മലയാളത്തിലെ ഉലക അഴകി, മംമ്തയുടെ സൗന്ദര്യ രഹസ്യം എന്തെന്ന് അറിയുമോ? ഡയറ്റില്‍ ഇക്കാര്യങ്ങള്‍
മലയാളത്തില്‍ നിന്ന് തെന്നിന്ത്യയിലാകെ സാന്നിധ്യമറിയിച്ച നടിയാണ് മംമ്ത മോഹന്‍ദാസ്. ഹരിഹരന്റെ മയൂഖത്തിലൂടെ അരങ്ങേറിയ നടി തെലുങ്കില്‍ ബാഹുബലിയുടെ സംവിധായകനായ എസ്എസ് രാജമൗലിയുടെ ചിത്രത്തില്‍ നായിക വേഷത്തില്‍ വരെ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ഉലക അഴകിയെന്ന് ആരാധകര്‍ അവരെ വിശേഷിപ്പിക്കാറുമുണ്ട്.
എന്നാല്‍ 38 വയസ്സിലും ഇത്ര സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ മമതയെ സഹായിക്കുന്ന കാര്യമെന്താണ്. ആര്‍ക്കും പിടിയുണ്ടാവാന്‍ സാധ്യതയില്ലാത്ത കാര്യമാണത്. ക്യാന്‍സറിന്റെ പിടിയിലായിരുന്നെങ്കിലും നടിയുടെ ഫിറ്റ്‌നെസ് എടുത്ത് പറയേണ്ടതാണ്. ഒരിക്കല്‍ പോലും നടി അക്കാര്യത്തില്‍ പിന്നില്‍ പോയതായി കണ്ടിട്ടില്ല. ആ രഹസ്യം എന്താണെന്ന് നോക്കാം. മമത തന്റെ ഫിറ്റ്‌നെസ്സില്‍ ഏറെ ശ്രദ്ധിക്കുന്ന നടിയാണ്.

അതിനായി പ്രത്യേകം വര്‍ക്കൗട്ടുകള്‍ വരെ നടിക്കുണ്ട്. ഫിറ്റായി നില്‍ക്കുന്നത് കൊണ്ടാണ് ഡാന്‍സും, ഫൈറ്റുമെല്ലാം മംമതയ്ക്ക് എളുപ്പത്തില്‍ വഴങ്ങുന്നത്. അടുത്തിടെ രുദ്രാങ്കി എന്ന തെലുങ്ക് പിരീഡ് ഫിലിം നടി ചെയ്തപ്പോള്‍ ഈ ഫിറ്റ്‌നെസ് ഏറെ പ്രകടമായിരുന്നു. ആരാധകര്‍ മംമ്തയുടെ പ്രകടനത്തെ ഏറെ പ്രശംസിക്കുകയും ചെയ്തിരുന്നു. കഠിനമായ വര്‍ക്കൗട്ടുകളാണ് നടിയുടെ ഫിറ്റ്‌നെസിന്റെ രഹസ്യം.
ബോളിവുഡ് നടിമാരുടേതിന് സമാനമാണ് മംമ്തയുടെ വര്‍ക്കൗട്ടുകള്‍ രീതികള്‍. ദീര്‍ഘനേരം ജിമ്മില്‍ ചെലവിടാറുണ്ട് നടി. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട് മംമ്ത. മംമ്തയൊരിക്കലും വര്‍ക്കൗട്ട് സെഷന്‍ മിസ്സാക്കാറില്ല. കാര്‍ഡിയോ, ഡംബ്ബല്‍ വര്‍ക്കൗട്ടുകള്‍, ചെസ്റ്റ് പ്രസ്, ഏരിയല്‍ യോഗ എന്നിവയാണ് നടിയുടെ പ്രിയപ്പെട്ട വര്‍ക്കൗട്ടുകള്‍. ഇവ നമ്മുടെ ശരീര ഭാരത്തെ നിയന്ത്രിക്കാനും, അതുപോലെ ശരീരവണ്ണത്തെ നിയന്ത്രിക്കാനും സഹായിക്കുന്നതാണ്.
പേശികള്‍ക്ക് ബലവും സമ്മാനിക്കും. പല നടിമാരും ഇതേ വര്‍ക്കൗട്ടുകള്‍ പിന്തുടരുന്നുണ്ട്. ഇതിനൊക്കെ പുറമേ നീന്തലും നടിയുടെ പ്രിയ ഫിറ്റ്‌നെസ് റൊട്ടീനില്‍ വരും. ഇവയുടെ ശരീരത്തെ ഫിറ്റായി നിലനില്‍ക്കാന്‍ സഹായിക്കും. ഫ്‌ളെക്‌സിബിളിറ്റും, ബാലന്‍സും ഇതിലൂടെ ഇതിലൂടെ വര്‍ധിപ്പിക്കാനും സാധിക്കും. നിത്യേനയുടെ നടത്തമാണ് മറ്റൊരു ഫിറ്റ്‌നെസ് രീതി. ഇത് കലോറികള്‍ കുറയ്ക്കാനും, ഭാരത്തെ കുറയ്ക്കാനും സാധിക്കും.
ഡയറ്റിന്റെ കാര്യത്തിലും മംമ്തയ്ക്ക് കൃത്യമായ നിയന്ത്രണങ്ങളുണ്ട്. വളരെ ശുദ്ധമായതും, ബാലന്‍സ് ചെയ്തുള്ളതുമായ ഡയറ്റാണ് മംമ്ത പിന്തുടരുന്നത്. ഇത് ഹെല്‍ത്തിയായും സ്ലിമ്മായും നിലനില്‍ക്കാന്‍ മംമതയെ സഹായിക്കും. വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച ബദാം കഴിച്ചാണ് ഒരു ദിനം മംമ്ത ആരംഭിക്കുക.
അതിനൊപ്പം ഒരു ഗ്ലാസ് വെള്ളവുംകഴിക്കും. അതിനൊപ്പം തേനും, നാരങ്ങയും ചേര്‍ക്കും. ഇത് ദഹനത്തെ സഹായിക്കും. വെള്ളം ധാരാളം കഴിക്കേണ്ട ആവശ്യകത മംമ്തയ്ക്ക് അറിയാം. ദിവസത്തില്‍ ഉടനീളം ധാരാളം വെള്ളം നടി കഴിക്കും. ഇത് ചര്‍മത്തെ ക്ലീനായി നിലനിര്‍ത്താനും, മുഖക്കുരുവിനെ ഇല്ലാതാക്കാനും സഹായിക്കും.












Click it and Unblock the Notifications