74 ലും 30 കാരനായി മമ്മൂട്ടി തിളങ്ങുന്നത് വെറുതെയല്ല..! മെഗാ സ്റ്റാറിന്റെ ഫിറ്റ്‌നസ് ടിപ്‌സ് കേട്ടോ?
മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടിയുടെ സൗന്ദര്യവും ഫിറ്റ്‌നസും എന്നും ആരാധകര്‍ക്ക് ഒരു അത്ഭുതമാണ്. പ്രായം 73 ആയെങ്കിലും ഇപ്പോഴും യുവാക്കളെ തോല്‍പ്പിക്കുന്ന സൗന്ദര്യവും ഫിറ്റ്‌നസും ആണ് താരം നിലനിര്‍ത്തുന്നത്. ഈ പ്രായത്തിലും എങ്ങനെയാണ് ഇത്രയും ആരോഗ്യകരമായ രീതിയില്‍ മമ്മൂട്ടി ശരീരം സംരക്ഷിക്കുന്നത് എന്ന് പലര്‍ക്കും അത്ഭുതം തോന്നിയിട്ടുണ്ടാകും.
ഇപ്പോഴിതാ അതിനൊരു വ്യക്തമായ ഉത്തരം ലഭിച്ചിരിക്കുകയാണ്. പ്രശസ്ത ഡയറ്റീഷ്യന്‍ നതാഷ മോഹന്‍ ആണ് മമ്മൂട്ടി പിന്തുടരുന്ന ആരോഗ്യകരമായ ഭക്ഷണ രീതി പങ്ക് വെച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്ക് വെച്ച് കൊണ്ടാണ് നതാഷ മോഹന്‍ മമ്മൂട്ടി പിന്തുടരുന്ന ആരോഗ്യകരമായ ഭക്ഷണരീതി പങ്ക് വെച്ചിരിക്കുന്നത്. സമീകൃതഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന ആളാണ് മമ്മൂട്ടി എന്ന് നതാഷ പറയുന്നു.

പഞ്ചസാരയും ജങ്ക് ഫുഡും ഒഴിവാക്കി വളരെ സജീവമായ ജീവിതശൈലി പിന്തുടരുന്ന ആളാണ് മമ്മൂട്ടി എന്നും അതാണ് അദ്ദേഹത്തിന്റെ ചെറുപ്പത്തിന്റേയും ചുറുചുറുക്കിന്റേയും രഹസ്യമെന്നും നതാഷ പറയുന്നു. സൂപ്പര്‍താരം മമ്മൂട്ടിയുടെ ജീവിതശൈലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡയറ്റ് പ്ലാന്‍ നിര്‍ദേശങ്ങള്‍ എന്ന് പറഞ്ഞ് കൊണ്ടുള്ള ഒരു കുറിപ്പും നതാഷ പങ്ക് വെച്ചിട്ടുണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.
സമീകൃത ഭക്ഷണം: ഓരോ പ്ലേറ്റ് ഭക്ഷണത്തിലും പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, കോപ്ലെക്‌സ് കാര്‍ബോഹൈഡേറ്റ്‌സ് എന്നിവ ഉള്‍പ്പെടുന്നു എന്ന് മമ്മൂട്ടി ഉറപ്പാക്കുന്നു.
ജലാംശം: ജലാംശം നിലനിര്‍ത്തുന്നതില്‍ മമ്മൂട്ടി എപ്പോഴും ശ്രദ്ധിക്കുന്നു എന്ന് നതാഷ പറയുന്നു. ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും പോലുള്ള ജലാംശം നല്‍കുന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ രീതി.
പോഷകം: പോഷകങ്ങള്‍ക്കും ആന്റിഓക്സിഡന്റുകള്‍ക്കുമായി മികച്ച പഴങ്ങളും പച്ചക്കറികളും താരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു.
ഭക്ഷണം കഴിക്കുന്നതിലെ നിയന്ത്രണം: ആരോഗ്യകരമാട ശരീരത്തിന് മിതത്വം പ്രധാനമാണ്. ഇത് രുചികരമായ ഭക്ഷണം കഴിച്ചുകൊണ്ടു തന്നെ ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ഹോള്‍ ഫുഡ്സ്: മികച്ച ഊര്‍ജ്ജം ലഭിക്കാനും നിലനിറുത്താനും മുഴുവനായും സംസ്‌കരിക്കാത്ത ഭക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതും പഞ്ചസാരയുടെയും ജങ്ക് ഫുഡിന്റെയും ഉപയോഗം കുറയ്ക്കുന്നു എന്നതും മമ്മൂട്ടിയുടെ ശീലങ്ങളില്‍ ചിലതാണ്.
കൃത്യമായ നേരങ്ങളില്‍ ഭക്ഷണം: ഊര്‍ജനില സ്ഥിരമായി നിലനിര്‍ത്താനും ഭക്ഷണത്തോടുള്ള അമിത ആസക്തി ഒഴിവാക്കാനും കൃത്യമായ നേരങ്ങളില്‍ ഭക്ഷണം കഴിക്കുന്ന ആളാണ് മമ്മൂട്ടി. ഇടയ്ക്ക് വിശക്കുന്നുവെങ്കില്‍ ചെറിയ ലഘുഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തും.
ആസ്വദിച്ച് കഴിക്കല്‍: വിശപ്പിന്റെ സൂചനകള്‍ ശ്രദ്ധിച്ച് ഓരോ ഭക്ഷണവും ആസ്വദിച്ച് കഴിക്കുന്നത് മികച്ച ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു.
സജീവമായ ജീവിതശൈലി : കൃത്യമായ വ്യായാമം പിന്തുടരുന്ന വ്യക്തിയാണ് മമ്മൂട്ടി എന്നും നതാഷ പറയുന്നു. അദ്ദേഹത്തെപ്പോലെ ആക്ടീവ് ആയിരിക്കുന്നതിന് വ്യായാമവും പോഷണവും സംയോജിക്കുന്നത് നല്ലതായിരിക്കും.
ഈ വരുന്ന സെപ്തംബറില്‍ മമ്മൂട്ടിക്ക് 74 വയസ് പൂര്‍ത്തിയാകും. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്‍മാരില്‍ ഒരാളാണ് മമ്മൂട്ടി. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുള്ള മമ്മൂട്ടി പ്രേംനസീര്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സിനിമയില്‍ നായകനായിട്ടുള്ള താരം കൂടിയാണ്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണയും സംസ്ഥാന പുരസ്‌കാരം ആറ് തവണയും നേടിയിട്ടുണ്ട്.
ബസൂക്കയാണ് മലയാളത്തില്‍ മമ്മൂട്ടിയുടേതായി അവസാനമിറങ്ങിയ സിനിമ. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് മമ്മൂട്ടിയിപ്പോള്‍.












Click it and Unblock the Notifications