് എന്നിവയും മാറും. നിറവും വെയ്ക്കും.

തൈര്, അരിപ്പൊടി, പ‍ഞ്ചസാര എന്നിവ ചേർത്ത മിശ്രിതവും സാനിയ ഉപയോ​ഗിക്കാറുണ്ട്. ഈ മിശ്രിതം മുഖത്ത് പുരട്ടി സ്ക്രബ് ചെയ്യണം. 15 മിനിറ്റ് കഴിഞ്ഞ് കഴുക്കളയണം.

മഞ്ഞൾ കൊണ്ടുള്ള ഒരു ഫേസ്പാക്കും സാനിയ ഉപയോ​ഗിക്കുന്നു. മഞ്ഞൾപ്പെടി, തൈര് ഒപ്പം നാരങ്ങാ നീരും ചേർത്താണ് ഈ മിശ്രിതം തയ്യാറാക്കുന്നത്. ഇത് മുഖത്ത് പുരട്ടി അര മണിക്കൂറ് ശേഷം കഴുകി കളയാം.

ഡയറ്റ്, ഫിറ്റ്നസ്സ്:

ശരീര ഭാരം നിയന്ത്രിക്കാൻ വെയ്റ്റ് ലിഫ്റ്റിം​ഗ് താരം ചെയ്യാറുണ്ട്. നൃത്തം ചെയ്യുന്നതും ശരീരഭാരം നിയന്ത്രിക്കാൻ സഹായകമാവുന്നുണ്ട്. ഭക്ഷണത്തിൽ പച്ചക്കറികളും സാലഡും ഉൾപ്പെടുത്തും. രാത്രി ചോറ് കഴിക്കില്ല. രാവിലെ എഴുന്നേറ്റയുടൻ 3-4 ​ഗ്ലാസ് വെള്ളം കുടിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+