Get Updates
Get notified of breaking news, exclusive insights, and must-see stories!

മമിത ബൈജുവിന്റെ ഇഷ്ട വിഭവം ഇതാ, തടി കുറക്കാനും ബെസ്റ്റ്..ഗുണങ്ങൾ വേറെയും

സിനിമ താരങ്ങൾ കൃത്യമായ ഡയറ്റ് പിന്തുടരുന്നവരായിരിക്കും എന്നാണ് നമ്മളിൽ പലരും ചിന്തിക്കുന്നത്. എന്നാൽ അങ്ങനെയല്ല, തങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പലരും യാതൊരു മടിയും കാണിക്കാറില്ല, അത് തുറന്ന് പറയാനും. അടുത്തിടെ താൻ തമിഴ്നാട്ടിലെത്തിയാൽ കഴിക്കുന്ന ഇഷ്ടഭക്ഷണത്തെ കുറിച്ച് നടി മമിത ബൈജു തുറന്ന് പറഞ്ഞിരുന്നു. അവസരം കിട്ടിയാൽ താൻ രസം റൈസ് കഴിക്കാറുണ്ടെന്നായിരുന്നു മമിത തുറന്ന് പറഞ്ഞത്.

രസം റൈസിൽ എന്തിരിക്കുന്നുവെന്നാണോ? നിങ്ങൾക്ക് തെറ്റി. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബര്‍, കൊഴുപ്പ് എന്നിവയാൽ സമ്പുഷ്ടമാണ് രസം റൈസ്. മറ്റ് ഗുണങ്ങൾ ഇങ്ങനെ

rasamrice2-

ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ പേരുകേട്ടതാണ് രസം. വയറു വേദന പോലുള്ള പ്രശ്നങ്ങൾക്ക് രസം കഴിക്കുന്നത് ഉത്തമമാണ്. രസത്തിൽ ഉപയോഗിക്കുന്ന പുളിയിൽ ഉള്ള നാരുകളുടെ സാന്നിധ്യം മലബന്ധം പോലുള്ള പ്രശ്നങ്ങളെ തടയുന്നു. കൂടാതെ, രസത്തിൽ കുരുമുളക് ഉപയോഗിക്കുന്നത് ദഹനത്തെ സഹായിക്കുന്ന ആസിഡുകളുടെ പ്രവർത്തനത്തിനെ സഹായിക്കുന്നു.

തടി കുറക്കാൻ സഹായിക്കുന്നു

രസത്തിലെ പുളിയിൽ ഹൈഡ്രോക്സി സിട്രിക് ആസിഡ് (HCA) അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറക്കാൻ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് സംഭരിക്കുന്ന എൻസൈമുകളെ ഇവ തടയുകയും ചെയ്യും. മാത്രമല്ല രസത്തിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകളും പോളിഫെനോളുകളും ശരീരത്തിൻ്റെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു
ഫ്ലേവനോയ്ഡുകളും പോളിഫെനോളുകളും ശരീരത്തിൻ്റെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.ജീരകം, കുരുമുളക്, വെളുത്തുള്ളി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ പോഷകം ആഗിരണം ചെയ്യാൻ സഹായിക്കുന്നതിനൊപ്പം ശരീരത്തിലെ വിഷാംശം പുറംതള്ളാൻ സഹായിക്കുന്നു.

വെളുത്തുള്ളി, മല്ലിയില എന്നിവയ്ക്ക് ആൻ്റിമൈക്രോബയൽ ഗുണങ്ങൾക്ക് ഉണ്ട്. ഇത് അണുബാധ ചെറുക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. രസത്തിൽ ഉപയോഗിക്കുന്ന ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. മാത്രമല്ല ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. രസത്തിലെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ പനി, ജലദോഷം എന്നിവയെ ചെറുക്കുന്നു. കുരുമുളക് വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ്, ഇത് സ്വാഭാവികമായും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും മികച്ച ആൻറിബയോട്ടിക്കായി പ്രവർത്തിക്കുകയും ചെയ്യുന്നു.

തയ്യാറാക്കുന്നത് ഇങ്ങനെ

അരക്കപ്പ് അരി, രണ്ട് ടീസ്പൂൺ പരിപ്പ്, ചെറുപയർ പരിപ്പ് രണ്ട് ടേബിൾ സ്പൂൺ, ഒരു ടീസ്പൂൺ പുളി (കുതിർത്തത്), തക്കാളി-1, കുരുമുളക് ചതച്ചത് -1 ടീസ്പൂൺ, ജീരകം ചതച്ചത്-1 ടീസ്പൂൺ, ഉലുവ ചതച്ചത് അര ടീസ്പൂൺ, കായം 1 ടീസ്പൂൺ, രസം പൊടി രണ്ട് ടീസ്പൂൺ, 5 അല്ലി വെളുത്തുള്ളി, മല്ലി ഇല, കറിവേപ്പില, ഒരു ടീസ്പൂൺ കടുക്, 1 ടീസ്പൂൺ ജീരകം എന്നിവയാണ് ആവശ്യമായ ചേരുവകൾ.

പരിപ്പും അരിയും പ്രഷർ കുക്കറിൽ ഇട്ട് അതിൽ വെളുത്തുള്ളി, മല്ലിയില, തക്കാളി, പുളിവെള്ളം, കായം ഉപ്പ്, ചതച്ച ജീരകം, കുരുമുളക്, ഉലുവ രസം പൊടി മൂന്ന് കപ്പ് വെള്ളം എന്നിവ ചേർത്ത് അടുപ്പത്ത് വെക്കാം. 4 പ്രഷർ വന്ന ശേഷം അടുപ്പിൽ നിന്ന് മാറ്റി വെച്ച് ജീരകം, കടുക്, കറിവേപ്പില, വെളുത്തുള്ളി എ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+